ഉയരങ്ങള്‍ കീഴടക്കാന്‍
വേണ്ടിയായിരുന്നു
വിരലുകള്‍ തമ്മില്‍
യുദ്ധം ചെയ്തത്.
നടുവിരല്‍
ചൂണ്ടു വിരലിനോടും
ചെറുവിരല്‍
പെരുവിരലിനോടും.
ഹൃദയത്തിന്റെ
താളം കാതോര്‍ക്കുന്ന
മോതിരവിരല്‍ മാത്രം
സാക്ഷി..
യുദ്ധം മുറുകി
ആയുധങ്ങള്‍
മാറി മാറി വന്നു.
വാളുകള്‍ തമ്മില്‍
ഉരസി..
കണ്ണുകള്‍ക്ക്മേലെ
മറ മൂടിയ
ഒരു നിമിഷം ..
--------------
------------------
രാജാവായി പരിലസിച്ച
നടുവിരല്‍...
ചൂണ്ടികാണിക്കാന്‍
എന്നും മുന്നില്‍ നിന്നവന്‍
വേരറ്റു താഴെ വീണു
ഇത്തിരിയോളം പോന്നൊരു
ചെറുവിരലും..
പെരുവിരലോളമോപ്പമായി .
യുദ്ധത്തില്‍ അവശേഷിച്ച
കെട്ടുകളും പാടുകളും
മുറിവിരലുകളുടെ
വേദനയുമായ്
കരവിരുതാല്‍ ചിത്രങ്ങള്‍
മെനഞ്ഞൊരു കൈ.