Saturday, June 27, 2020

പ്രവാസം

എല്ലാവരുടെയും മുഖത്ത് ടെൻഷൻ ആയിരുന്നു മാനേജർ സാറിന്റെ മേശയ്ക്കു ചുറ്റും നിൽകുമ്പോൾ എന്താണ് പതിവില്ലാത്തവിധം എല്ലാ സ്റ്റാഫുകളെയും ഒരുമിച്ചു വിളിച്ചു കൂട്ടിയതെന്ന ചോദ്യം മനസ്സിൽ തിങ്ങി വന്നു.  മുഖവുര കൂടാതെ മാനേജർ പറഞ്ഞു തുടങ്ങി.  നമ്മുടെ കമ്പനി ഇപ്പോഴത്തെ  സാഹചര്യത്തിൽ വളരെ നഷ്ടത്തിലാണ് . അതിനാൽ സ്റ്റാഫുകൾ കുറയ്ക്കാൻ ആണ് അറബി ആവശ്യപ്പെട്ടിരിക്കുന്നത് . അതുകൊണ്ടു നാളെ ലിസ്റ്റിൽ ഉൾപ്പെടുന്ന സ്റ്റാഫുകളാക്കു വീട്ടിലേക്ക് തിരിച്ചു പോകാവുന്നതാണ് . ആരുടേയും മുഖത്ത് നോക്കാതെ മാനേജർ പറഞ്ഞു നിർത്തി.  ഈ പ്രോബ്ലെംസ് എല്ലാം അവസാനിക്കുമ്പോൾ കമ്പനി നിങ്ങളെ തിരിച്ചു വിളിക്കാൻ ശ്രെമിക്കാം. ആരുടെയൊക്കെയയോ ദീർഘ നിശ്വാസങ്ങൾ പുറത്തേക്കു വന്നു. പരസ്പരം ഒന്നും പറയാൻ ഇല്ലാത്തപ്പോൾ എല്ലാവരും തളർന്നു പോയി . ആരുടെയൊക്കെ പേരാണാവോ ലിസ്റ്റിൽ ഉള്ളത് . രവിയേട്ടന്റെ ശബ്‍ദം  ഒരു കരച്ചിൽ പോലെ കേട്ടു.  കുറച്ചു കഴിയു,മ്പോൾ ലിസ്റ്റ് ഇടുമെന്ന പറഞ്ഞെ. ശങ്കരൻ ചേട്ടനാണ് .  ഈ മണലാരന്യത്തിൽ  വന്നിട്ട് ൩൦ വർഷത്തോളമായി . ശങ്കരൻ ചേട്ടൻ എല്ലാവരെയും ആശ്വസിപ്പിക്കാൻ ശ്രെമിച്ചു കൊണ്ട് തുടർന്ന്., തിരിച്ചു  വിളിക്കുമല്ലോ. ... വിളിക്കുമായിരിക്കും. ക്യാമ്പിനിലേ എസിയിലും ഞാൻ വിയർത്തു. ശങ്കരൻ ചേട്ടന്റെ ആശ്വാസ വചനമൊന്നും എന്റെ മനസിലേക്കെത്തിയിലില്ല . എന്ത് ചെയ്യും ദൈവമേ . നാട്ടിലേക്ക് തിരിച്ചു പോയാൽ... ലോൺ എടുത്തു തുണ്ടങ്ങിയ വീടുപണി എങ്ങുമെത്തിയിട്ടില്ല.  ഹൈ

പ്രഷർ ഉള്ള  'അമ്മ. അപ്പൻ, ഭാര്യ, മക്കൾ.  ആലോചിക്കുന്തോറും  ടെൻഷൻ കൂടി വന്നു. ഓഫീസിൽ മുഴുവൻ നിശബദ്ധതയായിരുന്നു. ആരും പരസ്പരം നോക്കുന്നില്ല. ഉച്ചയൂണ് കഴിക്കാൻ ആരും എഴുനെല്കുന്നില്ല. ആർക്കും വിശപ്പുണ്ടായില്ല. മാനേജരുടെ  ക്യാബിനിൽ മാത്രം ഫോൺ ശബ്ധിച്ചുകൊണ്ടേ ഇരുന്നു.  തിരിക്കിട്ടു കമ്പ്യൂട്ടർ പ്രിന്റുകൾ വരുന്നു. ലിസ്റ്റ് വന്നു. ആരുടെയോ ശബദം ഉയർന്നു കേട്ടു. വെപ്രാളത്തോടെ എല്ലാവരും ഓടി . എനിക്ക് സീറ്റിൽ നിന്ന് എഴുനേൽക്കാൻ ആയില്ല. രവിയേട്ടൻ അടുത്തുവന്നു. "എന്താണ് അരുൺ എന്തുപറ്റി" " ഒന്നുമില്ല ചേട്ടാ" എന്റെ വാക്കുകൾ തൊണ്ടയിടറി പുറത്തു വന്നു. "മോനെ എന്റെ പേര് ലിസ്റ്റിൽ ഉണ്ട് . ടിക്കറ്റ് കിട്ടുമോന്നു നോക്കട്ടെ . നീ പോയി നോക്ക്". "ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണെന്ന് കേട്ടു .. എന്തായാലും നേരിട്ട പറ്റു". രവിയേട്ടൻ കരയരിറ്റിക്കാൻ ശ്രെമിക്കുണ്ടായിരുന്നു. ഞാൻ ഇടറിയ കാലുകളോടെ ലിസ്റ്റിന്റെ അടുത്തേക്ക് പോയി. ഓരോ പേരും  വായിക്കുമ്പോഴും നെഞ്ചിടിപ്പ് കൂടി വന്നു.  ശങ്കരൻ ചേട്ടന്റെ പേരും ലിസ്റ്റിൽ , അപ്പു, ഉസ്മാനിക്ക, .. കണ്ണുകൾ കണ്ണുനീരിനാൽ മങ്ങി പോവാതെ ഞാൻ തിരച്ചിൽ തുടർന്ന്.  ദൈവമേ.. എന്റെ പേരില്ലല്ലോ. ആശ്വാസത്തോടെ തിരിച്ചു പോരുമ്പോൾ ചുറ്റും സങ്കടകടൽ നിറയുകയായിരുന്നു." ലിസ്റ്റിൽ പേരുള്ള ആളുകൾക്ക് ഇന്ന് വരെയുള്ള സാലറി അക്കൗണ്ടിൽ വരും . നാളെ മുതൽ ബാക്കിയുള്ളവർ ഒന്നിടിവിട്ട ദിവസങ്ങളിൽ ഓഫീസിൽ എത്തുക ". മാനേജർ കാബിനിനു പുറത്തു വന്നു ഇതുംപറഞ്ഞിട്ടു ആരെയും നോക്കാതെ ധൃതിയിൽ പുറത്തേക്കു പോയി."രവിയേട്ട ഞാൻ രവിയേട്ടന്റെ സീറ്റിനരികിൽ ചെന്നു. എന്റെ പേരില്ല രവിയേട്ട. .." സന്തോഷമാണോ സങ്കടമാണോ എന്ന് അറിയാത്ത വിധം എന്റെ സ്വരം വിങ്ങി. "നന്നായി മോനെ  നീ വന്നിട്ട് രണ്ടു വര്ഷം അല്ലെ ആയുള്ളൂ. ശ്രേധിക്കണം ഓഫ്‍ഫീസിൽ വരുമ്പോൾ പ്രെയ്‌തെകിച്ചു. രോഗം കൂടി കൊണ്ട് ഇരിക്കുകയാണ് . "രവിയേട്ടന്റെ മുഖത്ത് ഉത്കണ്ഠ കൂടി വന്നു. ഈ ആഴ്ച ടിക്കറ്റുകൾ ഒന്നും കിട്ടാനില്ലല്ലോ . എന്ത് ചെയ്യും.. സാരമില്ല രവിയേട്ട നമ്മുക്ക് അടുത്ത ആഴ്ചയിലേക്കു ശ്രെമിക്കാം . ഞാൻ നോക്കട്ടെ.  പക്ഷെ ഒരു മാസത്തേക്കുള്ള ടിക്കറ്റുകൾ മുഴുവൻ ബുക്കേഡ് ആണല്ലോ.  "വാ റൂമിലേക്ക് പോകാം  " നമ്മുക്ക് എന്തേലും വഴിയുണ്ടോന്ന് നോക്കാം ഞാൻ രവിയേട്ടനെയും കൂടി റൂമിലേക്ക് പോന്നു. വൈകുന്നേരമായിട്ടും ശങ്കരൻ ചേട്ടൻ വന്നില്ലല്ലോ എന്താണാവോ .. നേരം പാതിരാവായഴാണ് ശങ്കരൻ ചേട്ടൻ വന്നത് . ചേട്ടൻ എവിടെ പോയതാ ഞങ്ങൾ ആകെ പേടിച്ചു. ഫോൺ ഓഫും ആണല്ലോ. എല്ലായിടത്തും കോവിഡ് പരക്കുകയാണ് അധികം പുറത്തേക്കൊന്നും പോവേണ്ട. ഞാൻ ശങ്കരൻ ചേട്ടനെ തടയാൻ ശ്രെമിച്ചു.  നീ ആ ടീവി ഓണാക്കു. ശങ്കരൻ ചേട്ടൻ പറഞ്ഞു. അന്നത്തെ ദിനം തന്നെ 200 രോഗികൾ. ഒപ്പം വേറൊരു ന്യൂസ്‌ ജോലി നഷ്ടപെട്ട മലയാളികൾ അരലക്ഷത്തിൽറെ . അന്ന് രാത്രി സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചില്ല. ശങ്കരൻ ചേട്ടന് അടുത്ത ആഴ്ചയിലേക്കു ആരോ ടിക്കറ്റ് ശെരിയാക്കി കൊടുത്തു .. ഞങ്ങൾ നാലുപേർ ആണ് റൂമിൽ . ഞാൻ, ഉല്ലാസ്, രവിയേട്ടൻ, ശങ്കരൻ ചേട്ടൻ, ഉല്ലാസിന്റെയും എന്റെയും പേരു ലിസ്റ്റിൽ വന്നില്ല. ഉല്ലാസ് ആ സ്നാതോഷം ഫോണിലൂടെ വീട്ടിലേക്കു വിളിച്ചറിയിക്കുകയായിരുന്നു. 25 വയസ്സ് ആയിട്ട്ല്വെങ്കിലും അവനു ഒരു മുപ്പതു വയസുകാരൻറെ പക്വത ഉണ്ടായിരുന്നു .
രവിയേട്ടന്റെ ടിക്കറ്റിന്റ കാര്യം സംസാരിക്കാൻ എന്നും പർണജൂ ശങ്കരൻ ചേട്ടൻ പിറ്റേന്നും പുറത്തേക്കു പോയി ഞാനും ഉല്ലാസും ഓഫീസിലേക്കു പോന്നു. രവിയേട്ടന്റെ റൂമിൽ തന്നെ. ഓരോ ദിവസം കഴിയുന്തോറും രവിയേട്ടന് ടെൻഷൻ കൂടി വന്നു. ഒരാഴച കഴിഞ്ഞു.. അന്ന് ശങ്കരൻ ചേട്ടൻ പുറത്തു നിന്ന് വന്നപ്പോൾ മുഖത്ത് സന്തോഷമായിരുന്നു. അടുത്ത ആഴ്ച എന്നോടൊപ്പം തനിക്കും വരാം. ടിക്കറ്റ് ബുക്ക് ചെയ്തു. ഒരു സീറ്റ് ഫ്രീ ആയി . ബുക്ക് ചെയ്ത ഒരാൾ കോവിഡ് ബാധിച്ചു ഹോസ്പിറ്റിയേലിൽ ആണ് . ആ ഒഴിവിൽ തനിക്കു ടിക്കറ്റ് ശെരിയാക്കി. പിറ്റേ  ദിവസം ശങ്കരൻ ചേട്ടൻ തലവേദനെന്ന് പറഞ്ഞു പുറത്തു പോയില്ല. വൈകുനേരം ഞങ്ങൾ വന്നപ്പോൾ പുള്ളിക്ക് നല്ല പനി. രവിയേട്ടൻ മരുന്ന് കൊടുത്തെന്നു പറഞ്ഞു.  രാത്രി ശ്വാസതടസം .. ഞങ്ങൾ വേഗം ആംബുലൻസ് വിളിച്ചു ശങ്കരൻ ചേട്ടന്റെ  ഹോസ്പിറ്റലിൽ ആക്കി. റിസൾട്ട് വന്നു.. ശങ്കരൻ ചേട്ടനും കോവിഡ് സ്ഥിരീകരിച്ചു. ദൈവമേ.. ഇനിയെന്ത്... ഞങ്ങൾ ആകെ തളര്ന്നു പോയി.. അടുത്ത ആഴച നാട്ടിലേക്കു പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്. .വീട്ടുകാർ ശങ്കരൻ ചേട്ടനെ കാത്തിരിക്കുകയാണ്.. ഞങ്ങൾ എന്ത് പറയും.
വൈകുനേരം ആയപ്പോൾ ഒരൈയ്പ്പു കേട്ട് ലോക്ക് ഡൌൺ ആണ്. ഇനി ഒരുഅറിയിപ്പു ഉണ്ടാക്കുന്നവരെ വിമാന താവളങ്ങൾ തുറക്കില്ല. രവിയേട്ടൻ തളർന്നു. ഞാനും വല്ലാത്തൊരു അവസ്ഥയിൽ ആയി. ഇവിടെ രോഗം  കൂടി കൂടി വരുന്നു. ഓരോ ദിവസം ചെല്ലുന്തോരം മരണ നിരക്കും ഉയരുന്നു. നാട്ടിലേക്കു പോയാൽ ജോലിയില്ല അവസ്ഥ . എങ്ങിനെ ജീവിക്കും. എന്തായാലും ഇവിടെ പിടിച്ചു നിൽക്കുക തന്നെ . രവിയേട്ടന്റെ കാര്യമാണക്കിൽ അതിനേക്കാൾ കഷ്ടം . കയ്യിലെ കളൊക്കെ തീർന്നു. തിരിച്ചു പോകാനുള്ള മാർഗവും അടഞ്ഞു. ഞങളുടെ കൂടെ ആയതുകൊണ്ട് ജീവിതം ഇങ്ങിനെ പോകുന്നു. എന്നിരുന്നാലും ഏതു സമയവും ആലോചനയിലാണ് രവിയേട്ടൻ. എന്തെങ്കിലും രവിയേട്ടന് സംഭവിക്കുമോ എന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു. ഉല്ലാസിന്റെ അവസ്ഥയും മോശമല്ല. ഞങ്ങൾ പരസ്പരം ആശ്വസിപ്പിക്കാൻ വെറുതെ ശ്രെമിച്ചുകൊണ്ടിരുന്നു. ശങ്കരൻചേട്ടന്റെ നില ഓരോ ദിവസം ചെല്ലുതോറും വഷളായി വന്നു. പോകാൻ ടിക്കറ്റ് ബുക്ക് ചഹെയ്തിരുന്ന അന്ന് ആ നടുക്കുന്ന വർത്തയെത്തി.. ശങ്കരൻ ചേട്ടൻ മരിച്ചു. ഒന്ന് കാണാൻ പോലും കഴിയാതെ ആ മൃതദേഹം സൗദി സർക്കാർ കുഴിച്ചിട്ടു. അന്ന് ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല.  ഫോൺ ബെല്ലടിക്കുന്ന കേട്ടാണ് ഞാൻ ഉണർന്നത്. രവിയേട്ടൻ നിലത്തു കിടന്ന് കരയുന്നു. രവിയേട്ട കരയല്ലേ.. കൂടെ കരയാൻ മാത്രമേ ഞങ്ങൾക്കും കഴിഞ്ഞുള്ളു. "നമ്മൾ എന്ത് ചെയ്യും മക്കളെ..." രവിയേട്ടന്റെ കരച്ചിൽ ഉറക്കെ ആയി. കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ അല്ലാതെ വേറെ ഒന്നും... അന്നത്തെ ദിനവും കടന്നു പോയി.. ശങ്കരൻ ചേട്ടന്റെ വിയോഗം  ഞങ്ങളുടെ മനസിലെ മായാത്ത മുറിവായി. രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു അസ്വസ്ഥത .. ഭക്ഷണത്തിനു രുചിയും മണവും ഒന്നും തോന്നുന്നില്ല. എനിക്ക് ആകെ ടെൻഷൻ ആയി .. ഞാൻ അനിയത്തിയെ വിളിച്ചു ..അവൾ നാട്ടിൽ നേഴ്സ് ആണ്. അവൾ പറഞ്ഞു ഒന്നും ടെസ്റ്റ് ചെയ്തോളു ചേട്ടാ.. ഞാൻ വേഗം സ്രവം ടെസ്റ്റ് ചെയ്യാൻ കൊടുത്തു. റിസൾട്ട് വന്നപ്പോൾ പോസറ്റീവ് . അവർ എനിക്ക് മരുന്ന് തന്നു വിട്ടു. ക്വറന്റിന് നിർദ്ദേശിച്ചു. ഞാൻ വന്ന ഉടനെ എന്റെ വസ്ത്രവും ഷാദങ്ങളും എടുത്തു ശങ്കരൻ ചേട്ടൻ കിടന്നിരുന്ന റൂമിലേക്ക് പോയി." എന്താടാ " രവിയേട്ടൻ വിളിച്ചു ചോദിച്ചു എന്റെ പോക്ക് കണ്ടിട്ട്.. "പോസറ്റീവ് ആണ് ചേട്ടാ.." ഞാൻ കരഞ്ഞു പോയി അത് പറയുമ്പോൾ.".വീട്ടിൽ അറിയിക്കല്ലേ ഞാൻ ഒറ്റയ്ക്ക് ഈ മുറിയിൽ ഇരുന്നോളാം നിങ്ങളാരും എന്റെ അടുത്തേക്ക് വരരുത്. "ഞാൻ കതകടച്ചു കുറേനേരം കിടന്നു കരഞ്ഞു.  മരിച്ചാലോ എന്ന് തോന്നിയപോയി..ഇനി വേറെ ആർകെങ്കിലും ഞാൻ വഴി പകർന്നാലോ എന്റെ ചിന്തകൾ കാടുകയറി കൊണ്ടിരുന്നു. അപ്പോഴാണ് ഫോണിന്റെ ബെല്ലടി .. വീട്ടിൽ നിന്നാണെന്നു റിങ്ടോൺ കേട്ടപ്പോൾ മനസിലായി.. എന്ത് പറയും .എന്തായാലും ഫോൺ എടുത്തു ."പപ്പേ .." മോളുടെ കൊഞ്ചലുള്ള സ്വരം അപ്പുറത്തു.. മോളുട്ടി പാടെ ചക്കരെ.. ചേട്ടാ.. ഫോൺ ഭാര്യയുടെ കയ്യിലേക്ക് .. എനിക്ക് കോവിഡ്  ആണ് മോളെ.. ഞാൻ ഫോണിലൂടെ അവളോട് പറഞ്ഞു. ഒരു നിമിഷം ഫോൺ നിശബ്ദമായി .. പിന്നെ ഒരു തേങ്ങൽ കേട്ടു. അടുത്ത നിമിഷം അവളുടെ സ്വരം കേട്ട്. പേടിക്കരുത്. ചേട്ടന് ഒന്നും വരില്ല. പനിയുടെ മരുന്ന് കഴിക്കുക. നന്നായി ഭക്ഷണവും . ഒട്ടും പേടിക്കണ്ട ഒരുപാടു ആളുകൾക്ക് രോഗം മാറുന്നുണ്ട് .. അവൾ എന്നെ ശക്തിപ്പെടുത്തി. നെ അമ്മയോട് ഇത് പറയരുത്. ഇല്ല ചേട്ടാ ഞാൻ ആരോടും പറയില്ല. ചേട്ടൻ തളരരുത് . നമ്മൾ ഇത് ധീരമായി നേരിടും . രവിയേട്ടന്റെ നമ്പർ തായോ ഞാൻ രവിയേട്ടൻ വിളിച്ചു ഭാഷണകാര്യങ്ങൾ പറഞ്ഞോളാം. രവിയേട്ടൻ എനിക്കുള്ള പോക്ഷണ ഭാഷ്യങ്ങൾ ഞങ്ങൾ പറഞ്ഞതെല്ലാം ഉണ്ടാക്കി റൂമിന്റെ പുറത്തു വയ്ക്കും. എന്നും അവൾ വിളിച്ചു എന്നെ ധൈര്യപ്പെടുത്തി ആ വാക്കുകൾ എനിക്കാശ്വാസം പകര്ന്നു. ഉല്ലാസും രവിയേട്ടനും അകലെ നിന്ന് എന്നെ ആശ്വസിപ്പിച്ചു ഉന്നം തന്നു. മൂന്ന് നാലു ആഴ്ചകൾ ഞാനാ മുറിയിൽ ഒറ്റയ്ക്ക്. അല്ല എന്നോടൊപ്പം മൂന്ന് ആൽമക്കൾ കൂടി.. എന്റെ ഭാര്യ, രവിയേട്ടൻ, ഉല്ലാസും ., അവൻ എന്നും ഫോണിലൂടെ എന്നെ ചിരിപ്പിച്ചുകൊണ്ടേ ഇരുന്നു. ഓരോ തമാശകൾ പറഞ്ഞു. എന്റെ മനസ് തളരാതെ ധൈര്യം പകർന്നു കൊണ്ടിരുന്നു. മൂന്നാമത്തെ ടെസ്റ്റ് റിസൾട്ടും നെഗറ്റീവ് . ഞാൻ രോഗത്തിൽ നിന്ന് തിരിച്ചു വന്നു. അതറിഞ്ഞ നിമിഷം ഞാൻ അവളെ വിളിച്ചു .. ഇതും നെഗറ്റീവ് ആണ്. അന്ന് അവൾ കുറെ കരഞ്ഞു ഫോണിലൂടെ. അടക്കിപ്പിടിച്ച കരച്ചിലുകൾ മുഴുവൻ അവളാണ് കരഞ്ഞു തീർത്തു. ദൈവമേ നന്ദി. റൂമിന്റെ വാതിൽക്കൽ എന്റെ രവിയേട്ടൻ, ഉല്ലാസ്, .. വാടാ ഇങ്ങോട്ടു രവിയേട്ടൻ എന്നെ ചേർത്ത് പിടിച്ചു. നാളെ വൈകിട്ട് ഞാൻ പോകും . നിന്നെ ഈ നിലയിൽ വിട്ടിട്ടു ഞാൻ എങ്ങിനെ പോകും എന്നോർത്ത് ഇരിക്കുകയായിരുന്നു. ദൈവം നിയോഗിച്ചതാവും എന്നെ.. അതാവും എന്റെ യാത്ര നീണ്ടുപോയതും. രവിയേട്ടന്റെ വാക്കുകൾ മനസ്സിൽ തട്ടിയായിരുന്നു. ഒരു  സൂഷ്മാണു ഈ ലോകം മുഴുവൻ മാറ്റിമറിച്ചുകൊണ്ടു സഞ്ചരിക്കുകയാണ്. ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്കു . ജനതകളിൽ നിന്ന് ജനതകളിലേക്കു . അതിന്റെ ഒരു ഇര ഞാൻ ആയിരുന്നു. അങ്ങിനെ പതിനായിരങ്ങൾ .. രവിയേട്ടൻ പെട്ടിയെല്ലാം പാക്ക് ചെയ്യുകയാണ്. ലോക്കഡൗണിൽ വന്ന ഇളവുകളിൽ ഇന്ന് രവിയേട്ടന് തിരിച്ചു പോകാം.. പണ്ടത്തെപോലെ ഒരു ഗൾഫ് കാരന്റെ  യാത്രയെല്ല എല്ലാം നഷ്ടപെട്ട ഒരു പ്രവാസി മലയാളിയുടെ യാത്ര. കൂടെ വരാൻ ശങ്കരൻ ചേട്ടൻ ഇല്ല.. ആ ഒരു ദുഃഖം ഒരിക്കലും തീരില്ല. തിരിച്ചു പിടിക്കാൻ കഴിയുമോ എന്നറിയാത്ത ഒരു ജീവിത യാത്ര ..

Tuesday, April 2, 2013

നിന്റെ ദിനത്തിനായി



 

ആകാശം  ഇപ്പോഴും മേഘവൃതമാണ് .. ഒരു  മഴകുള്ള     കോള്  എപ്പോഴും  തന്നു  എന്നെ  ആശിപ്പിക്കും .ഒടുവില  ഒരു  ചെറിയ  കാറ്റുവന്നു  ആ  മഴകാരുകളെ  തല്ലിപിരിച്ചു  മാനമെങ്ങും  നിറയ്ക്കും ..
ഇപ്പോൾ   പെയ്യുമെന്ന്  ഞാന്   വിചാരിച്ചിരുന്ന  മഴ  എവിടെയോ  പോയി  മറയും .. ഓരോ  ദിവസവും  എന്നെ
ആശിപ്പിച്ചുകൊണ്ടു   പിന്നെ  അകലേക്ക്‌  മറഞ്ഞു   പോകുന്ന  മഴ  ... എന്നായിരിക്കും  ഇനി  നീ  പെയ്യുക .


ജീവിതവും  കാറ്റ് വിട്ട ബലൂണ്‍ പോലെ പറക്കുകയാണ് . ... വര്ഷങ്ങളും, മാസങ്ങളും ദിവസങ്ങളും സമയവും അറിയാതെ ... ഘടികാര സൂചിയിലെ സെക്കന്റ്‌ സൂചി പോലെ ഓടികൊണ്ടേ ഇരിക്കുന്നു .. അതിനിടയിൽ  മറന്നു പോയ .. അല്ലെങ്കിൽ മറന്നു  വിസ്വഷിപ്പികുന്ന കുറെ ചിന്തകള് , മുഖങ്ങൽ.. സ്വപ്നങ്ങൾ

അങ്ങകലെ എവിടെയോ ഒരു മഴ പെയ്യൂന്നുണ്ട് 

വേനലിൽ ഒരു ആശ്വാസമായി

നീ അറിയുന്നുണ്ടോ അതു.. മഴയും വേനലും മഞ്ഞുമൊക്കെ  കടന്നു പോകുകയായാണ് 

നിന്നെ കുറിച്ച് പറഞ്ഞിരുന്നോ അവ  എന്നോട് 
നിനക്കും എനിക്കു മിടയിലെ  സ്വപ്നങ്ങളുടെ നൂല്പാലതിലൂടെയാണ്  അവ കടന്നുപോകുന്നത്
വർഷങ്ങൾ ഓരോന്നായി കൊഴിയുമ്പോൾ പുതിയ നാംബുകലുമായി ഓരോ വൃഷങ്ങളും .. 


ഓരോ പുതിയ വര്ഷവും പിറക്കും മുന്നേ എത്തുന്ന കലണ്ടറുകളിൽ ചുവപ്പും കറുപ്പുമായ ചതുരങ്ങൾ 
കയ്യില്  ആദ്യം എത്തുന്ന കലണ്ടറിൽ തിരയുന്നത് നിന്റെ ജന്മദിനമാണ് .. എതു ദിവസമാണ് അതെന്നുള്ള നോക്കലാണ് ആദ്യം .. അന്നും ഇന്നും,  ഒരു മാറ്റമില്ലാതെ തുടരുന്ന കാര്യം  അതു മാത്രം ... 

പണ്ടൊക്കെ ആദ്യം നിന്നെ ആശംസ അറിയികേണ്ടത് ഞാൻ ആയിരിക്കണം എന്നാ സ്വര്തതയോ   ആഗ്രഹമോ ആയിരുന്നു.. പിന്നെ പിന്നെ നിനക്ക് ആ ദിവസം എന്ത് സമ്മാനമാണ് നല്കേണ്ടത് എന്നാ ചിന്ത മാത്രമായി .. എന്നെകാൾ മുന്നേ നിനക്ക് ആശംസകൾ കിട്ടുമായിരുന്നു.. അപ്പോൾ പിന്നെ സമ്മാനം നല്കെണ്ടാതിന്റെ ചിന്തകൽ.. 
എന്ത്  നൽകിയാൽ ആണ് നിനക്ക്    സന്തോഷം ആവുക  എന്നറിയാതെ .ഒരു സമ്മാനം പോലും നല്കനാവാതെ കടന്നുപോയ വർഷങ്ങൽ... എങ്കിലും നിന്റെ ജന്മദിനങ്ങൾ എന്റെ സ്നേഹത്തിന്റെ ഏറ്റവും ആഴമേറിയ ദിവസങ്ങളാണ് ... ഞാൻ നിന്നെ സ്നേഹിക്കുന്നു വന്നു മനസ്  എന്നോട് തന്നെ പറയുന്ന ദിവസം.. 
നിന്റെ ഈ ജന്മദിനത്തിൽ എന്താണ് ഞാൻ നൽകുക..  എന്റെ സ്നേഹമല്ലാതെ മറ്റെന്ത് നല്കുകവ്വാൻ 

സ്നേഹത്തിന്റെ പാനപാത്രം തുളുബുന്നു  അതിൽ നിന്ന് ഒരു കൈകുംബിൽ നിറയെ നിനക്ക് മാത്രമായി ... അടുത്ത വര്ഷതിനായി,  ഈ ദിനത്തിനായി ഞാൻ കലണ്ടർ കാത്തിരിക്കട്ടെ 

Friday, December 28, 2012

ഡിസംബര്‍



ഒരു ഡിസംബര്‍ കൂടി കൊഴിയുകയാണ് .. മഞ്ഞും, ചൂടും, നക്ഷത്ര വെളിച്ചവുമൊക്കെയായി കടന്നു വന്ന ഡിസംബര്‍.. .എന്റെ സന്തോഷങ്ങളുടെ മാസമാണ് ഡിസംബര്‍, നഷ്ടങ്ങളുടെയും ....
ഒരുപാട് ഓര്‍മ്മകള്‍ നല്‍കി കടന്നുപോകാനുള്ള ഒരുക്കത്തില്‍ ഡിസംബര്‍ നില്‍കുമ്പോള്‍.. വരുന്ന ജനുവരി എനികെന്താണ് കൊണ്ട് വന്നു തരിക...

ഈ ക്രിസ്തുമസ് ലിസ്സി ചേച്ചിക്ക് സന്തോഷം കൊണ്ട് വന്നു കൊടുതെന്നരിഞ്ഞപ്പോള്‍ ഞാനും ആഗ്രഹികുകയാണ് അതുപോലൊരു സന്തോഷം ജനുവരി  എനിക്ക് കൊണ്ട് വന്നു തരുമോ..

നീ കൂടെ ഇല്ലാത്ത  ഡിസംബര്‍ എനികുണ്ടായിരുന്നു.. പക്ഷെ ഇന്ന് നീ എന്നും എന്റെ കൂടെ തന്നെ ഉണ്ട്.. അതുകൊണ്ട് തന്നെ ഡിസംബറിനെ ഞാന്‍ സ്നേഹിക്കുകയാണ്.. മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍.. 

നിന്റെ കൂടെ, നിന്റെ വിരലുകളില്‍ വിരലുകള്‍ കോര്‍ത്തിരികുമ്പോള്‍ എനിക്ക് കിട്ടുന്ന ആശ്വാസം, സന്തോഷം. .. ഒരികലും ഈ കൈകള്‍ വിട്ടുപോകരുതെ എന്നഗ്രഹിച്ചുകൊണ്ട് നമ്മളെന്നും വിരലുകള്‍ കോര്തുകൊണ്ടേ ഇരിക്കയായിരുന്നു..എന്നിട്ടും... വിരലുകല്കിടയില്‍ വലിയ വിടവുകള്‍ ഉണ്ടായി.. പക്ഷെ എന്റെ കൈകളെന്നും നിന്റെ കൈകുള്ളില്‍ തന്നെ ആയിരുന്നു.

 ഈ  മഞ്ഞു മുഴുവന്‍ വീണിട്ടും  എന്റെ മനസ് തണുതിട്ടില്ല ...നിന്റെ സ്നേഹം നിറഞ്ഞാല്‍ മാത്രമേ എന്റെ മനസ് തണുക്കു.. നിന്റെ ഹൃദയത്തിന് മാത്രമേ എന്റെ മനസിനെ അറിയാന്‍ കഴിയു.. 

 ഓ  ഡിസംബര്‍ എനിക്കായി നീ  ഇനിയും മഞ്ഞുപൊഴിക്കുക ..ആ മഞ്ഞിന്റെ തണുപ്പില്‍ വേണം എനിക്കും അവനും കരങ്ങള്‍ കോര്തുപിടിക്കാന്‍.. ഹൃദയം ഹൃദയത്തെ അറിയാന്‍.. അവനില്ലാതെ ഞാന്‍ എങ്ങിനെയാ നിന്നെ സ്നേഹിക്കുക.. അവനെന്നും എന്റെ കൂടെ വേണം ...എനിക്ക് സന്തോഷം നല്‍കാന്‍, എന്നെ ലാളിക്കാന്‍, എന്നെ വഴക്ക് പറയാന്‍, പിന്നെ എന്നും എന്നെ ഒരുപാടു ഒരുപാട് സ്നേഹിക്കാന്‍.. 

Wednesday, October 31, 2012

മരണം


"DEATH IS THE MOST WONDERFUL SOLUTION FOR ALL SORROWS AND WORRIES"

മരണം എല്ലാ ദുഃഖങ്ങളുടെയും  വേദനകളുടെയും പ്രതിവിധി . ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം . അത് ചിലപ്പോള്‍ ഇന്നാവാം അല്ലെങ്കില്‍ നാളെയോ... മരണമെന്ന യാഥാര്‍ത്ഥ്യത്തിനു  മുന്നില്‍ മാത്രം മനുഷ്യര്‍ക്ക്‌ വലിപ്പ ചെറുപ്പമില്ല, പണവും, പ്രതാപവും  ഇല്ല. മരണത്തെ ഭയന്നാലും ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മരണത്തെ എല്ലാവരും സ്നേഹിക്കാറുണ്ട് .. ഇല്ലേ ? മരണം പ്രതിഷികാതെ കടന്നു വരുന്ന വിരുന്നുകാരന്‍ ചിലപ്പോ ചെന്ന് വാങ്ങുന്നവനും .. ജീവിതത്തിലെ ചില നിമിഷങ്ങളില്‍ മരണം ഒരു അനുഗ്രഹമായി തോന്നും. ചിലപ്പോ ശാപവും.

എനിക്കിപ്പോള്‍ തിരക്കാണ്, പിന്നെയാവട്ടെ എന്ന് പറഞ്ഞു ഒഴിയുവനാവാത്തതും മരണത്തിനു മുന്നില്‍ മാത്രം . ഈ ഭൂമിയിലെ എല്ലാം വിട്ടെറിഞ്ഞ്‌ സ്വയം അറിഞ്ഞോ അറിയാതെയുള്ള യാത്ര... 
ഒറ്റപെടലിനോടും ,  ഏകാന്തതയോടും വിടപറഞ്ഞു.. എല്ലാരുടെയും അവസാന സ്നേഹ പ്രകടനങ്ങളും ഏറ്റു വാങ്ങി...

മരണം എന്നത് ഒരു യാഥാര്ത്യാമാണ് ഇന്നോ നാളെയോ വരാനിരിക്കുന്ന യാഥാര്‍ത്ഥ്യം .. ചിലര്‍ ജീവിച്ചു മരിക്കുന്നു. മറ്റു ചിലര്‍ മരിച്ചിട്ടും ജീവിക്കുന്നു.. ഇതില്‍ ഏതാവാം  ഞാന്‍.. അറിയില്ല......

മരണം തണുപ്പാണ് 
കൊടും മഞ്ഞിന്റെ തണുപ്പ്..
അന്ധകാരത്തില്‍ നിന്നും 
പ്രകാശതിലേക്കുള്ള  
അലമാവിന്റെ പ്രയാണം 

മരണം സുന്ദരമാണ് ..
ഉറക്കം പോലെ ശാന്തം 
മഴ പോലെ പ്രണയാതുരം ..
കടല്‍ പോലെ ആഴമുള്ളതും

Friday, October 12, 2012

നിന്നോട്


കഴിഞ്ഞ കുറെ ദിവസങ്ങളില്‍ ആയി.. മനസ് എവിടെയൊക്കെയോ സഞ്ചരികുകയായിരുന്നു.  നിന്നെ ഒപ്പം കൂട്ടാതെയുള്ള ഒരു യാത്ര..പക്ഷെ ആ യാത്ര നിന്നിലൂടെ ആയിരുന്നു..യാത്രയില്‍ ഞാന്‍ കണ്ടെത്തിയ ഓരോ മുഖങ്ങളും എന്നെ  വേദനിപ്പിച്ചു.സത്യത്തില്‍  യാത്രയുടെ  ഇടയക്കു വെച്ച്  മതിയാക്കിയാലോ എന്ന്  പോലും ഞാന്‍ വിചാരിച്ചതാണ് ...എന്നിട്ടും ഞാന്‍ യാത്ര തുടര്‍ന്നു ..നിന്നിലേക്ക്‌ തന്നെ തിരിച്ചുള്ള യാത്ര ..

നിന്നിലൂടെ കയറി ഇറങ്ങിപോയ ആരെപോലെയും അല്ല ഞാന്‍.... എന്നിട്ടും നീയെന്നെയും ഞാന്‍ നിന്നെയും ഒരുപാടു സ്നേഹികുന്നുണ്ട്.. ഇല്ലേ ? ഈ ചോദ്യം കാണുമ്പോള്‍ നീ വിചാരികുക നിനകെന്താ ആ കാര്യത്തില്‍ ഉറപ്പില്ലേ എന്നാവും..വെറുതെ എന്റെ ഒരു കൊച്ചു സന്തോഷത്തിനു നീ വീണ്ടും വീണ്ടും  "നീയെന്റെ എല്ലാമാണ്" എന്ന് കേള്‍ക്കാന്‍ ഒരു ചോദ്യം....ഇത്രയൊക്കെ അറിയമായിരുനിട്ടും,
 എനിക്കും നിനക്കുമിടയില്‍ പിണകങ്ങളുടെ ,പരിഭവങ്ങളുടെ  മഴചാറ്റല്‍... ആ ചാറ്റല്‍ കണ്ണുകളും മനസും ഏറ്റെടുക്കുമ്പോള്‍...അപ്പോഴെല്ലാം നീ പറയും ഞാന്‍ പെണ്ണെന്നു. അതെ ഞാന്‍ പെണ്ണും നീ ആണുമാണ് ..എവിടെയോ വായിച്ചതോര്‍ക്കുന്നു പെണ്ണ് വെ ണ്ണ പോലെയും ആണു  അഗ്നിപോലെയും ആണെന്ന് ..നിന്നോട്   ജയിക്കാന്‍ വേണ്ടി.. അല്ല സ്വയം തോല്‍ക്കാതിരിക്കാന്‍ ഞാന്‍ പെണ്ണിന്റെ ഭാവങ്ങളെ പറ്റി  സംസാരിക്കും..അമ്മയും,  മകളും, കാമുകിയും, ഭാര്യയുമായ പെണ്ണിനെ പറ്റി .എങ്കിലും പലപ്പോഴും ഞാന്‍ വെറും പെണ്ണ് മാത്രമാകുന്നു.. നിന്റെ കാര്യത്തില്‍ ..നിന്നോടുള്ള സ്നേഹത്തിന്റെ കാര്യത്തില്‍.. നിന്നിലുള്ള അവകാശത്തിന്റെ കാര്യത്തില്‍ ..ഞാന്‍ വെറും പെണ്ണ് മാത്രമാണ്. കുശുമ്പും, സ്വാര്‍ത്ഥതയും നിറഞ്ഞ പെണ്ണ്. 

 നീയിലാത്ത പകലുകളെ ഞാന്‍ വെറുത്തു... നിന്റെ സ്വപ്നവുമായി എത്താത്ത രാത്രികളെയും..പുലര്‍ച്ചകളില്‍ പെയ്യുന്ന മഴയില്‍, മഞ്ഞില്‍,  ഇളം വെയിലില്‍ പോലും ഞാന്‍ നിന്നെ തിരഞ്ഞു നടന്നു. നിന്റെ ചാരെ നിന്റെ നെഞ്ചോടു ചേര്‍ന്ന് കിടന്നു സ്വപ്നങ്ങള്‍ മെനയാന്‍ ഞാന്‍ കൊതിച്ചിരുന്നു..എന്നിട്ടും ഒന്നും പറയാതെ നീ ഇറങ്ങി പോയി.. എവിടെക്കാണ്‌ നിന്റെ യാത്ര എന്നറിയാതെ  എല്ലായിടത്തും ഞാന്‍ നിന്നെ തേടി നടന്നു..ഒടുവില്‍ ആരും പറയാതെ നീ വീണ്ടും എന്നിലേക്ക് തന്നെ തിരിച്ചു കയറി വന്നു. മഴയും, വെയിലും , സന്ധ്യകളും കാറ്റു മൊക്കെ നിന്നോട് വന്നു പറഞ്ഞിരുന്നോ ഞാന്‍ നിന്നെ കാത്തിരിക്കുകയാണെന്ന്... നീയിലാതെ എനിക്ക് സ്വപ്‌നങ്ങള്‍ ഇല്ലാന്ന്.. 

മഴ മേഘങ്ങള്‍ക്കും അപ്പുറത്ത് മാലാഖമാരുടെ രാജ്യത്തു നീയും ഞാനും .
പിണക്കങ്ങളോ , പരിഭവങ്ങളോ  ഇല്ലാതെ ..ഞാന്‍ നിന്നെന്റെയും നീയെന്റെത് മാത്രമായി നമ്മുക്ക് പറന്നു നടക്കണം.. സ്നേഹപക്ഷികളെ പോലെ.. നീയരിയുന്നുണ്ടോ  നിന്നിലാണ് എന്റെ സന്തോഷമെന്ന്. നിന്റെ വിരല്‍ തുമ്പിലൂടെ എനിക്ക് ലോകം മുഴുവന്‍ അറിയണം. നിന്റെ നെഞ്ചില്‍ ചേര്‍ന്നിരുന്നു എനിക്ക് സ്വപ്‌നങ്ങള്‍ കാണണം.. കടലിലെ തിരമാലകള്‍ പോലെ നിന്റെ സ്നേഹം എന്നിലേക്ക്‌  അടിച്ചു കയറുമ്പോള്‍, ആ സ്നേഹതണലില്‍ നിറഞ്ഞു കിടക്കെ എനിക്ക് മരിക്കണം . നിന്റെ സ്നേഹം  മാത്രം മനസ് നിറയെ നിറഞ്ഞു ഒരു മടക്കയാത്ര..  മാലാഖമാരുടെ നാട്ടില്‍ നിന്നെ എന്റെ മാത്രം  സ്വന്തം ആക്കാന്‍ ആദ്യം പോയി ഞാന്‍ കാത്തിരിക്കട്ടെ.. നിന്റെ വരവും കാത്തു ഞാന്‍ ഉണര്‍ന്നിരിക്കും ...


Monday, October 8, 2012

തിരുനാളും ചില നഷ്ടങ്ങളും

 
സെപ്റ്റംബര്‍ അവസാനത്തെ ആഴ്ച അതായതു 29 വി. മൈക്കള്‍  മാലാഖയുടെ തിരുനാള്‍. കുറച്ചുവര്‍ഷങ്ങള്‍ക്കു   മുന്ന് വരെ ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ആയിരുന്നു ഞങ്ങളുടെ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചിരുന്നത് ..പിന്നെ പിന്നെ സെപ്റ്റംബര്‍ അവസാനത്തെ ഞായറാഴ്ച ആയി. ഞങ്ങള്‍ ഏറ്റവും കൂടുതലായി കാത്തിരിക്കുന്നത്  ഈ തിരുനാളിന് വേണ്ടിയാണ്. പണ്ട് എന്റെ കുട്ടികാലത്ത് ബുധനാഴ്ച ആരംഭിച്ചു ഞായറാഴ്ച അവസാനിച്ചിരുന്ന  തിരുനാള്‍ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി തിങ്കള്‍ മുതല്‍ ഞായര്‍ വരെയാണ്.അന്നൊക്കെ തിരുന്നാള്‍  ഉത്സവമാണ് ..പള്ളി മുഴുവന്‍ ലൈറ്റ് അലങ്കരിച്ചു.. പള്ളിപറമ്പ് മുഴുവന്‍ ട്യൂബ് ലൈറ്റിന്റെ പ്രകാശത്തില്‍ മുങ്ങി നില്കുന്നത് കാണാന്‍ ഒരു പ്രതെക്യ ഭംഗി തന്നെ ആണ്.. ഓരോ ദിവസവും രാത്രിയില്‍ നാടകവും , ഗാനമേളയും ചവിട്ടു നാടകവും അങിനെ ഓരോ കലാ പരിപാടികളും ഉണ്ടാവും. എല്ലാ പരിപാടികള്‍ക്കും അമ്മയും പടിഞ്ഞരെലെ അമ്മമ്മയും റോസ താതിയും ഞങ്ങള്‍ കുട്ടികളും  കൂടിയ പോക്ക് .. എല്ലാവരും പോയി ഏറ്റവും മുന്നില്‍ സ്ഥാനം പിടിക്കും.. സ്റ്റേജില്‍ നടക്കുന്നത് മുഴുവന്‍ ആദ്യം ഞങ്ങള്‍ക്ക് കാണണം എന്നാണ് മനസിലിരിപ്പ്. ഓരോ നടന്മാരുടെയും നടിമാരുടെയും മുഖത്തേക്ക് സ്കൂഷിച്ചുനോക്കി  ഇരൂപ്പു ..അന്നൊക്കെ പരിപാടി ആരംഭിക്കുക 9 മണിക്കാണ്. നേരം വെളുക്കുമ്പോള്‍ ആണ്  പരിപാടികള്‍ കഴിയുക ..എന്നിരുനാലും ഉറക്കച്ചടവോടെ എല്ലാ പരിപാടിയും കണ്ടിരിക്കും.. റേഡിയോ യില്‍ കേള്‍കുന്ന നാടകങ്ങള്‍ നേരിട്ട് അവതരിപ്പികുന്നത് കാണുമ്പോള്‍ സന്തോഷമാണ് . .പിന്നെ  ശനിയാഴ്ചയാണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസം.. അന്ന് രാത്രിയില്‍ കുര്‍ബാന കഴിഞ്ഞു പ്രദക്ഷിണം ഉണ്ടാവും, വെടികെട്ടും . പ്രദക്ഷിണം കടന് പോകുന്ന  റോഡ്‌ മുഴുവന്‍ സീരിയല്‍ ബള്‍ബ്‌ കൊണ്ടും മെഴുകുതിരികളും മണ്‍ ചിരാതു  കത്തിച്ചു വെച്ച്.. എന്തൊരു ശേലായിരുന്നു ആ കാഴ്ചകള്‍. കുട്ടികളായിരുന്നപ്പോള്‍ അതെല്ലാം കാണാന്‍ ആയിരുന്നു ഇഷ്ടം.. പിന്നെ പള്ളിപറമ്പ് മുഴുവന്‍ നിറഞ്ഞു നില്‍കുന്ന ബലൂണ്‍ കച്ചവടകരെയും, വളപെട്ടികാരെയും  (പെട്ടി കച്ചവടകാരെ അന്ന് പറഞ്ഞിരുന്നത് അങ്ങിനെ ആയിരുന്നു )ബലൂണ്‍ വാങ്ങാനും,  വളകള്‍ വാങ്ങാനും കരഞ്ഞിരുന്ന ബാല്യകാലം ..  അന്ന് എനികേറ്റവും ഇഷ്ടം ബലൂണ്‍ ആയിരുന്നു. അമ്മ തന്നിരുന്ന പെരുനാള്‍ നേര്ച്ചയില്‍ 50 പൈസ നേര്ച്ചയിട്ടിട്ടു..ബാക്കി 50 പൈസക്ക് ആപ്പിള്‍ ബലൂണ്‍ വാങ്ങും.. ഇന്നാ ആപ്പിള്‍ ബലൂണ് 10 രൂപയാണ്.. പിന്നെ ആപ്പിള്‍ ബലൂണിന്റെ സ്ഥാനം  ലവ് ഷെയ്പ്പില്‍ ഉള്ള  ഹൈഡ്രജന്‍ ബലൂണുകള്‍ കൈവശ പെടുത്തി..ബാല്യം പിന്നിട്ടു കൌമാരത്തില്‍ എതിയപ്പോളും  ബലൂണിന്റെ സ്ഥാനം പോയില്ല. എല്ലാ പെരുനാളിനും ഒരു ആപ്പിള്‍ ബലൂണ്‍ വങ്ങും.. അത് വീടിന്റെ മച്ചില്‍ സൂക്ഷിച്ചു വെക്കും.. കാറ്റ് പോയി ചെറുതാകും എന്നലാതെ  എന്റെ ബലൂണുകള്‍ പൊട്ടി പോയിരുനില്ല. അതിനോടൊപ്പം കുട്ടന്സ്(ക്യുട്ടസിനെ അന്ന് പറഞ്ഞിരുന്നത് ) വാങ്ങാന്‍ ഓരോ പെട്ടികടകരുടെ അടുത്ത് പോകും. ഓരോ വിരലുകളില്‍ ഓരോ കളര്‍ ഇട്ടുനോക്കും.. അങിനെ 5 വിരലുകളിലും പല നിറത്തില്‍ ക്യുട്ടസ്  ഇട്ടതിനു ശേഷം എതെങ്കിലും  ഒരു കളര്‍ വാങ്ങിയാല്‍ ആയി.. അന്ന് വളയില്‍ മുഖ്യ സ്ഥാനം ചുറ്റുവള ക്കാന്.. .പല കളറില്‍ , സ്പ്രിങ്ങുപോലെ ചുരുണ്ട വളകള്‍..ഇന്ന് അങിനെ ഒരു വള  കടയില്‍ കാണാനേ ഇല്ല .ഒരു ടസെന്‍  വളക്കു  2 രൂപയാണ് എന്നാണെന്റെ ഓര്മ ..രണ്ടു കയ്യിലും ചുറ്റുവള ഇട്ടു പെരുനാള്‍ കഴിഞ്ഞു പിറ്റേ ദിവസം ക്ലാസ്സില്‍ ഒരു പോക്കുണ്ട്.എന്താ ഗമ എന്നറിയാമോ..ഒരു പ്രധാനപെട്ട കാര്യം പറയാന്‍ വിട്ടുപോയി.. ചുണ്ട് ചുവപ്പികുന്ന മിട്ടായിയും ഉണ്ട് അന്ന്. പല നിറത്തിലുള്ള മിട്ടായി ഒരു പാക്കറ്റ് ..അന്ന് ലിപ്സ്ടിക്കിന് പകരം ചായം മിട്ടായി വാങ്ങി ചുവന്ന കളറിലെ മിട്ടായി ചുണ്ടില്‍ തേച്ചു പിടിപ്പിക്കും. ചുണ്ടിനും, നാക്കിനും, ചുവപ്പ് നിറം.. കൌമാരവും കഴിഞ്ഞു യൌവനത്തില്‍ എത്തിയപ്പോള്‍.. മിട്ടായിയും വളയും മാറി.. പക്ഷെ ബലൂണ്‍ എന്നും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. അപ്പോഴേക്കും ബലൂണ്‍ 2 രൂപയായി മാറിയിരുന്നു. എങ്കിലും ഞാന്‍ എന്റെ ബലൂണിനെ മറന്നില്ല ..ഞായറാഴ്ച വൈകിട്ട് രൂപം എടുതുവൈക്കുനതിനു മുന്ന് ഞങളുടെ ഗാങ്ങ് പള്ളിപറമ്പിലേക് ഇറങ്ങും ഓരോ കച്ചവടകാരുടെ അടുത്തും ഓരോ സാധങ്ങളുടെ വില ചോദിച്ചു... ഐസ് ക്രീം വാങ്ങി കഴിച്ചു.. ഒരു നടപ്പാണ്. അന്നും ഇന്നും എനിക്ക് പള്ളിപറമ്പിലും ഉത്സവ പറമ്പിലും വില്‍ക്കുന്ന കോണ്‍  ഐസ്ക്രീം ആണ് കൂടുതല്‍ ഇഷ്ടം .. ഡിഗ്രി ക്ക് പടികുംബോഴേക്കും പള്ളിയില്‍ വേദപാഠം പഠിപ്പിക്കാന്‍ തുടങ്ങി. അതുകൊണ്ട് കുറച്ചു അച്ചടക്കവും മറ്റും പള്ളിപറമ്പില്‍ കാണിച്ചില്ലേല്‍ മോശമല്ലേ എന്ന് വിചാരം വന്നു തുന്ടങ്ങി. വിചാരം മാത്രമേ ഉണ്ടായിരുനുല്ലുട്ടോ  പ്രവര്‍ത്തിക്കു അധികം മാറ്റമൊന്നും വന്നിരുന്നില്ല വേദപാഠം പഠിപ്പിക്കുന്ന ഞങ്ങള്‍ കുറച്ചു പേര്‍ ഞാന്‍, ജൂലിയറ്റ് , ഷൈബി , ഷിക്സി ,ബിജി , ജെസ്സി ,ഷേര്‍ലി  എല്ലാരും കൂടി യാണ് പള്ളിയില്‍ നില്‍ക്കുക അത് കഴിഞ്ഞു  പ്രദക്ഷിണം..വഴിയില്‍  കാണുന്ന എല്ലാവരെയും      നോക്കിയും, ലോക വിശേഷം മുഴുവനും പറഞ്ഞാണ് ഞങ്ങളുടെ നടപ്പ്.. ഇടക്കെങ്ങാന്‍ അച്ചന്മാരെ കണ്ടാല്‍ നല്ല കുട്ടികള്‍ ആകും  ഞങ്ങള്‍... ഓരോ തിരുനാളും സുന്ദരമായ ദിവസങ്ങള്‍ ആയിരുന്നു. വിവാഹം കഴിഞ്ഞു ഓരോരുത്തരായി ഓരോ ഇടങ്ങളിലേക്ക് പോയി .. പിന്നെ എല്ലാവരും തമ്മില്‍ കണ്ടുമുട്ടുന്നത് മാലാഖയുടെ തിരുനാളിനാണ്. ആദ്യമൊക്കെ എല്ലാരേയും കാണുമായിരുന്നു കുറെ കഴിഞ്ഞു കുട്ടികള്‍ ഉണ്ടായപ്പോള്‍  പലരെയും  കാണാറില്ല. കണ്ടാല്‍ തന്നെ സൌഹ്ര്ധം പുതുക്കി.... പണ്ടത്തെ ഓരോ കാര്യങ്ങള്‍ ഒര്മാപെടുത്തി ..പിരിഞ്ഞുപോകും.. 

പതിവുപോലെ ഈ വര്‍ഷവും കാത്തിരിപ്പിന്റെ അവസാനമായി തിരുനാള്‍ വന്നെത്തി... വീട്ടില്‍ തിരക്കായ കാരണം തിങ്കള്‍ മുതല്‍ വെള്ളിവരെ പള്ളിയില്‍ എത്താന്‍  കഴിഞ്ഞില്ല പക്ഷെ കറക്റ്റ്  സമയത്ത് ഓരോ ദിവസവും കലാ പരിപാടികള്‍ കാണാന്‍ ഞാനും ഏട്ടനും മോനും വന്നു..പഴയതൊക്കെ തിരിച്ചു വരുന്ന ഒരു കാലം പോലെ തോന്നി കാരണം കുറെ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു നാടകം കണ്ടത്... നമ്മുടെ തൊട്ടുമുന്‍പില്‍ അവര്‍ കഥാപാത്രങ്ങളായി ജീവിക്കുന്നത് കാണുമ്പോള്‍.. ഓരോ രംഗവതരണവും...അതൊക്കെ വീണ്ടും കുട്ടികാലത്തേക്ക്  കൂട്ടികൊണ്ടുപോയി.. സ്റ്റേജ് ന്‍റെ  തൊട്ടടുത്ത്‌ നിന്ന് ഓരോ മുഖഭാവവും.. നോക്കി കൊണ്ടിരുന്ന കൊച്ചുകുട്ടിയുടെ മനസിലേക്ക്...
ഇപ്പോള്‍ ഗാനമേളക്ക് പകരം മെഗാ ഷോ ആണ്.. ഒരു അവിയല്‍ പ്രോഗ്രാം..ഗാനമേളയും മിമിക്സും  ഡാന്‍സും എല്ലാം കൂടി.. എങ്കിലും എല്ലാ പരിപാടികള്‍ക്കും പഴയപോലെ ഒരുപാടു പേര്‍ കാണുവാന്‍ ഉണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്ന് വരെ ആര്‍ക്കും താല്‍പര്യമില്ലാതെ നടത്തിപോന്നിരുന്ന പരിപാടികള്‍ക്ക് കാഴ്ചക്കാര്‍ കൂടുതലായി .. നേരത്തെ തുടങ്ങി നേരത്തെ അവസാനിക്കുനത് കൊണ്ടുമാവാം ..എന്തായാലും നാടകം കാണാനും ചവിട്ടു നാടകം കാണാനും  ഒരുപാടുപേര്‍ ഉണ്ടായിരുന്നു. മെഗാ ഷോ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആളുകളുടെ കൊഴിഞ്ഞുപോക്കും കണ്ടു . 
ഇത്തവണയും പരിചയമില്ലാത്ത ഒരുപാട് മുഖങ്ങളും, പരിചിത മുഖങ്ങളുമായി ശനിയാഴ്ച ..പള്ളിയില്‍ ഓരോ മുഖങ്ങള്‍ കാണുമ്പോഴും ഇവരൊക്കെ ആരാ എന്നായിരുന്നു മനസ്സില്‍.. കുട്ടികളൊക്കെ വലുതായി, വിവാഹം കഴിച്ചു..അവരുടെ കുഞ്ഞി മുഖങ്ങളൊക്കെ ഇപ്പൊ വലുതായി മാറിയിരിക്കുന്നു. ഇവിടേയ്ക്ക് വിവാഹം കഴിച്ചു വന്നിരിക്കുന്നവരും..പല പഴയ മുഖങ്ങളും കാണാന്‍ ഇല്ല . ഒരു വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞു പോയ കുറെ ജീവനുകളും...കൊച്ചുകുട്ടികള്‍ പലവിധ വര്‍ണ വസ്ത്രങ്ങളില്‍ പള്ളിയുടെ അലങ്കാര വെളിച്ചത്തില്‍ അവരൊക്കെ മാലാഖ കുഞ്ഞുങ്ങളെ പോലെ പറന്നു നടക്കുകയായിരുന്നു പള്ളിമുറ്റത്ത്‌ ..എന്നിരുനാലും  ആകെ കൂടി ഒരു അപരിച്ചത്വതം ..ആരെയും മനസിലാകുനില്ല ...  പണ്ടത്തെ കൂട്ടുകാരെയൊക്കെ ഒന്ന് തപ്പി. പക്ഷെ ആരെയും കാണാന്‍ ഇല്ല. പ്രദക്ഷിണത്തിനു  അനിയതിമാരുടെകൂടെ പോകുമ്പോഴാണ് ജൂലിയെറ്റ്‌ വന്നത്.. ഞങ്ങള്‍ വീണ്ടും പഴയപോലെ പ്രദക്ഷിണ വഴിയില്‍ സംസാരിച്ചുകൊണ്ട് നടന്നു.. പഴയ ഓരോ കാര്യങ്ങള്‍ അതിനിടെ  അദ്ധേഹത്തെ പറ്റിയും പറഞ്ഞു. എന്റെ പ്രിയപ്പെട്ട സ്നേഹിതന്‍. അറിയാതെ പറ്റിയ തെറ്റിന് എന്നില്‍ നിന്ന് അകന്നുപോയ അദേഹത്തിന്റെ വിശേഷങ്ങള്‍ .. (അദ്ധേഹത്തെ പറ്റി പിന്നീടു കൂടുതലായി പറയാം),ലോക വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞു നടന്നു .. പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേര്‍ന്നു.. പിന്നെ പറയാനില്ല. ചെണ്ടാക്കാരുടെ മേളം തുടങ്ങുകയായി. പഴയപോലെ ആളുകള്‍ ഇപ്പോള്‍ തുള്ളുന്നില്ല ..എന്തുപറ്റി യെന്നവോ ..എല്ലാവരും ചുറ്റും കൂടി നില്കുന്നുട്.. പണ്ടാനെങ്ങില്‍ ഞാനും നിന്നേനെ. ഇപ്പൊ അതിനൊന്നും ഒരു കമ്പമില്ല ..ചിലപ്പോ ജീവിതത്തിന്റെ തിരക്കില്‍  ശ്രേദികാനുള്ള  മനസില്ലഞ്ഞിട്ടുമാവം .. വെടികെട്ടു അപ്പോഴേക്കും ആരംഭിച്ചു. അമിട്ടുകള്‍ മുകളില്‍ വര്‍ണ്ണ പ്രഭ തീര്‍ത്തു. കുഞ്ഞീതു വെടികെട്ടു ആരംഭിച്ചപോഴേ വീടിലേക്ക്‌ പോയി അലുമോന്‍ ആകാശത്തേക്ക് തന്നെ നോക്കി നിന്ന്.. കൂടെ ഞാനും.. ഞായറാഴ്ചയിലെ പള്ളിയിലെ എല്ലാപരിപാടിയും കഴിഞ്ഞു മടങ്ങുമ്പോള്‍ പെട്ടികടക്കാര്‍ തിരക്കിലായിരുന്നു.ഓരോ കടയുടെ മുന്നിലും ഒരായിരം കുട്ടികളും , അമ്മമാരും ...പല പ്രായക്കാര്‍..അതിനടയില്‍ ആണ് ജീമോളെ കണ്ടത് കഴിഞ്ഞ വര്‍ഷവും അവളെ മാലാഖയുടെ തിരുനളിനാണ് കണ്ടത്. വിദേശത്ത്  താമസിക്കുന്ന അവള്‍ ഈ വര്ഷം എന്തോ നേര്ച്ച നിറവേറ്റാന്‍ വന്നതാത്രേ .. പനകുലപോലെ നീണ്ട മുടി മൊട്ട യടിചിടുണ്ട് അവള്‍...അത് കണ്ടപ്പോ എനിക്ക് സങ്കടം വന്നട്ടോ മുടിയെന്നും എന്റെ ബലഹീനതയാണ് .. അവളുമായി കുറച്ചു നേരം   കത്തി വെച്ച്.. പിന്നെ കടക്കാരുടെ അടുത്തേക്ക് ..  കുട്ടികള്‍ക്ക് കുറച്ചു സാധനങ്ങള്‍   വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞിരുന്നു. പിന്നെ അലുമോന് കളിപാട്ടങ്ങള്‍ നോക്കണം ... ഓരോ കടയിലും അലുമോന് കളിപാട്ടങ്ങള്‍ തിരയുമ്പോള്‍ ഞാന്‍ എന്റെ ബലൂണ്‍ നോക്കുകയായിരുന്നു. എന്റെ ആപ്പിള്‍ ബലൂണ്‍, എന്റെ ചുറ്റുവള.. കുട്ടികള്‍ക്ക് വാങ്ങികൊടുക്കാം  എന്ന് പറഞ്ഞ ചുവന്ന മിട്ടായി.. ഇതൊന്നും എനിക്കാ  പള്ളിപറമ്പില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.. അടുത്ത പെരുനാളിന്കിലും നിങ്ങളെനിക്ക് ഇതെല്ലം കൊണ്ട് തരുമോ.?.ഓര്‍മകളിലേക്ക് എനികൊന്നു മടങ്ങാന്‍ ...

Saturday, August 4, 2012

എന്റെ സ്നേഹപക്ഷിക്ക്



കഴിഞ്ഞ രണ്ടു ആഴ്ചയായി മനസ് വല്ലാതെ അസ്വസ്ഥമാണ്.. പതിവ് പോലെ കാരണം അറിയാതെ ഉള്ളില്‍ എന്തൊകെയോ സങ്കടങ്ങള്‍ , കണ്ണുകള്‍ വെറുതെ നിറഞ്ഞു കവിയുമ്പോള്‍ ആരെങ്കിലും കണ്ടാല്‍ എന്തുപറ്റി എന്നാ ചോദ്യത്തിന് മറുപടി ഇല്ല... ചിലപ്പോ മറുപടി ഉണ്ടെങ്കിലും പറയാന്‍ പറ്റുന്നില്ല.   ..എന്താ  ഇങനെ എന്ന് സ്വയം ചോദിക്കാരുണ്ട് ഞാന്‍..ഉത്തരം ഇതുവരെ കിട്ടിയില്ല...മിക്കപോഴും എന്റെ മുഖത്തെ ഭാവങ്ങള്‍ അറിയുക ആന്‍സി ആയിരിക്കും. ആന്‍സി  ടെചോദ്യത്തിനും മറുപടി കൊടുക്കാന്‍ എനിക്ക് കഴിയാറില്ല ഒരുപാടു വര്‍ഷങ്ങളായി എന്നെ അറിയാവുന്നത്  കൊണ്ട് ആന്‍സി   ചോദ്യം ആവര്തിക്കാറില്ല കാരണം എനികത്തിനു ഉത്തരം ഉണ്ടാവില്ല എന്ന്  അവള്കറിയാം....

 സന്തോഷമോ സങ്കടമോ എന്ത് വന്നാലും പങ്കു വൈക്കന്‍ ഒരു നല്ല കൂട്ടുള്ളത്   ഭാഗ്യമാണ്.   നമ്മളില്‍ പലരും  ഭാഗ്യവാന്‍മാരാണ്.. .സങ്കടങ്ങളും , സന്തോഷങ്ങളും പങ്കു വൈക്കാന്‍ ആരെങ്കിലുമൊക്കെ കൂട്ടിനുള്ളവര്‍.... പക്ഷെ ചിലര്‍.. ഒരു ആള്‍കൂട്ടം തന്നെ ചുറ്റിനും ഉണ്ടായാലും.. എന്നും തനിച്ചായി പോകുന്നവര്‍... ..എന്നും ഇരുട്ടിനെ മാത്രം സ്നേഹിക്കാന്‍ വിധികപെടുന്നവര്‍..... ചിരികളും , സന്തോഷങ്ങളും മുഖതണിഞ്ഞു കാലം ഏല്‍പിച്ച മുറിവുകളും ,ചിന്തകളും എവിടെയൊക്കെയോ മാറ്റിവെച്ചു.. ജീവിക്കുന്നവര്‍..

എന്താണ് ജീവിതം എന്ന് ചോദിച്ചാല്‍ ഉത്തരമില്ല എനിക്ക്.. ഇതാണോ ജീവിതം... ? അറിയില്ല അതിനും ഉത്തരം.. ഉത്തരങ്ങളില്ലാത്ത കുറെ ചോദ്യങ്ങള്‍ മാത്രം ബാക്കിയാക്കി ജീവിതം മുന്നോട്ടു പോയികൊണ്ടേ ഇരിക്കുന്നു.. എന്നെയോ നിന്നെയോ ശ്രെധികാതെ .. ഒരു മഴ പെയ്തൊഴിയുന്ന ലാഘവത്തോടെ....

പക്ഷെ  എന്റെ മഴ കൂട്ടില്ക്ക് നീയെന്ന സ്നേഹ പക്ഷി വന്നു കയറിയപ്പോള്‍ മുതല്‍  എന്റെ സന്തോഷങ്ങളും സങ്കടങ്ങളും നിന്നില്‍ ചേര്‍ത്ത് വച്ച് ഞാന്‍ എന്റെ ജീവിതത്തെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു ...എന്തിനാ ഞാന്‍ നിന്നെ ഇത്രമേല്‍ സ്നേഹികുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം  ഉണ്ടാവില്ല . ഒരു വാക്കില്‍ മറുപടി തരാന്‍ കഴിയാത്ത അനുഭവമാണ് നീയെനിക്ക് , സ്നേഹമെന്ന വികാരമാണ് നീ . നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പുണ്യമാണ് നീയെനിക്ക് .ഞാന്‍ എന്നെ തന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു രാവിലെ കണി കാണുന്ന  സ്നേഹപക്ഷിയെ മുതല്‍ രാത്രിവിരിയുന്ന നക്ഷത്രപൂകളെ വരെ നിന്നോട് ചേര്‍ത്ത് വെച്ച് ഞാന്‍ സ്നേഹിക്കുകയാണ്.. ആന്‍സി ആണ് ആ സ്നേഹപക്ഷികളെ കാണിച്ചു തന്നതു .. എന്നോട് സംസാരിച്ചുകൊണ്ട് നില്കുമ്പോഴും ആന്‍സിയുടെ കണ്ണുകള്‍ പുറത്തു പരതുന്നുണ്ടാവും , എവിടെ ആ  സ്നേഹപക്ഷിയുടെ ഇണ.. പിന്നെ ഒരികല്‍ ആണ് ആന്‍സി പറഞ്ഞത് . one for sorrow and two for joy . രണ്ടു സ്നേഹപക്ഷികളെ ഒരുമിച്ചു കണ്ടാല്‍ അന്ന് സന്തോഷം ഉണ്ടാവുമെന്ന് ആന്‍സി പറഞ്ഞ അന്ന് മുതല്‍ ഞാനും കാത്തിരിക്കാന്‍ തുടങ്ങി ആ സ്നേഹപക്ഷികളെ .. അവയെ കാണുമ്പോഴെല്ലാം ഞാന്‍ നിന്നെയും എന്നെയും ഓര്‍ക്കും. അവരെപോലെ നമ്മളും കാത്തിരിക്കുകയല്ലേ   ഒരുമിച്ചു ചേരാന്‍ ..ഒരു പക്ഷിയെ മാത്രം കാണുമ്പോഴും ഞാന്‍ നിന്നെ ചുറ്റിലും തേടി കൊണ്ടിരുന്നു . എനിക്ക് നിന്നോട് തോന്നിയ സ്നേഹം ഒരു സുപ്രഭാതത്തില്‍ വെറുതെ തോന്നിയതല്ല...വര്‍ഷങ്ങള്‍ കാത്തുവെച്ചു പകര്‍ന്നു നല്‍കിയ ഒന്നാണ്...എന്നെക്കാള്‍ സ്നേഹം നല്കാന്‍ മറ്റൊരാള്‍ വന്നാല്‍....ഞാന്‍ നിന്നെ വിട്ടു കൊടുത്തേക്കാം...പക്ഷെ നീയെന്നും എന്റെ സ്വന്തമായിരിക്കും രാധക്ക്   കണ്ണന്‍ എന്ന പോലെ ....സ്നേഹപക്ഷിയെ പറ്റി പറഞ്ഞു വന്നപ്പോള്‍ പറഞ്ഞത് മുഴുവന്‍ നിന്നെ പറ്റി  മാത്രമായി ..അല്ലെങ്കിലും അതെ എന്ത് പറഞ്ഞാലും വന്നു നില്കുന്നത് നിന്നില്‍.

വെറുതെ ഒരു ദുഖം  അല്ലെങ്കില്‍ കാരണം അറിഞ്ഞിട്ടും  പരിഹരിക്കാന്‍ കഴിയില്ല എന്നറിയാവുന്ന ദുഖം.. പഴയതൊക്കെ തപ്പി ഒരു ദിവസം. ഓര്‍ക്കരുതെന്നും  തുറക്കരുതെന്നും കരുതി ഇരുന്നവ.പക്ഷെ മാറാല മൂടിയ മനസിന്റെ ചുവരുകള്‍ ചിലപോഴൊക്കെഅത് മായിച്ചുകളയാന്‍ ശ്രേമിക്കാറുണ്ട് അപ്പോഴാണ് ഈ സങ്കടങ്ങള്‍ ഉണ്ടാവുക ..നിനക്കോ .. മറ്റുള്ളവര്‍ക്കോ മനസിലാകാത്ത മനസിന്റെ ചില വിക്രിതികള്‍... കരഞ്ഞോ,പറഞ്ഞോ,എഴുതിയോ തീര്കാനാവാത്ത ചില വ്യാമോഹങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട് മനസ് തീര്‍ത്ത സ്വപ്നങ്ങളുടെ  ചാവുകടല്‍ ..ഇവിടെ മാത്രം ഞാന്‍ ഒറ്റയ്ക്ക് ആണ്. എന്റെ സ്നേഹപക്ഷി  കൂടെയില്ലാത്ത നിമിഷങ്ങള്‍... എന്റെ സ്നേഹപക്ഷിയോടു ഒരുച്ചോദ്യം എന്തിനാ, നീയെന്നെഒറ്റയ്ക്ക് ആക്കുന്നത് എന്നും നീയെന്റെ കൂടെ ആയിരുന്നുകൂടെ...ദുഖങ്ങള്‍ക്ക്‌ കൂട്ടിരിക്കാന്‍ എനിക്കിനി വയ്യ... എന്റെ സന്തോഷങ്ങള്‍ തിരിച്ചു തരിക ....