സെപ്റ്റംബര്‍ അവസാനത്തെ ആഴ്ച അതായതു 29 വി. മൈക്കള്‍ മാലാഖയുടെ തിരുനാള്‍. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്ന് വരെ ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ആയിരുന്നു ഞങ്ങളുടെ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചിരുന്നത് ..പിന്നെ പിന്നെ സെപ്റ്റംബര്‍ അവസാനത്തെ ഞായറാഴ്ച ആയി. ഞങ്ങള്‍ ഏറ്റവും കൂടുതലായി കാത്തിരിക്കുന്നത് ഈ തിരുനാളിന് വേണ്ടിയാണ്. പണ്ട് എന്റെ കുട്ടികാലത്ത് ബുധനാഴ്ച ആരംഭിച്ചു ഞായറാഴ്ച അവസാനിച്ചിരുന്ന തിരുനാള്‍ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി തിങ്കള്‍ മുതല്‍ ഞായര്‍ വരെയാണ്.അന്നൊക്കെ തിരുന്നാള്‍ ഉത്സവമാണ് ..പള്ളി മുഴുവന്‍ ലൈറ്റ് അലങ്കരിച്ചു.. പള്ളിപറമ്പ് മുഴുവന്‍ ട്യൂബ് ലൈറ്റിന്റെ പ്രകാശത്തില്‍ മുങ്ങി നില്കുന്നത് കാണാന്‍ ഒരു പ്രതെക്യ ഭംഗി തന്നെ ആണ്.. ഓരോ ദിവസവും രാത്രിയില്‍ നാടകവും , ഗാനമേളയും ചവിട്ടു നാടകവും അങിനെ ഓരോ കലാ പരിപാടികളും ഉണ്ടാവും. എല്ലാ പരിപാടികള്‍ക്കും അമ്മയും പടിഞ്ഞരെലെ അമ്മമ്മയും റോസ താതിയും ഞങ്ങള്‍ കുട്ടികളും കൂടിയ പോക്ക് .. എല്ലാവരും പോയി ഏറ്റവും മുന്നില്‍ സ്ഥാനം പിടിക്കും.. സ്റ്റേജില്‍ നടക്കുന്നത് മുഴുവന്‍ ആദ്യം ഞങ്ങള്‍ക്ക് കാണണം എന്നാണ് മനസിലിരിപ്പ്. ഓരോ നടന്മാരുടെയും നടിമാരുടെയും മുഖത്തേക്ക് സ്കൂഷിച്ചുനോക്കി ഇരൂപ്പു ..അന്നൊക്കെ പരിപാടി ആരംഭിക്കുക 9 മണിക്കാണ്. നേരം വെളുക്കുമ്പോള്‍ ആണ് പരിപാടികള്‍ കഴിയുക ..എന്നിരുനാലും ഉറക്കച്ചടവോടെ എല്ലാ പരിപാടിയും കണ്ടിരിക്കും.. റേഡിയോ യില്‍ കേള്കുന്ന നാടകങ്ങള്‍ നേരിട്ട് അവതരിപ്പികുന്നത് കാണുമ്പോള്‍ സന്തോഷമാണ് . .പിന്നെ ശനിയാഴ്ചയാണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസം.. അന്ന് രാത്രിയില്‍ കുര്‍ബാന കഴിഞ്ഞു പ്രദക്ഷിണം ഉണ്ടാവും, വെടികെട്ടും . പ്രദക്ഷിണം കടന് പോകുന്ന റോഡ് മുഴുവന്‍ സീരിയല്‍ ബള്‍ബ് കൊണ്ടും മെഴുകുതിരികളും മണ് ചിരാതു കത്തിച്ചു വെച്ച്.. എന്തൊരു ശേലായിരുന്നു ആ കാഴ്ചകള്‍. കുട്ടികളായിരുന്നപ്പോള്‍ അതെല്ലാം കാണാന്‍ ആയിരുന്നു ഇഷ്ടം.. പിന്നെ പള്ളിപറമ്പ് മുഴുവന്‍ നിറഞ്ഞു നില്കുന്ന ബലൂണ്‍ കച്ചവടകരെയും, വളപെട്ടികാരെയും (പെട്ടി കച്ചവടകാരെ അന്ന് പറഞ്ഞിരുന്നത് അങ്ങിനെ ആയിരുന്നു )ബലൂണ്‍ വാങ്ങാനും, വളകള്‍ വാങ്ങാനും കരഞ്ഞിരുന്ന ബാല്യകാലം .. അന്ന് എനികേറ്റവും ഇഷ്ടം ബലൂണ്‍ ആയിരുന്നു. അമ്മ തന്നിരുന്ന പെരുനാള് നേര്ച്ചയില് 50 പൈസ നേര്ച്ചയിട്ടിട്ടു..ബാക്കി 50 പൈസക്ക് ആപ്പിള്‍ ബലൂണ്‍ വാങ്ങും.. ഇന്നാ ആപ്പിള്‍ ബലൂണ്‍ 10 രൂപയാണ്.. പിന്നെ ആപ്പിള്‍ ബലൂണിന്റെ സ്ഥാനം ലവ് ഷെയ്പ്പില്‍ ഉള്ള ഹൈഡ്രജന്‍ ബലൂണുകള്‍ കൈവശ പെടുത്തി..ബാല്യം പിന്നിട്ടു കൌമാരത്തില്‍ എതിയപ്പോളും ബലൂണിന്റെ സ്ഥാനം പോയില്ല. എല്ലാ പെരുനാളിനും ഒരു ആപ്പിള്‍ ബലൂണ്‍ വങ്ങും.. അത് വീടിന്റെ മച്ചില്‍ സൂക്ഷിച്ചു വെക്കും.. കാറ്റ് പോയി ചെറുതാകും എന്നലാതെ എന്റെ ബലൂണുകള്‍ പൊട്ടി പോയിരുനില്ല. അതിനോടൊപ്പം കുട്ടന്‍സ്(ക്യുട്ടസിനെ അന്ന് പറഞ്ഞിരുന്നത് ) വാങ്ങാന്‍ ഓരോ പെട്ടികടകരുടെ അടുത്ത് പോകും. ഓരോ വിരലുകളില്‍ ഓരോ കളര്‍ ഇട്ടുനോക്കും.. അങിനെ 5 വിരലുകളിലും പല നിറത്തില്‍ ക്യുട്ടസ് ഇട്ടതിനു ശേഷം എതെങ്കിലും ഒരു കളര്‍ വാങ്ങിയാല്‍ ആയി.. അന്ന് വളയില്‍ മുഖ്യ സ്ഥാനം ചുറ്റുവള ക്കാന്‍.. .പല കളറില്‍ , സ്പ്രിങ്ങുപോലെ ചുരുണ്ട വളകള്‍..ഇന്ന് അങിനെ ഒരു വള കടയില്‍ കാണാനേ ഇല്ല .ഒരു ടസെന്‍ വളക്കു 2 രൂപയാണ് എന്നാണെന്റെ ഓര്മ ..രണ്ടു കയ്യിലും ചുറ്റുവള ഇട്ടു പെരുനാള് കഴിഞ്ഞു പിറ്റേ ദിവസം ക്ലാസ്സില്‍ ഒരു പോക്കുണ്ട്.എന്താ ഗമ എന്നറിയാമോ..ഒരു പ്രധാനപെട്ട കാര്യം പറയാന്‍ വിട്ടുപോയി.. ചുണ്ട് ചുവപ്പികുന്ന മിട്ടായിയും ഉണ്ട് അന്ന്. പല നിറത്തിലുള്ള മിട്ടായി ഒരു പാക്കറ്റ് ..അന്ന് ലിപ്സ്ടിക്കിന് പകരം ചായം മിട്ടായി വാങ്ങി ചുവന്ന കളറിലെ മിട്ടായി ചുണ്ടില്‍ തേച്ചു പിടിപ്പിക്കും. ചുണ്ടിനും, നാക്കിനും, ചുവപ്പ് നിറം.. കൌമാരവും കഴിഞ്ഞു യൌവനത്തില്‍ എത്തിയപ്പോള്‍.. മിട്ടായിയും വളയും മാറി.. പക്ഷെ ബലൂണ്‍ എന്നും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. അപ്പോഴേക്കും ബലൂണ്‍ 2 രൂപയായി മാറിയിരുന്നു. എങ്കിലും ഞാന്‍ എന്റെ ബലൂണിനെ മറന്നില്ല ..ഞായറാഴ്ച വൈകിട്ട് രൂപം എടുതുവൈക്കുനതിനു മുന്ന് ഞങളുടെ ഗാങ്ങ് പള്ളിപറമ്പിലേക് ഇറങ്ങും ഓരോ കച്ചവടകാരുടെ അടുത്തും ഓരോ സാധങ്ങളുടെ വില ചോദിച്ചു... ഐസ് ക്രീം വാങ്ങി കഴിച്ചു.. ഒരു നടപ്പാണ്. അന്നും ഇന്നും എനിക്ക് പള്ളിപറമ്പിലും ഉത്സവ പറമ്പിലും വില്‍ക്കുന്ന കോണ്‍ ഐസ്ക്രീം ആണ് കൂടുതല്‍ ഇഷ്ടം .. ഡിഗ്രി ക്ക് പടികുംബോഴേക്കും പള്ളിയില്‍ വേദപാഠം പഠിപ്പിക്കാന്‍ തുടങ്ങി. അതുകൊണ്ട് കുറച്ചു അച്ചടക്കവും മറ്റും പള്ളിപറമ്പില്‍ കാണിച്ചില്ലേല്‍ മോശമല്ലേ എന്ന് വിചാരം വന്നു തുന്ടങ്ങി. വിചാരം മാത്രമേ ഉണ്ടായിരുനുല്ലുട്ടോ പ്രവര്‍ത്തിക്കു അധികം മാറ്റമൊന്നും വന്നിരുന്നില്ല വേദപാഠം പഠിപ്പിക്കുന്ന ഞങ്ങള്‍ കുറച്ചു പേര് ഞാന്‍, ജൂലിയറ്റ് , ഷൈബി , ഷിക്സി ,ബിജി , ജെസ്സി ,ഷേര്‍ലി എല്ലാരും കൂടി യാണ് പള്ളിയില്‍ നില്ക്കുക അത് കഴിഞ്ഞു പ്രദക്ഷിണം..വഴിയില്‍ കാണുന്ന എല്ലാവരെയും നോക്കിയും, ലോക വിശേഷം മുഴുവനും പറഞ്ഞാണ് ഞങ്ങളുടെ നടപ്പ്.. ഇടക്കെങ്ങാന് അച്ചന്മാരെ കണ്ടാല്‍ നല്ല കുട്ടികള്‍ ആകും ഞങ്ങള്‍... ഓരോ തിരുനാളും സുന്ദരമായ ദിവസങ്ങള്‍ ആയിരുന്നു. വിവാഹം കഴിഞ്ഞു ഓരോരുത്തരായി ഓരോ ഇടങ്ങളിലേക്ക് പോയി .. പിന്നെ എല്ലാവരും തമ്മില്‍ കണ്ടുമുട്ടുന്നത് മാലാഖയുടെ തിരുനാളിനാണ്. ആദ്യമൊക്കെ എല്ലാരേയും കാണുമായിരുന്നു കുറെ കഴിഞ്ഞു കുട്ടികള്‍ ഉണ്ടായപ്പോള്‍ പലരെയും കാണാറില്ല. കണ്ടാല്‍ തന്നെ സൌഹ്ര്ധം പുതുക്കി.... പണ്ടത്തെ ഓരോ കാര്യങ്ങള്‍ ഒര്മാപെടുത്തി ..പിരിഞ്ഞുപോകും..
പതിവുപോലെ ഈ വര്‍ഷവും കാത്തിരിപ്പിന്റെ അവസാനമായി തിരുനാള്‍ വന്നെത്തി... വീട്ടില്‍ തിരക്കായ കാരണം തിങ്കള്‍ മുതല്‍ വെള്ളിവരെ പള്ളിയില്‍ എത്താന്‍ കഴിഞ്ഞില്ല പക്ഷെ കറക്റ്റ് സമയത്ത് ഓരോ ദിവസവും കലാ പരിപാടികള്‍ കാണാന്‍ ഞാനും ഏട്ടനും മോനും വന്നു..പഴയതൊക്കെ തിരിച്ചു വരുന്ന ഒരു കാലം പോലെ തോന്നി കാരണം കുറെ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു നാടകം കണ്ടത്... നമ്മുടെ തൊട്ടുമുന്പില് അവര്‍ കഥാപാത്രങ്ങളായി ജീവിക്കുന്നത് കാണുമ്പോള്‍.. ഓരോ രംഗവതരണവും...അതൊക്കെ വീണ്ടും കുട്ടികാലത്തേക്ക് കൂട്ടികൊണ്ടുപോയി.. സ്റ്റേജ് ന്റെ തൊട്ടടുത്ത് നിന്ന് ഓരോ മുഖഭാവവും.. നോക്കി കൊണ്ടിരുന്ന കൊച്ചുകുട്ടിയുടെ മനസിലേക്ക്...
ഇപ്പോള്‍ ഗാനമേളക്ക് പകരം മെഗാ ഷോ ആണ്.. ഒരു അവിയല്‍ പ്രോഗ്രാം..ഗാനമേളയും മിമിക്സും ഡാന്‍സും എല്ലാം കൂടി.. എങ്കിലും എല്ലാ പരിപാടികള്‍ക്കും പഴയപോലെ ഒരുപാടു പേര് കാണുവാന്‍ ഉണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്ന് വരെ ആര്‍ക്കും താല്പര്യമില്ലാതെ നടത്തിപോന്നിരുന്ന പരിപാടികള്‍ക്ക് കാഴ്ചക്കാര്‍ കൂടുതലായി .. നേരത്തെ തുടങ്ങി നേരത്തെ അവസാനിക്കുനത് കൊണ്ടുമാവാം ..എന്തായാലും നാടകം കാണാനും ചവിട്ടു നാടകം കാണാനും ഒരുപാടുപേര് ഉണ്ടായിരുന്നു. മെഗാ ഷോ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആളുകളുടെ കൊഴിഞ്ഞുപോക്കും കണ്ടു .

Oru palliperunnalinu poyapole thonny mole...
ReplyDeleteകോട്ടപ്പുറം പള്ളി...
ReplyDelete