"DEATH IS THE MOST WONDERFUL SOLUTION FOR ALL SORROWS AND WORRIES"
മരണം എല്ലാ ദുഃഖങ്ങളുടെയും വേദനകളുടെയും പ്രതിവിധി . ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം . അത് ചിലപ്പോള്‍ ഇന്നാവാം അല്ലെങ്കില്‍ നാളെയോ... മരണമെന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ മാത്രം മനുഷ്യര്‍ക്ക് വലിപ്പ ചെറുപ്പമില്ല, പണവും, പ്രതാപവും ഇല്ല. മരണത്തെ ഭയന്നാലും ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മരണത്തെ എല്ലാവരും സ്നേഹിക്കാറുണ്ട് .. ഇല്ലേ ? മരണം പ്രതിഷികാതെ കടന്നു വരുന്ന വിരുന്നുകാരന് ചിലപ്പോ ചെന്ന് വാങ്ങുന്നവനും .. ജീവിതത്തിലെ ചില നിമിഷങ്ങളില്‍ മരണം ഒരു അനുഗ്രഹമായി തോന്നും. ചിലപ്പോ ശാപവും.
എനിക്കിപ്പോള്‍ തിരക്കാണ്, പിന്നെയാവട്ടെ എന്ന് പറഞ്ഞു ഒഴിയുവനാവാത്തതും മരണത്തിനു മുന്നില്‍ മാത്രം . ഈ ഭൂമിയിലെ എല്ലാം വിട്ടെറിഞ്ഞ് സ്വയം അറിഞ്ഞോ അറിയാതെയുള്ള യാത്ര...
ഒറ്റപെടലിനോടും , ഏകാന്തതയോടും വിടപറഞ്ഞു.. എല്ലാരുടെയും അവസാന സ്നേഹ പ്രകടനങ്ങളും ഏറ്റു വാങ്ങി...
മരണം എന്നത് ഒരു യാഥാര്ത്യാമാണ് ഇന്നോ നാളെയോ വരാനിരിക്കുന്ന യാഥാര്‍ത്ഥ്യം .. ചിലര്‍ ജീവിച്ചു മരിക്കുന്നു. മറ്റു ചിലര്‍ മരിച്ചിട്ടും ജീവിക്കുന്നു.. ഇതില്‍ ഏതാവാം ഞാന്‍.. അറിയില്ല......
മരണം തണുപ്പാണ്
കൊടും മഞ്ഞിന്റെ തണുപ്പ്..
അന്ധകാരത്തില്‍ നിന്നും
പ്രകാശതിലേക്കുള്ള
അലമാവിന്റെ പ്രയാണം
മരണം സുന്ദരമാണ് ..
ഉറക്കം പോലെ ശാന്തം
മഴ പോലെ പ്രണയാതുരം ..
കടല്‍ പോലെ ആഴമുള്ളതും
No comments:
Post a Comment