Friday, January 13, 2012

മഴനീര്‍ത്തുള്ളി















ഇല തുമ്പില്‍
പറ്റിച്ചേര്‍ന്നു
കിടക്കുമ്പോഴാണ്
 മഴനീര്‍ത്തുള്ളിക്ക്
സംശയങ്ങള്‍
ഉണ്ടായതു ..

പൂക്കളെ തഴുകി
ഉമ്മവെച്ചു
പിരിയുമ്പോള്‍
കാറ്റ് പൂവിന്റെ
ചെവിയില്‍ മന്ത്രിച്ചത്
എന്താവും...
നീ സുന്ദരിയാന്നെന്നോ  ?
 

തീരത്തെ
ആലിംഗനം  ചെയ്തു
മടങ്ങുന്ന തിരയും
ആവര്‍ത്തിച്ചത്
എനിക്ക് നിന്നെ
പിരിയുവാനാവുന്നിലെന്നോ?

മിന്നി മിന്നി തിളങ്ങുന്ന
മിന്നാമിനുങ്ങുകള്‍    
ഇരുട്ടിനോട്‌ പറഞ്ഞത്
ഞാന്‍ നിന്നെ സ്നേഹികുന്നുവെന്നോ ?

നക്ഷത്ര കുഞ്ഞുങ്ങള്‍
ആകാശതിനോടും
ചന്ദ്രന്‍
ഭൂമിയോടും
പറഞ്ഞത്
എനിക്ക് നിന്നില്‍ നിന്നും
അടര്‍ന്നു മാറാന്‍ കഴിയിലെന്നോ ?

ഇല തുമ്പില്‍ നിന്ന്
ഇറ്റു വീണെന്‍
ചുണ്ടുകളില്‍  പതിച്ച
 മഴനീര്‍ത്തുള്ളിയോടു
ഞാന്‍ പറഞ്ഞു
എനിക്ക് നിന്നോട്
ഒടുങ്ങാത്ത പ്രണയമാണ് ...

Thursday, January 5, 2012

പ്രണയം

പ്രണയം  ഒരു ചാറ്റല്‍ മഴയാണ് .. മെല്ലെ തഴുകി  തലോടി അരുമയായ് ലാളിച്ചു , കൊതിപ്പിച്ചു  മെല്ലെ പടരുന്ന കുളിര്‍ മഴ പോലെ.. പ്രണയം,  സംഗീതമാണ് ... മനസിന്‍റെ തന്ത്രികള്‍ മീട്ടുന്ന മൗന സംഗീതം ..സ്വരങ്ങളും, ആരവങ്ങളും ഇല്ലാതെ പ്രണയിക്കുന്നവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന സംഗീതം.. പ്രണയം അഗ്നിയാണ് .. മനസിനെ ജ്വലിപ്പിച്ചു ...പ്രണയ തീയില്‍ ഉരുക്കി ...മിനുക്കിയെടുത്തു ..സ്വര്‍ണം പോല്‍ തിളക്കമുള്ളതാക്കുന്ന അഗ്നി...

പ്രണയത്തിന്റെ ഓരോ ദിനവും പുതുമഴയാണ് .. എത്ര പെയ്താലും മതിയാവാതെ ...എത്ര നനഞ്ഞാലും നനയുവാന്‍ കൊതിപ്പിക്കുന്ന പുതു മഴ...

പ്രിയപെട്ടവന്റെ നെഞ്ചില്‍ ചേര്‍ന്ന് നില്‍കുമ്പോള്‍ കിട്ടുന്ന സുരക്ഷിതത്തിന്റെ മതില്‍കെട്ട് ... ആശ്വാസത്തിന്റെ ഹൃദയമിടിപ്പ്‌ ..അവന്‍റെ ചുണ്ടുകള്‍ കവിളുകളെ ഉരസി കടന്നുപോകുമ്പോള്‍  വാത്സല്യത്തിന്റെ  ആഴകടല്‍ ...അവന്റെ കണ്ണുകളില്‍   എന്നെ കാണുമ്പോള്‍ ... സ്നേഹത്തിന്റെ കയ്യൊപ്പ്..

പ്രണയം ഒഴുകുകയാണ് ..ഒരു സുന്ദര കാവ്യം പോലേ.. മനസ്സില്‍....