നാളെ ഏപ്രില്‍ 14 .... വിഷു..മാലോകര്‍ മുഴുവന്‍ കണികൊന്നയും കണി വെള്ളരിയും ആധ്യഫലങ്ങളും നിറച്ചു വെച്ചിരിക്കുന്ന ഒട്ടുരുളിയില്‍ കണ്ണനെ കണി കണ്ടുണരുന്ന ദിനം .. വിഷു പക്ഷികള്‍ എവിടെയോ പാടുന്നുണ്ട് ... നാട് മുഴുവന്‍ സ്വര്‍ണ വര്നമാര്‍ന്ന പൂകുലകളാല്‍ നിറഞ്ഞു കഴിഞ്ഞു .. അന്നും ഇതേപോലെ ഒരു വിഷു തലേന്ന് .. അതായതു ഏപ്രില്‍ 13 നു തന്നെ ഞാന്‍ കണ്ണനെ കണി കണ്ടു.. അവനോടൊപ്പം കുറച്ചു നേരം.. ആ സ്നേഹ തണലില്‍ ... സ്നേഹവും.. ഭക്തിയും ഇടകലറന്ന ആ ദിനം എങനെ മറക്കും .. അറിയില്ല.. മറക്കാന്‍ കഴിയുന്നത് എളുപ്പമായിരിക്കാംപലര്‍ക്കും. പക്ഷെ.. ചിലതെല്ലാം എത്ര മറക്കാന്‍ ശ്രേമിചാലും . മറക്കാനാകാതെ.. . പിന്നെയും കാലങ്ങള്‍ നീങ്ങിയപ്പോള്‍... കണ്ണനെ കണി കാണാതെ ഓരോ വര്‍ഷവും കടന്നു പോയിട്ടും.. ആ കണികാണല്‍ മറക്കാന്‍ കഴിയാത്തതും ആ ദിനത്തിന്റെ പ്രത്യേകത തന്നെ ആവണം.. മഴ കൂടി അന്ന് ഉണ്ടാവണമെന്ന് അല്മാര്തമായി ആഗ്രഹിച്ചു.. പക്ഷെ... ഒന്നുച്ചുണ്ടായ സമയത്ത് ഒരികലും മഴ തുള്ളി തൂവി പോയില്ല.. പക്ഷെ ... അന്ന് വൈകിട്ട്...അവള്‍ നന്നായി പെയ്തു പോയി... അവളുടെ കുളിരാര്‍ന്ന കരങ്ങളുടെ തലോടല്‍ ഏറ്റു ...ഇളം തിണ്ണയില്‍ ... ഞാനും ... ഇന്നെന്നില്‍ മഴ പെയ്യുനില്ല.. ചുറ്റും സ്നേഹത്തിന്റെ തലോടലില്ല.. എനിട്ടും... എന്റെ കണ്ണനെ കണി കാണുന്നു ഞാന്‍ ..
----------------------
ഇന്ന് അപ്പച്ചന്റെ ഒന്നാം ചരമവാര്‍ഷികം .. കഴിഞ്ഞ വര്ഷം ഇതേ പോലെ വിഷുവിന്റെ അന്ന് ... ഒരികളും പ്രതീഷികാത്ത സമയത്ത്.. അപ്പോഴാണ് അപ്പച്ചന്‍ മരിച്ചത് ..സാദാരണ പോലെ ഒരു അസുഖം അതിനപ്പുരതെക്ക് ഒന്നുമില്ലായിരുന്നു.. ഈസ്റെര്‍ അടുത്തപ്പോള്‍ ഉണ്ടായ ഒരു ഷുഗര്‍ കൂടുതല്‍ അത്രെയേ ഞങ്ങള്‍ വിചാരിച്ചുള്ളൂ... കുഴപ്പോന്നുമില്ല എന്ന് ഡോക്ടര്‍ പറഞ്ഞ രാത്രി.. നാളെ വിഷു ആണ്.. രാത്രിയില്‍ ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടനിട്ടും എനിക്ക് ഉറങ്ങാന്‍ കഴിയുനില്ല.. ആകെ ഒരു വിഷമം..പത്രണ്ട് മണി ആയികാനും.. അപ്പച്ചനു ഒരു ശ്വാസം മുട്ടല്‍.. പത്തു വര്‍ഷത്തിനിടയില്‍ ഇത് വരെ ഇങ്ങനെ ഒരു അസുഖം അപ്പച്ചന് ഞാന്‍ കണ്ടിട്ടില്ല.. ചെറിയ മേല്‍ നൊമ്പരവും.. പനിയുമല്ലാതെ.. പിന്നെ ഉള്ളത് പ്രഷര്‍ ഉം ഷുഗര്‍ മാണ്.. ഞാന്‍ ഏട്ടനെ വിളിച്ചു.. നേഴസ് മാരോട് വിവരം പറയാന്‍.. അവര്‍ ഓടി വന്നു .ഓക്സിജന്‍ സിലിന്ടെര്‍ ഫിറ്റ് ചെയ്തു .... ഇന്‍ജെക്ഷന്‍ മാറി മാറി കൊടുത്തു.. പക്ഷെ .. ശ്വാസം മുട്ടല്‍ കുറയുന്നില്ല.. ചെറിയ ഒരു കുറവ് തോന്നിയപ്പോള്‍ ഞങ്ങള്‍ വാതിലടച്ചു കിടന്നു.. അപ്പോള്‍ പുറത്തെവിടെയോ.. ഒരു പാട്ട്.. കണി കാണും നേരം.. കമല നെത്രന്റെ... അടുത്ത് തന്നെ ഒരു അമ്പലമുണ്ട് അവിടെ നിന്നാവും എന്നാണ് ഞാന്‍ ആദ്യം ഓര്‍ത്തത്.. പക്ഷെ.. റൂമിന്റെ അടുത്ത് നിന്നായി ആ സൌണ്ടിന്റെ പിന്നത്തെ കേള്‍ക്കല്‍.. ഞാന്‍ റൂമിന്റെ വാതില്‍ തുറന്നു.. എന്റെ മുന്നില്‍.. കണ്ണന്റെ രൂപം.. ഹോസ്പിടല്‍ അധികൃതര്‍ ഒരിക്കിയ കണിയാണ്.. അപ്പോഴും അപ്പച്ചന്റെ വലിവ് തുടരുകയാണ്.. നേരം പര പര വെളുക്കുന്നെ ഉള്ളു . .ഡ്യുട്ടി ഡോക്ടര്‍ വന്നു നോക്കി. എയ്സുവിലേക്ക് മാറ്റണമെന്ന് പറഞ്ഞു ... സമയം 11 .. മണി അപ്പച്ചന്‍ മരിച്ചു ...ഒരികലും പ്രതീഷിക്കാത്ത മരണം..
വിഷു ഒരേസമയം സന്തോഷവും ദുഖവും കൊണ്ട് വന്നു തന്നു എനിക്ക് .. എങ്കിലും ഈ കണികൊന്നകള്‍... നീയെനിക്ക് എത്രമാത്രം പ്രിയപെട്ടനതാണെന്ന് നിനകരിയാമോ.. എല്ലാര്ക്കും വിഷു ആശംസകള്‍..
No comments:
Post a Comment