എന്റെ തൊട്ടടുത്തായിരുന്നു അവളുടെ നിശ്വാസം പതിച്ചത്. ചുണ്ടുകളുടെ വിറയല്‍ ഞാന്‍ ശെരിക്കും അറിഞ്ഞു . എന്താണ് അവള് അവനോടു പറയുന്നതെന്ന് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു ഞാന്‍ . മഴതുള്ളി കിലുക്കം പോലെ വീഴുന്ന ചിരികള്‍ മാത്രം.
അവന്റെ കൈകള്‍ എന്നെ തലോടി അവളുടെ വിരല്‍ തുമ്പിലേക്ക് ..
അവരുടെ എത്രെയെത്ര സ്വാകാര്യങ്ങള്ക്കും, സല്ലാപങ്ങള്‍ക്കും കാതോര്‍ക്കേണ്ടി വന്നിരിക്കുന്നു.
അവളുടെ കണ്ണുനീരിന്റെ നനവും എന്നെ നനചിടുണ്ട്. നഖമുനയാല്‍ അവളെന്റെ മാറില്‍ ചിത്രങ്ങള്‍ കോരി വരച്ചു.അവന്റെയും അവളുടെയും പേരുകള്‍ നെഞ്ചില്‍ പതിച്ചു.. ആ സ്നേഹത്തിനു ഞാന്‍ കാവല്‍ നിന്നു.അവന്റെ ഷൂസുകള്‍ എന്റെമേല്‍ അമര്‍ത്തി പതിക്കുന്ന വേദന പലപ്പോഴും കടിച്ചമര്‍ത്തി ഞാന്‍. അവര്‍ കോറിവരിക്കുന്ന പല പല ചിത്രങ്ങള്‍ , വരികള്‍ പലപ്പോഴും എന്നെ വീകാരധീനനാക്കി .
അവര്‍ പിരിഞ്ഞ ദിനം . എനിക്ക് മറക്കാന്‍ കഴിയില്ല അത്. എന്ന് തിരിച്ചു വരുമ്പോഴും.. അവരുടെ പേരുകള്‍ പതിച്ച എന്റെ അടുത്താണ് അവര്‍ കാത്തിരിക്കാം എന്ന് പറഞ്ഞിരികുന്നത്. അവളുടെ തേങ്ങലിന്റെ സ്വരം എന്നെ കാതുകളെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.
ഇന്നാണ് ആ ദിനം.. അവര്‍ തിരിച്ചു വരുന്ന ദിവസം...സമയമേറെ കടന്നു പോയി.. ആരും ആ വഴി വന്നില്ല.. കാത്തിരുന്നു എന്റെ കണ്ണ് കഴച്ചതല്ലാതെ..
ദിവസങ്ങളും , മാസങ്ങളും.. കടന്നു പോയികൊണ്ടിരുന്നു.. അടുത്ത അധ്യയന വര്‍ഷമായി..
ബക്കറ്റ്കളും തൂക്കി കുറെയാളുകള്‍ .. അവരെന്റെ ദേഹം മുഴുവന്‍ വെള്ളയടിച്ചു.. അയ്യോ..അവിടെ അടിക്കല്ലേ ..എന്റെ നെഞ്ചില്‍ എഴുതിയ അവരുടെ പേരുകള്‍.. അവര്‍ക്ക് കാത്തിരിക്കാനുള്ള അടയാളം.. അത് മായ്കല്ലേ ..
എന്റെ നിലവിളി അവര്‍ കേട്ടില്ല . അവര്‍ എല്ലായിടത്തും വെള്ള പൂശി എന്നെ പുത്തന്‍ ഉടുപ്പ് അണിയിച്ചു . പിന്നെയും പലരും വന്നു. അവരും എന്റെ നെഞ്ചില്‍ ചിത്രങ്ങള്‍ എഴുതി. പക്ഷെ എഴുതി പോയവരാരും പിന്നെ അതിലെ തിരിച്ചു വന്നില്ല..
No comments:
Post a Comment