ഓര്‍മ്മകള്‍ ക്ക് ചിലപ്പോ വല്ലാത്ത ചൂടാണ്.. എത്ര അകറ്റി നിര്‍ത്തിയാലും ഓടി എത്തി കൊണ്ടിരിക്കും..
വേദനിപ്പിക്കാന്‍ വേണ്ടി എന്തിനാ നിങ്ങളിങ്ങനെ വരുന്നേ എന്ന് ചോദിച്ചാല്‍ അവര്‍ പറയും.. അല്ലെങ്ങില്‍ നീ എന്നെ മറന്നു പോകില്ലേ.. വേദന ഉണ്ടെങ്ങിലും നിനകെന്നോട് ഇഷ്ടമല്ലേ.. അതെ ഇഷ്ടമാണ്.. വേദനയുള്ള, ഉള്ളം നീറുന്ന ഓര്‍മ്മകള്‍ .. അത്ര അകറ്റി നിര്‍ത്താന്‍ നോക്കിയാലും.. അകന്നു പോകാതെ.. പലപ്പോഴും മനസിനെ കാര്‍ന്നു തിന്നുന്ന ഓര്‍മ്മകള്‍ ..
ഒരികല് ഓടി ഇറങ്ങിയ കരിങ്കല്‍ പടവുകള്‍ വീണ്ടും കയറുവാന്‍ കഴിയാതെ നിവര്‍ന്നു കിടക്കുന്നു.. തീര്‍ന്നുപോയ ഓറഞ്ച് മിട്ടായുടെ മധുരം നാവില്‍ കിനിഞ്ഞു വരുമ്പോള്‍... കൈകുള്ളില്‍ അമര്‍ന്നുപോയ കുഞ്ഞുപൂവിന്റെ തേങ്ങല്‍.. എത്ര എഴുതിയട്ടും മതി വരാതെ കീറിയെറിഞ്ഞ പുസ്തക താളുകള്‍.. ചുറ്റം പൂക്കളം തീര്‍ത്തിരിക്കുന്നു. ..പകുത്തെടുത്ത ഫൈവ്സ്റ്റാര്‍ ന്റെ കവര്‍ പുസ്തകത്തിനുള്ളില്‍ ശുഭ നിദ്രയില്‍ ..കാവിലെ ഉത്സവ രാത്രിയില്‍ പൊട്ടിപോയ വളപൊട്ട് പുസ്തകങ്ങള്‍ അടക്കി വെച്ച പെട്ടികുള്ളിലെ കുഞ്ഞു ഭരണിയില്‍ ..
എവിടെയോ ചിലത് മറയുകയാണ്.. ഒഴുകി തീര്‍ക്കാന്‍ ധ്രിതിയുള്ള പോലെ ...എങ്കിലും ഒന്ന് എത്തി നോക്കിട്ടു പോകും .ഒരു നിലാവെളിച്ചം പോലെ ... നിനക്ക് വേദനിച്ചോ? ഇല്ല നിനക്ക് വേദനിക്കില്ല..കാരണം നീ ഒരേസമയം വേദനയും സന്തോഷവുമാണ്...

"അത്ര അകറ്റി നിര്‍ത്താന്‍ നോക്കിയാലും.. അകന്നു പോകാതെ.. പലപ്പോഴും മനസിനെ കാര്‍ന്നു തിന്നുന്ന ഓര്‍മ്മകള്‍ .." നന്നായിട്ടുണ്ട്
ReplyDelete