എനിക്കൊന്നു ഉറങ്ങണം
എല്ലാം മറന്നു
വേദനയുടെ ഭാരമെല്ലാം
ഇറക്കി വെച്ച്
ശ്വാസത്തിന്റെ താളം
തെറ്റാതെ
ഉണരാന്‍
മറന്നുള്ള
ഉറക്കം ..
നിദ്രഭാരത്താല്‍
തൂങ്ങി തുടങ്ങി
കാലുകള്‍
കുഴയുന്നു
എന്നും താങ്ങാന്‍
കൂടെ നിന്ന
ഹൃത്തിന്‍ ഞരമ്പുകള്‍
പിഞ്ഞി തുടങ്ങിയിരിക്കുന്നു
എല്ലാം മറന്നു
ഇനി എനിക്കൊന്നു ഉറങ്ങണം
പ്രദോഷവും അറിയാതെ
ചിരിയും ചതിയും അറിയാതെ
കണ്ണീരും ,സ്വപ്നങ്ങളും
താരാട്ടാതെ .
ഇരുളിന്റെ നൊമ്പരവും
മഴയുടെ കുളിരും
എല്കാതെ എനിക്കുറങ്ങണം .
ശ്രേമിക്കരുത്
എന്റെ കാലുകള്‍
ഓട്ടം അവസാനിപ്പിചിരികുന്നു
ഇനി ഞാന്‍ വിശ്രമിക്കട്ടെ
ഉണരാത്ത ഉറക്കത്തിലെങ്കിലും .
അങ്ങനെ ഒന്നും ചിന്തിക്കണ്ടാ,
ReplyDeleteനിന്റെ കണ്ണുകളിലെ ഭയം എനിക്കു കാണാം.
ചുണ്ടുകൾ വിറക്കുന്നതു ഞാൻ അറിയുന്നു.
എന്തു കൊണ്ടെന്നു ഞാൻ നോക്കുന്നില്ല.
ആർക്കു വേണ്ടിയെന്നു അന്വേഷിക്കുന്നുമില്ല.
കാലം ഒരിക്കൽ കൂടി നിങ്ങളെ ഒരുമിപ്പിച്ചെങ്കിൽ,
നിനക്കായ് പലതും കരുതിയിട്ടുണ്ട് അയാള്‍.
നീ അത്ഭുതപ്പെടും. തീർച്ച…!!
അതെന്തെല്ലാമെന്നു കാണാനായെങ്കിലും നീ തിരികെ പോകില്ലേ..??