Friday, December 28, 2012

ഡിസംബര്‍



ഒരു ഡിസംബര്‍ കൂടി കൊഴിയുകയാണ് .. മഞ്ഞും, ചൂടും, നക്ഷത്ര വെളിച്ചവുമൊക്കെയായി കടന്നു വന്ന ഡിസംബര്‍.. .എന്റെ സന്തോഷങ്ങളുടെ മാസമാണ് ഡിസംബര്‍, നഷ്ടങ്ങളുടെയും ....
ഒരുപാട് ഓര്‍മ്മകള്‍ നല്‍കി കടന്നുപോകാനുള്ള ഒരുക്കത്തില്‍ ഡിസംബര്‍ നില്‍കുമ്പോള്‍.. വരുന്ന ജനുവരി എനികെന്താണ് കൊണ്ട് വന്നു തരിക...

ഈ ക്രിസ്തുമസ് ലിസ്സി ചേച്ചിക്ക് സന്തോഷം കൊണ്ട് വന്നു കൊടുതെന്നരിഞ്ഞപ്പോള്‍ ഞാനും ആഗ്രഹികുകയാണ് അതുപോലൊരു സന്തോഷം ജനുവരി  എനിക്ക് കൊണ്ട് വന്നു തരുമോ..

നീ കൂടെ ഇല്ലാത്ത  ഡിസംബര്‍ എനികുണ്ടായിരുന്നു.. പക്ഷെ ഇന്ന് നീ എന്നും എന്റെ കൂടെ തന്നെ ഉണ്ട്.. അതുകൊണ്ട് തന്നെ ഡിസംബറിനെ ഞാന്‍ സ്നേഹിക്കുകയാണ്.. മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍.. 

നിന്റെ കൂടെ, നിന്റെ വിരലുകളില്‍ വിരലുകള്‍ കോര്‍ത്തിരികുമ്പോള്‍ എനിക്ക് കിട്ടുന്ന ആശ്വാസം, സന്തോഷം. .. ഒരികലും ഈ കൈകള്‍ വിട്ടുപോകരുതെ എന്നഗ്രഹിച്ചുകൊണ്ട് നമ്മളെന്നും വിരലുകള്‍ കോര്തുകൊണ്ടേ ഇരിക്കയായിരുന്നു..എന്നിട്ടും... വിരലുകല്കിടയില്‍ വലിയ വിടവുകള്‍ ഉണ്ടായി.. പക്ഷെ എന്റെ കൈകളെന്നും നിന്റെ കൈകുള്ളില്‍ തന്നെ ആയിരുന്നു.

 ഈ  മഞ്ഞു മുഴുവന്‍ വീണിട്ടും  എന്റെ മനസ് തണുതിട്ടില്ല ...നിന്റെ സ്നേഹം നിറഞ്ഞാല്‍ മാത്രമേ എന്റെ മനസ് തണുക്കു.. നിന്റെ ഹൃദയത്തിന് മാത്രമേ എന്റെ മനസിനെ അറിയാന്‍ കഴിയു.. 

 ഓ  ഡിസംബര്‍ എനിക്കായി നീ  ഇനിയും മഞ്ഞുപൊഴിക്കുക ..ആ മഞ്ഞിന്റെ തണുപ്പില്‍ വേണം എനിക്കും അവനും കരങ്ങള്‍ കോര്തുപിടിക്കാന്‍.. ഹൃദയം ഹൃദയത്തെ അറിയാന്‍.. അവനില്ലാതെ ഞാന്‍ എങ്ങിനെയാ നിന്നെ സ്നേഹിക്കുക.. അവനെന്നും എന്റെ കൂടെ വേണം ...എനിക്ക് സന്തോഷം നല്‍കാന്‍, എന്നെ ലാളിക്കാന്‍, എന്നെ വഴക്ക് പറയാന്‍, പിന്നെ എന്നും എന്നെ ഒരുപാടു ഒരുപാട് സ്നേഹിക്കാന്‍.. 

Wednesday, October 31, 2012

മരണം


"DEATH IS THE MOST WONDERFUL SOLUTION FOR ALL SORROWS AND WORRIES"

മരണം എല്ലാ ദുഃഖങ്ങളുടെയും  വേദനകളുടെയും പ്രതിവിധി . ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം . അത് ചിലപ്പോള്‍ ഇന്നാവാം അല്ലെങ്കില്‍ നാളെയോ... മരണമെന്ന യാഥാര്‍ത്ഥ്യത്തിനു  മുന്നില്‍ മാത്രം മനുഷ്യര്‍ക്ക്‌ വലിപ്പ ചെറുപ്പമില്ല, പണവും, പ്രതാപവും  ഇല്ല. മരണത്തെ ഭയന്നാലും ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മരണത്തെ എല്ലാവരും സ്നേഹിക്കാറുണ്ട് .. ഇല്ലേ ? മരണം പ്രതിഷികാതെ കടന്നു വരുന്ന വിരുന്നുകാരന്‍ ചിലപ്പോ ചെന്ന് വാങ്ങുന്നവനും .. ജീവിതത്തിലെ ചില നിമിഷങ്ങളില്‍ മരണം ഒരു അനുഗ്രഹമായി തോന്നും. ചിലപ്പോ ശാപവും.

എനിക്കിപ്പോള്‍ തിരക്കാണ്, പിന്നെയാവട്ടെ എന്ന് പറഞ്ഞു ഒഴിയുവനാവാത്തതും മരണത്തിനു മുന്നില്‍ മാത്രം . ഈ ഭൂമിയിലെ എല്ലാം വിട്ടെറിഞ്ഞ്‌ സ്വയം അറിഞ്ഞോ അറിയാതെയുള്ള യാത്ര... 
ഒറ്റപെടലിനോടും ,  ഏകാന്തതയോടും വിടപറഞ്ഞു.. എല്ലാരുടെയും അവസാന സ്നേഹ പ്രകടനങ്ങളും ഏറ്റു വാങ്ങി...

മരണം എന്നത് ഒരു യാഥാര്ത്യാമാണ് ഇന്നോ നാളെയോ വരാനിരിക്കുന്ന യാഥാര്‍ത്ഥ്യം .. ചിലര്‍ ജീവിച്ചു മരിക്കുന്നു. മറ്റു ചിലര്‍ മരിച്ചിട്ടും ജീവിക്കുന്നു.. ഇതില്‍ ഏതാവാം  ഞാന്‍.. അറിയില്ല......

മരണം തണുപ്പാണ് 
കൊടും മഞ്ഞിന്റെ തണുപ്പ്..
അന്ധകാരത്തില്‍ നിന്നും 
പ്രകാശതിലേക്കുള്ള  
അലമാവിന്റെ പ്രയാണം 

മരണം സുന്ദരമാണ് ..
ഉറക്കം പോലെ ശാന്തം 
മഴ പോലെ പ്രണയാതുരം ..
കടല്‍ പോലെ ആഴമുള്ളതും

Friday, October 12, 2012

നിന്നോട്


കഴിഞ്ഞ കുറെ ദിവസങ്ങളില്‍ ആയി.. മനസ് എവിടെയൊക്കെയോ സഞ്ചരികുകയായിരുന്നു.  നിന്നെ ഒപ്പം കൂട്ടാതെയുള്ള ഒരു യാത്ര..പക്ഷെ ആ യാത്ര നിന്നിലൂടെ ആയിരുന്നു..യാത്രയില്‍ ഞാന്‍ കണ്ടെത്തിയ ഓരോ മുഖങ്ങളും എന്നെ  വേദനിപ്പിച്ചു.സത്യത്തില്‍  യാത്രയുടെ  ഇടയക്കു വെച്ച്  മതിയാക്കിയാലോ എന്ന്  പോലും ഞാന്‍ വിചാരിച്ചതാണ് ...എന്നിട്ടും ഞാന്‍ യാത്ര തുടര്‍ന്നു ..നിന്നിലേക്ക്‌ തന്നെ തിരിച്ചുള്ള യാത്ര ..

നിന്നിലൂടെ കയറി ഇറങ്ങിപോയ ആരെപോലെയും അല്ല ഞാന്‍.... എന്നിട്ടും നീയെന്നെയും ഞാന്‍ നിന്നെയും ഒരുപാടു സ്നേഹികുന്നുണ്ട്.. ഇല്ലേ ? ഈ ചോദ്യം കാണുമ്പോള്‍ നീ വിചാരികുക നിനകെന്താ ആ കാര്യത്തില്‍ ഉറപ്പില്ലേ എന്നാവും..വെറുതെ എന്റെ ഒരു കൊച്ചു സന്തോഷത്തിനു നീ വീണ്ടും വീണ്ടും  "നീയെന്റെ എല്ലാമാണ്" എന്ന് കേള്‍ക്കാന്‍ ഒരു ചോദ്യം....ഇത്രയൊക്കെ അറിയമായിരുനിട്ടും,
 എനിക്കും നിനക്കുമിടയില്‍ പിണകങ്ങളുടെ ,പരിഭവങ്ങളുടെ  മഴചാറ്റല്‍... ആ ചാറ്റല്‍ കണ്ണുകളും മനസും ഏറ്റെടുക്കുമ്പോള്‍...അപ്പോഴെല്ലാം നീ പറയും ഞാന്‍ പെണ്ണെന്നു. അതെ ഞാന്‍ പെണ്ണും നീ ആണുമാണ് ..എവിടെയോ വായിച്ചതോര്‍ക്കുന്നു പെണ്ണ് വെ ണ്ണ പോലെയും ആണു  അഗ്നിപോലെയും ആണെന്ന് ..നിന്നോട്   ജയിക്കാന്‍ വേണ്ടി.. അല്ല സ്വയം തോല്‍ക്കാതിരിക്കാന്‍ ഞാന്‍ പെണ്ണിന്റെ ഭാവങ്ങളെ പറ്റി  സംസാരിക്കും..അമ്മയും,  മകളും, കാമുകിയും, ഭാര്യയുമായ പെണ്ണിനെ പറ്റി .എങ്കിലും പലപ്പോഴും ഞാന്‍ വെറും പെണ്ണ് മാത്രമാകുന്നു.. നിന്റെ കാര്യത്തില്‍ ..നിന്നോടുള്ള സ്നേഹത്തിന്റെ കാര്യത്തില്‍.. നിന്നിലുള്ള അവകാശത്തിന്റെ കാര്യത്തില്‍ ..ഞാന്‍ വെറും പെണ്ണ് മാത്രമാണ്. കുശുമ്പും, സ്വാര്‍ത്ഥതയും നിറഞ്ഞ പെണ്ണ്. 

 നീയിലാത്ത പകലുകളെ ഞാന്‍ വെറുത്തു... നിന്റെ സ്വപ്നവുമായി എത്താത്ത രാത്രികളെയും..പുലര്‍ച്ചകളില്‍ പെയ്യുന്ന മഴയില്‍, മഞ്ഞില്‍,  ഇളം വെയിലില്‍ പോലും ഞാന്‍ നിന്നെ തിരഞ്ഞു നടന്നു. നിന്റെ ചാരെ നിന്റെ നെഞ്ചോടു ചേര്‍ന്ന് കിടന്നു സ്വപ്നങ്ങള്‍ മെനയാന്‍ ഞാന്‍ കൊതിച്ചിരുന്നു..എന്നിട്ടും ഒന്നും പറയാതെ നീ ഇറങ്ങി പോയി.. എവിടെക്കാണ്‌ നിന്റെ യാത്ര എന്നറിയാതെ  എല്ലായിടത്തും ഞാന്‍ നിന്നെ തേടി നടന്നു..ഒടുവില്‍ ആരും പറയാതെ നീ വീണ്ടും എന്നിലേക്ക് തന്നെ തിരിച്ചു കയറി വന്നു. മഴയും, വെയിലും , സന്ധ്യകളും കാറ്റു മൊക്കെ നിന്നോട് വന്നു പറഞ്ഞിരുന്നോ ഞാന്‍ നിന്നെ കാത്തിരിക്കുകയാണെന്ന്... നീയിലാതെ എനിക്ക് സ്വപ്‌നങ്ങള്‍ ഇല്ലാന്ന്.. 

മഴ മേഘങ്ങള്‍ക്കും അപ്പുറത്ത് മാലാഖമാരുടെ രാജ്യത്തു നീയും ഞാനും .
പിണക്കങ്ങളോ , പരിഭവങ്ങളോ  ഇല്ലാതെ ..ഞാന്‍ നിന്നെന്റെയും നീയെന്റെത് മാത്രമായി നമ്മുക്ക് പറന്നു നടക്കണം.. സ്നേഹപക്ഷികളെ പോലെ.. നീയരിയുന്നുണ്ടോ  നിന്നിലാണ് എന്റെ സന്തോഷമെന്ന്. നിന്റെ വിരല്‍ തുമ്പിലൂടെ എനിക്ക് ലോകം മുഴുവന്‍ അറിയണം. നിന്റെ നെഞ്ചില്‍ ചേര്‍ന്നിരുന്നു എനിക്ക് സ്വപ്‌നങ്ങള്‍ കാണണം.. കടലിലെ തിരമാലകള്‍ പോലെ നിന്റെ സ്നേഹം എന്നിലേക്ക്‌  അടിച്ചു കയറുമ്പോള്‍, ആ സ്നേഹതണലില്‍ നിറഞ്ഞു കിടക്കെ എനിക്ക് മരിക്കണം . നിന്റെ സ്നേഹം  മാത്രം മനസ് നിറയെ നിറഞ്ഞു ഒരു മടക്കയാത്ര..  മാലാഖമാരുടെ നാട്ടില്‍ നിന്നെ എന്റെ മാത്രം  സ്വന്തം ആക്കാന്‍ ആദ്യം പോയി ഞാന്‍ കാത്തിരിക്കട്ടെ.. നിന്റെ വരവും കാത്തു ഞാന്‍ ഉണര്‍ന്നിരിക്കും ...


Monday, October 8, 2012

തിരുനാളും ചില നഷ്ടങ്ങളും

 
സെപ്റ്റംബര്‍ അവസാനത്തെ ആഴ്ച അതായതു 29 വി. മൈക്കള്‍  മാലാഖയുടെ തിരുനാള്‍. കുറച്ചുവര്‍ഷങ്ങള്‍ക്കു   മുന്ന് വരെ ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ആയിരുന്നു ഞങ്ങളുടെ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചിരുന്നത് ..പിന്നെ പിന്നെ സെപ്റ്റംബര്‍ അവസാനത്തെ ഞായറാഴ്ച ആയി. ഞങ്ങള്‍ ഏറ്റവും കൂടുതലായി കാത്തിരിക്കുന്നത്  ഈ തിരുനാളിന് വേണ്ടിയാണ്. പണ്ട് എന്റെ കുട്ടികാലത്ത് ബുധനാഴ്ച ആരംഭിച്ചു ഞായറാഴ്ച അവസാനിച്ചിരുന്ന  തിരുനാള്‍ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി തിങ്കള്‍ മുതല്‍ ഞായര്‍ വരെയാണ്.അന്നൊക്കെ തിരുന്നാള്‍  ഉത്സവമാണ് ..പള്ളി മുഴുവന്‍ ലൈറ്റ് അലങ്കരിച്ചു.. പള്ളിപറമ്പ് മുഴുവന്‍ ട്യൂബ് ലൈറ്റിന്റെ പ്രകാശത്തില്‍ മുങ്ങി നില്കുന്നത് കാണാന്‍ ഒരു പ്രതെക്യ ഭംഗി തന്നെ ആണ്.. ഓരോ ദിവസവും രാത്രിയില്‍ നാടകവും , ഗാനമേളയും ചവിട്ടു നാടകവും അങിനെ ഓരോ കലാ പരിപാടികളും ഉണ്ടാവും. എല്ലാ പരിപാടികള്‍ക്കും അമ്മയും പടിഞ്ഞരെലെ അമ്മമ്മയും റോസ താതിയും ഞങ്ങള്‍ കുട്ടികളും  കൂടിയ പോക്ക് .. എല്ലാവരും പോയി ഏറ്റവും മുന്നില്‍ സ്ഥാനം പിടിക്കും.. സ്റ്റേജില്‍ നടക്കുന്നത് മുഴുവന്‍ ആദ്യം ഞങ്ങള്‍ക്ക് കാണണം എന്നാണ് മനസിലിരിപ്പ്. ഓരോ നടന്മാരുടെയും നടിമാരുടെയും മുഖത്തേക്ക് സ്കൂഷിച്ചുനോക്കി  ഇരൂപ്പു ..അന്നൊക്കെ പരിപാടി ആരംഭിക്കുക 9 മണിക്കാണ്. നേരം വെളുക്കുമ്പോള്‍ ആണ്  പരിപാടികള്‍ കഴിയുക ..എന്നിരുനാലും ഉറക്കച്ചടവോടെ എല്ലാ പരിപാടിയും കണ്ടിരിക്കും.. റേഡിയോ യില്‍ കേള്‍കുന്ന നാടകങ്ങള്‍ നേരിട്ട് അവതരിപ്പികുന്നത് കാണുമ്പോള്‍ സന്തോഷമാണ് . .പിന്നെ  ശനിയാഴ്ചയാണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസം.. അന്ന് രാത്രിയില്‍ കുര്‍ബാന കഴിഞ്ഞു പ്രദക്ഷിണം ഉണ്ടാവും, വെടികെട്ടും . പ്രദക്ഷിണം കടന് പോകുന്ന  റോഡ്‌ മുഴുവന്‍ സീരിയല്‍ ബള്‍ബ്‌ കൊണ്ടും മെഴുകുതിരികളും മണ്‍ ചിരാതു  കത്തിച്ചു വെച്ച്.. എന്തൊരു ശേലായിരുന്നു ആ കാഴ്ചകള്‍. കുട്ടികളായിരുന്നപ്പോള്‍ അതെല്ലാം കാണാന്‍ ആയിരുന്നു ഇഷ്ടം.. പിന്നെ പള്ളിപറമ്പ് മുഴുവന്‍ നിറഞ്ഞു നില്‍കുന്ന ബലൂണ്‍ കച്ചവടകരെയും, വളപെട്ടികാരെയും  (പെട്ടി കച്ചവടകാരെ അന്ന് പറഞ്ഞിരുന്നത് അങ്ങിനെ ആയിരുന്നു )ബലൂണ്‍ വാങ്ങാനും,  വളകള്‍ വാങ്ങാനും കരഞ്ഞിരുന്ന ബാല്യകാലം ..  അന്ന് എനികേറ്റവും ഇഷ്ടം ബലൂണ്‍ ആയിരുന്നു. അമ്മ തന്നിരുന്ന പെരുനാള്‍ നേര്ച്ചയില്‍ 50 പൈസ നേര്ച്ചയിട്ടിട്ടു..ബാക്കി 50 പൈസക്ക് ആപ്പിള്‍ ബലൂണ്‍ വാങ്ങും.. ഇന്നാ ആപ്പിള്‍ ബലൂണ് 10 രൂപയാണ്.. പിന്നെ ആപ്പിള്‍ ബലൂണിന്റെ സ്ഥാനം  ലവ് ഷെയ്പ്പില്‍ ഉള്ള  ഹൈഡ്രജന്‍ ബലൂണുകള്‍ കൈവശ പെടുത്തി..ബാല്യം പിന്നിട്ടു കൌമാരത്തില്‍ എതിയപ്പോളും  ബലൂണിന്റെ സ്ഥാനം പോയില്ല. എല്ലാ പെരുനാളിനും ഒരു ആപ്പിള്‍ ബലൂണ്‍ വങ്ങും.. അത് വീടിന്റെ മച്ചില്‍ സൂക്ഷിച്ചു വെക്കും.. കാറ്റ് പോയി ചെറുതാകും എന്നലാതെ  എന്റെ ബലൂണുകള്‍ പൊട്ടി പോയിരുനില്ല. അതിനോടൊപ്പം കുട്ടന്സ്(ക്യുട്ടസിനെ അന്ന് പറഞ്ഞിരുന്നത് ) വാങ്ങാന്‍ ഓരോ പെട്ടികടകരുടെ അടുത്ത് പോകും. ഓരോ വിരലുകളില്‍ ഓരോ കളര്‍ ഇട്ടുനോക്കും.. അങിനെ 5 വിരലുകളിലും പല നിറത്തില്‍ ക്യുട്ടസ്  ഇട്ടതിനു ശേഷം എതെങ്കിലും  ഒരു കളര്‍ വാങ്ങിയാല്‍ ആയി.. അന്ന് വളയില്‍ മുഖ്യ സ്ഥാനം ചുറ്റുവള ക്കാന്.. .പല കളറില്‍ , സ്പ്രിങ്ങുപോലെ ചുരുണ്ട വളകള്‍..ഇന്ന് അങിനെ ഒരു വള  കടയില്‍ കാണാനേ ഇല്ല .ഒരു ടസെന്‍  വളക്കു  2 രൂപയാണ് എന്നാണെന്റെ ഓര്മ ..രണ്ടു കയ്യിലും ചുറ്റുവള ഇട്ടു പെരുനാള്‍ കഴിഞ്ഞു പിറ്റേ ദിവസം ക്ലാസ്സില്‍ ഒരു പോക്കുണ്ട്.എന്താ ഗമ എന്നറിയാമോ..ഒരു പ്രധാനപെട്ട കാര്യം പറയാന്‍ വിട്ടുപോയി.. ചുണ്ട് ചുവപ്പികുന്ന മിട്ടായിയും ഉണ്ട് അന്ന്. പല നിറത്തിലുള്ള മിട്ടായി ഒരു പാക്കറ്റ് ..അന്ന് ലിപ്സ്ടിക്കിന് പകരം ചായം മിട്ടായി വാങ്ങി ചുവന്ന കളറിലെ മിട്ടായി ചുണ്ടില്‍ തേച്ചു പിടിപ്പിക്കും. ചുണ്ടിനും, നാക്കിനും, ചുവപ്പ് നിറം.. കൌമാരവും കഴിഞ്ഞു യൌവനത്തില്‍ എത്തിയപ്പോള്‍.. മിട്ടായിയും വളയും മാറി.. പക്ഷെ ബലൂണ്‍ എന്നും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. അപ്പോഴേക്കും ബലൂണ്‍ 2 രൂപയായി മാറിയിരുന്നു. എങ്കിലും ഞാന്‍ എന്റെ ബലൂണിനെ മറന്നില്ല ..ഞായറാഴ്ച വൈകിട്ട് രൂപം എടുതുവൈക്കുനതിനു മുന്ന് ഞങളുടെ ഗാങ്ങ് പള്ളിപറമ്പിലേക് ഇറങ്ങും ഓരോ കച്ചവടകാരുടെ അടുത്തും ഓരോ സാധങ്ങളുടെ വില ചോദിച്ചു... ഐസ് ക്രീം വാങ്ങി കഴിച്ചു.. ഒരു നടപ്പാണ്. അന്നും ഇന്നും എനിക്ക് പള്ളിപറമ്പിലും ഉത്സവ പറമ്പിലും വില്‍ക്കുന്ന കോണ്‍  ഐസ്ക്രീം ആണ് കൂടുതല്‍ ഇഷ്ടം .. ഡിഗ്രി ക്ക് പടികുംബോഴേക്കും പള്ളിയില്‍ വേദപാഠം പഠിപ്പിക്കാന്‍ തുടങ്ങി. അതുകൊണ്ട് കുറച്ചു അച്ചടക്കവും മറ്റും പള്ളിപറമ്പില്‍ കാണിച്ചില്ലേല്‍ മോശമല്ലേ എന്ന് വിചാരം വന്നു തുന്ടങ്ങി. വിചാരം മാത്രമേ ഉണ്ടായിരുനുല്ലുട്ടോ  പ്രവര്‍ത്തിക്കു അധികം മാറ്റമൊന്നും വന്നിരുന്നില്ല വേദപാഠം പഠിപ്പിക്കുന്ന ഞങ്ങള്‍ കുറച്ചു പേര്‍ ഞാന്‍, ജൂലിയറ്റ് , ഷൈബി , ഷിക്സി ,ബിജി , ജെസ്സി ,ഷേര്‍ലി  എല്ലാരും കൂടി യാണ് പള്ളിയില്‍ നില്‍ക്കുക അത് കഴിഞ്ഞു  പ്രദക്ഷിണം..വഴിയില്‍  കാണുന്ന എല്ലാവരെയും      നോക്കിയും, ലോക വിശേഷം മുഴുവനും പറഞ്ഞാണ് ഞങ്ങളുടെ നടപ്പ്.. ഇടക്കെങ്ങാന്‍ അച്ചന്മാരെ കണ്ടാല്‍ നല്ല കുട്ടികള്‍ ആകും  ഞങ്ങള്‍... ഓരോ തിരുനാളും സുന്ദരമായ ദിവസങ്ങള്‍ ആയിരുന്നു. വിവാഹം കഴിഞ്ഞു ഓരോരുത്തരായി ഓരോ ഇടങ്ങളിലേക്ക് പോയി .. പിന്നെ എല്ലാവരും തമ്മില്‍ കണ്ടുമുട്ടുന്നത് മാലാഖയുടെ തിരുനാളിനാണ്. ആദ്യമൊക്കെ എല്ലാരേയും കാണുമായിരുന്നു കുറെ കഴിഞ്ഞു കുട്ടികള്‍ ഉണ്ടായപ്പോള്‍  പലരെയും  കാണാറില്ല. കണ്ടാല്‍ തന്നെ സൌഹ്ര്ധം പുതുക്കി.... പണ്ടത്തെ ഓരോ കാര്യങ്ങള്‍ ഒര്മാപെടുത്തി ..പിരിഞ്ഞുപോകും.. 

പതിവുപോലെ ഈ വര്‍ഷവും കാത്തിരിപ്പിന്റെ അവസാനമായി തിരുനാള്‍ വന്നെത്തി... വീട്ടില്‍ തിരക്കായ കാരണം തിങ്കള്‍ മുതല്‍ വെള്ളിവരെ പള്ളിയില്‍ എത്താന്‍  കഴിഞ്ഞില്ല പക്ഷെ കറക്റ്റ്  സമയത്ത് ഓരോ ദിവസവും കലാ പരിപാടികള്‍ കാണാന്‍ ഞാനും ഏട്ടനും മോനും വന്നു..പഴയതൊക്കെ തിരിച്ചു വരുന്ന ഒരു കാലം പോലെ തോന്നി കാരണം കുറെ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു നാടകം കണ്ടത്... നമ്മുടെ തൊട്ടുമുന്‍പില്‍ അവര്‍ കഥാപാത്രങ്ങളായി ജീവിക്കുന്നത് കാണുമ്പോള്‍.. ഓരോ രംഗവതരണവും...അതൊക്കെ വീണ്ടും കുട്ടികാലത്തേക്ക്  കൂട്ടികൊണ്ടുപോയി.. സ്റ്റേജ് ന്‍റെ  തൊട്ടടുത്ത്‌ നിന്ന് ഓരോ മുഖഭാവവും.. നോക്കി കൊണ്ടിരുന്ന കൊച്ചുകുട്ടിയുടെ മനസിലേക്ക്...
ഇപ്പോള്‍ ഗാനമേളക്ക് പകരം മെഗാ ഷോ ആണ്.. ഒരു അവിയല്‍ പ്രോഗ്രാം..ഗാനമേളയും മിമിക്സും  ഡാന്‍സും എല്ലാം കൂടി.. എങ്കിലും എല്ലാ പരിപാടികള്‍ക്കും പഴയപോലെ ഒരുപാടു പേര്‍ കാണുവാന്‍ ഉണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്ന് വരെ ആര്‍ക്കും താല്‍പര്യമില്ലാതെ നടത്തിപോന്നിരുന്ന പരിപാടികള്‍ക്ക് കാഴ്ചക്കാര്‍ കൂടുതലായി .. നേരത്തെ തുടങ്ങി നേരത്തെ അവസാനിക്കുനത് കൊണ്ടുമാവാം ..എന്തായാലും നാടകം കാണാനും ചവിട്ടു നാടകം കാണാനും  ഒരുപാടുപേര്‍ ഉണ്ടായിരുന്നു. മെഗാ ഷോ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആളുകളുടെ കൊഴിഞ്ഞുപോക്കും കണ്ടു . 
ഇത്തവണയും പരിചയമില്ലാത്ത ഒരുപാട് മുഖങ്ങളും, പരിചിത മുഖങ്ങളുമായി ശനിയാഴ്ച ..പള്ളിയില്‍ ഓരോ മുഖങ്ങള്‍ കാണുമ്പോഴും ഇവരൊക്കെ ആരാ എന്നായിരുന്നു മനസ്സില്‍.. കുട്ടികളൊക്കെ വലുതായി, വിവാഹം കഴിച്ചു..അവരുടെ കുഞ്ഞി മുഖങ്ങളൊക്കെ ഇപ്പൊ വലുതായി മാറിയിരിക്കുന്നു. ഇവിടേയ്ക്ക് വിവാഹം കഴിച്ചു വന്നിരിക്കുന്നവരും..പല പഴയ മുഖങ്ങളും കാണാന്‍ ഇല്ല . ഒരു വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞു പോയ കുറെ ജീവനുകളും...കൊച്ചുകുട്ടികള്‍ പലവിധ വര്‍ണ വസ്ത്രങ്ങളില്‍ പള്ളിയുടെ അലങ്കാര വെളിച്ചത്തില്‍ അവരൊക്കെ മാലാഖ കുഞ്ഞുങ്ങളെ പോലെ പറന്നു നടക്കുകയായിരുന്നു പള്ളിമുറ്റത്ത്‌ ..എന്നിരുനാലും  ആകെ കൂടി ഒരു അപരിച്ചത്വതം ..ആരെയും മനസിലാകുനില്ല ...  പണ്ടത്തെ കൂട്ടുകാരെയൊക്കെ ഒന്ന് തപ്പി. പക്ഷെ ആരെയും കാണാന്‍ ഇല്ല. പ്രദക്ഷിണത്തിനു  അനിയതിമാരുടെകൂടെ പോകുമ്പോഴാണ് ജൂലിയെറ്റ്‌ വന്നത്.. ഞങ്ങള്‍ വീണ്ടും പഴയപോലെ പ്രദക്ഷിണ വഴിയില്‍ സംസാരിച്ചുകൊണ്ട് നടന്നു.. പഴയ ഓരോ കാര്യങ്ങള്‍ അതിനിടെ  അദ്ധേഹത്തെ പറ്റിയും പറഞ്ഞു. എന്റെ പ്രിയപ്പെട്ട സ്നേഹിതന്‍. അറിയാതെ പറ്റിയ തെറ്റിന് എന്നില്‍ നിന്ന് അകന്നുപോയ അദേഹത്തിന്റെ വിശേഷങ്ങള്‍ .. (അദ്ധേഹത്തെ പറ്റി പിന്നീടു കൂടുതലായി പറയാം),ലോക വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞു നടന്നു .. പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേര്‍ന്നു.. പിന്നെ പറയാനില്ല. ചെണ്ടാക്കാരുടെ മേളം തുടങ്ങുകയായി. പഴയപോലെ ആളുകള്‍ ഇപ്പോള്‍ തുള്ളുന്നില്ല ..എന്തുപറ്റി യെന്നവോ ..എല്ലാവരും ചുറ്റും കൂടി നില്കുന്നുട്.. പണ്ടാനെങ്ങില്‍ ഞാനും നിന്നേനെ. ഇപ്പൊ അതിനൊന്നും ഒരു കമ്പമില്ല ..ചിലപ്പോ ജീവിതത്തിന്റെ തിരക്കില്‍  ശ്രേദികാനുള്ള  മനസില്ലഞ്ഞിട്ടുമാവം .. വെടികെട്ടു അപ്പോഴേക്കും ആരംഭിച്ചു. അമിട്ടുകള്‍ മുകളില്‍ വര്‍ണ്ണ പ്രഭ തീര്‍ത്തു. കുഞ്ഞീതു വെടികെട്ടു ആരംഭിച്ചപോഴേ വീടിലേക്ക്‌ പോയി അലുമോന്‍ ആകാശത്തേക്ക് തന്നെ നോക്കി നിന്ന്.. കൂടെ ഞാനും.. ഞായറാഴ്ചയിലെ പള്ളിയിലെ എല്ലാപരിപാടിയും കഴിഞ്ഞു മടങ്ങുമ്പോള്‍ പെട്ടികടക്കാര്‍ തിരക്കിലായിരുന്നു.ഓരോ കടയുടെ മുന്നിലും ഒരായിരം കുട്ടികളും , അമ്മമാരും ...പല പ്രായക്കാര്‍..അതിനടയില്‍ ആണ് ജീമോളെ കണ്ടത് കഴിഞ്ഞ വര്‍ഷവും അവളെ മാലാഖയുടെ തിരുനളിനാണ് കണ്ടത്. വിദേശത്ത്  താമസിക്കുന്ന അവള്‍ ഈ വര്ഷം എന്തോ നേര്ച്ച നിറവേറ്റാന്‍ വന്നതാത്രേ .. പനകുലപോലെ നീണ്ട മുടി മൊട്ട യടിചിടുണ്ട് അവള്‍...അത് കണ്ടപ്പോ എനിക്ക് സങ്കടം വന്നട്ടോ മുടിയെന്നും എന്റെ ബലഹീനതയാണ് .. അവളുമായി കുറച്ചു നേരം   കത്തി വെച്ച്.. പിന്നെ കടക്കാരുടെ അടുത്തേക്ക് ..  കുട്ടികള്‍ക്ക് കുറച്ചു സാധനങ്ങള്‍   വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞിരുന്നു. പിന്നെ അലുമോന് കളിപാട്ടങ്ങള്‍ നോക്കണം ... ഓരോ കടയിലും അലുമോന് കളിപാട്ടങ്ങള്‍ തിരയുമ്പോള്‍ ഞാന്‍ എന്റെ ബലൂണ്‍ നോക്കുകയായിരുന്നു. എന്റെ ആപ്പിള്‍ ബലൂണ്‍, എന്റെ ചുറ്റുവള.. കുട്ടികള്‍ക്ക് വാങ്ങികൊടുക്കാം  എന്ന് പറഞ്ഞ ചുവന്ന മിട്ടായി.. ഇതൊന്നും എനിക്കാ  പള്ളിപറമ്പില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.. അടുത്ത പെരുനാളിന്കിലും നിങ്ങളെനിക്ക് ഇതെല്ലം കൊണ്ട് തരുമോ.?.ഓര്‍മകളിലേക്ക് എനികൊന്നു മടങ്ങാന്‍ ...

Saturday, August 4, 2012

എന്റെ സ്നേഹപക്ഷിക്ക്



കഴിഞ്ഞ രണ്ടു ആഴ്ചയായി മനസ് വല്ലാതെ അസ്വസ്ഥമാണ്.. പതിവ് പോലെ കാരണം അറിയാതെ ഉള്ളില്‍ എന്തൊകെയോ സങ്കടങ്ങള്‍ , കണ്ണുകള്‍ വെറുതെ നിറഞ്ഞു കവിയുമ്പോള്‍ ആരെങ്കിലും കണ്ടാല്‍ എന്തുപറ്റി എന്നാ ചോദ്യത്തിന് മറുപടി ഇല്ല... ചിലപ്പോ മറുപടി ഉണ്ടെങ്കിലും പറയാന്‍ പറ്റുന്നില്ല.   ..എന്താ  ഇങനെ എന്ന് സ്വയം ചോദിക്കാരുണ്ട് ഞാന്‍..ഉത്തരം ഇതുവരെ കിട്ടിയില്ല...മിക്കപോഴും എന്റെ മുഖത്തെ ഭാവങ്ങള്‍ അറിയുക ആന്‍സി ആയിരിക്കും. ആന്‍സി  ടെചോദ്യത്തിനും മറുപടി കൊടുക്കാന്‍ എനിക്ക് കഴിയാറില്ല ഒരുപാടു വര്‍ഷങ്ങളായി എന്നെ അറിയാവുന്നത്  കൊണ്ട് ആന്‍സി   ചോദ്യം ആവര്തിക്കാറില്ല കാരണം എനികത്തിനു ഉത്തരം ഉണ്ടാവില്ല എന്ന്  അവള്കറിയാം....

 സന്തോഷമോ സങ്കടമോ എന്ത് വന്നാലും പങ്കു വൈക്കന്‍ ഒരു നല്ല കൂട്ടുള്ളത്   ഭാഗ്യമാണ്.   നമ്മളില്‍ പലരും  ഭാഗ്യവാന്‍മാരാണ്.. .സങ്കടങ്ങളും , സന്തോഷങ്ങളും പങ്കു വൈക്കാന്‍ ആരെങ്കിലുമൊക്കെ കൂട്ടിനുള്ളവര്‍.... പക്ഷെ ചിലര്‍.. ഒരു ആള്‍കൂട്ടം തന്നെ ചുറ്റിനും ഉണ്ടായാലും.. എന്നും തനിച്ചായി പോകുന്നവര്‍... ..എന്നും ഇരുട്ടിനെ മാത്രം സ്നേഹിക്കാന്‍ വിധികപെടുന്നവര്‍..... ചിരികളും , സന്തോഷങ്ങളും മുഖതണിഞ്ഞു കാലം ഏല്‍പിച്ച മുറിവുകളും ,ചിന്തകളും എവിടെയൊക്കെയോ മാറ്റിവെച്ചു.. ജീവിക്കുന്നവര്‍..

എന്താണ് ജീവിതം എന്ന് ചോദിച്ചാല്‍ ഉത്തരമില്ല എനിക്ക്.. ഇതാണോ ജീവിതം... ? അറിയില്ല അതിനും ഉത്തരം.. ഉത്തരങ്ങളില്ലാത്ത കുറെ ചോദ്യങ്ങള്‍ മാത്രം ബാക്കിയാക്കി ജീവിതം മുന്നോട്ടു പോയികൊണ്ടേ ഇരിക്കുന്നു.. എന്നെയോ നിന്നെയോ ശ്രെധികാതെ .. ഒരു മഴ പെയ്തൊഴിയുന്ന ലാഘവത്തോടെ....

പക്ഷെ  എന്റെ മഴ കൂട്ടില്ക്ക് നീയെന്ന സ്നേഹ പക്ഷി വന്നു കയറിയപ്പോള്‍ മുതല്‍  എന്റെ സന്തോഷങ്ങളും സങ്കടങ്ങളും നിന്നില്‍ ചേര്‍ത്ത് വച്ച് ഞാന്‍ എന്റെ ജീവിതത്തെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു ...എന്തിനാ ഞാന്‍ നിന്നെ ഇത്രമേല്‍ സ്നേഹികുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം  ഉണ്ടാവില്ല . ഒരു വാക്കില്‍ മറുപടി തരാന്‍ കഴിയാത്ത അനുഭവമാണ് നീയെനിക്ക് , സ്നേഹമെന്ന വികാരമാണ് നീ . നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പുണ്യമാണ് നീയെനിക്ക് .ഞാന്‍ എന്നെ തന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു രാവിലെ കണി കാണുന്ന  സ്നേഹപക്ഷിയെ മുതല്‍ രാത്രിവിരിയുന്ന നക്ഷത്രപൂകളെ വരെ നിന്നോട് ചേര്‍ത്ത് വെച്ച് ഞാന്‍ സ്നേഹിക്കുകയാണ്.. ആന്‍സി ആണ് ആ സ്നേഹപക്ഷികളെ കാണിച്ചു തന്നതു .. എന്നോട് സംസാരിച്ചുകൊണ്ട് നില്കുമ്പോഴും ആന്‍സിയുടെ കണ്ണുകള്‍ പുറത്തു പരതുന്നുണ്ടാവും , എവിടെ ആ  സ്നേഹപക്ഷിയുടെ ഇണ.. പിന്നെ ഒരികല്‍ ആണ് ആന്‍സി പറഞ്ഞത് . one for sorrow and two for joy . രണ്ടു സ്നേഹപക്ഷികളെ ഒരുമിച്ചു കണ്ടാല്‍ അന്ന് സന്തോഷം ഉണ്ടാവുമെന്ന് ആന്‍സി പറഞ്ഞ അന്ന് മുതല്‍ ഞാനും കാത്തിരിക്കാന്‍ തുടങ്ങി ആ സ്നേഹപക്ഷികളെ .. അവയെ കാണുമ്പോഴെല്ലാം ഞാന്‍ നിന്നെയും എന്നെയും ഓര്‍ക്കും. അവരെപോലെ നമ്മളും കാത്തിരിക്കുകയല്ലേ   ഒരുമിച്ചു ചേരാന്‍ ..ഒരു പക്ഷിയെ മാത്രം കാണുമ്പോഴും ഞാന്‍ നിന്നെ ചുറ്റിലും തേടി കൊണ്ടിരുന്നു . എനിക്ക് നിന്നോട് തോന്നിയ സ്നേഹം ഒരു സുപ്രഭാതത്തില്‍ വെറുതെ തോന്നിയതല്ല...വര്‍ഷങ്ങള്‍ കാത്തുവെച്ചു പകര്‍ന്നു നല്‍കിയ ഒന്നാണ്...എന്നെക്കാള്‍ സ്നേഹം നല്കാന്‍ മറ്റൊരാള്‍ വന്നാല്‍....ഞാന്‍ നിന്നെ വിട്ടു കൊടുത്തേക്കാം...പക്ഷെ നീയെന്നും എന്റെ സ്വന്തമായിരിക്കും രാധക്ക്   കണ്ണന്‍ എന്ന പോലെ ....സ്നേഹപക്ഷിയെ പറ്റി പറഞ്ഞു വന്നപ്പോള്‍ പറഞ്ഞത് മുഴുവന്‍ നിന്നെ പറ്റി  മാത്രമായി ..അല്ലെങ്കിലും അതെ എന്ത് പറഞ്ഞാലും വന്നു നില്കുന്നത് നിന്നില്‍.

വെറുതെ ഒരു ദുഖം  അല്ലെങ്കില്‍ കാരണം അറിഞ്ഞിട്ടും  പരിഹരിക്കാന്‍ കഴിയില്ല എന്നറിയാവുന്ന ദുഖം.. പഴയതൊക്കെ തപ്പി ഒരു ദിവസം. ഓര്‍ക്കരുതെന്നും  തുറക്കരുതെന്നും കരുതി ഇരുന്നവ.പക്ഷെ മാറാല മൂടിയ മനസിന്റെ ചുവരുകള്‍ ചിലപോഴൊക്കെഅത് മായിച്ചുകളയാന്‍ ശ്രേമിക്കാറുണ്ട് അപ്പോഴാണ് ഈ സങ്കടങ്ങള്‍ ഉണ്ടാവുക ..നിനക്കോ .. മറ്റുള്ളവര്‍ക്കോ മനസിലാകാത്ത മനസിന്റെ ചില വിക്രിതികള്‍... കരഞ്ഞോ,പറഞ്ഞോ,എഴുതിയോ തീര്കാനാവാത്ത ചില വ്യാമോഹങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട് മനസ് തീര്‍ത്ത സ്വപ്നങ്ങളുടെ  ചാവുകടല്‍ ..ഇവിടെ മാത്രം ഞാന്‍ ഒറ്റയ്ക്ക് ആണ്. എന്റെ സ്നേഹപക്ഷി  കൂടെയില്ലാത്ത നിമിഷങ്ങള്‍... എന്റെ സ്നേഹപക്ഷിയോടു ഒരുച്ചോദ്യം എന്തിനാ, നീയെന്നെഒറ്റയ്ക്ക് ആക്കുന്നത് എന്നും നീയെന്റെ കൂടെ ആയിരുന്നുകൂടെ...ദുഖങ്ങള്‍ക്ക്‌ കൂട്ടിരിക്കാന്‍ എനിക്കിനി വയ്യ... എന്റെ സന്തോഷങ്ങള്‍ തിരിച്ചു തരിക ....

Thursday, July 12, 2012

ആരോ ഒരാള്‍..........




 കഴിഞ്ഞ ദിവസം പെയ്ത മഴ മുഴുവന്‍ കൊണ്ടു ..ഓരോ മഴ തുള്ളിയും മുടിയിലൂടെ മുഖതേക്ക്  ഒലിചിറങ്ങിയപ്പോള്‍ ഹാ... എന്ത് സുഖമായിരുന്നുവെന്നോ.  ഓരോ മഴത്തുള്ളിയും വന്നു നിന്നെ ഒര്മപെടുതുകയായിരുന്നു . ..നിന്നെ ഒര്മപെടുത്താന്‍ മാത്രം ഞാന്‍ നിന്നെ മറന്നിട്ടല്ല .. ഓരോ നിമിഷത്തിലും നീ എന്നില്‍ ഉണ്ടെന്നു പറയുകയായിരുന്നു. ..
എന്ത് രസമാണെന്നോ.. മഴയില്‍ നനഞ്ഞു നിന്നെ പറ്റി  ഓര്‍ത്തു നടക്കാന്‍.. അപ്പോഴൊക്കെ ഞാന്‍ എന്നോട് തന്നെ സംസാരിക്കും.. നീ കൂടെ ഉണ്ടെന്നു കരുതിയാ ഈ സംസാരം.... നിന്റെ കുറുമ്പുകള്‍...നിന്റ സ്നേഹം ....നിന്റെ വാക്കുകള്‍.. അതെല്ലാം ഓര്‍ത്തു നടന്നാല്‍.. സ്ഥലമെതുന്നത് അറിയുക കൂടി ഇല്ല....

എതിര്‍ ദിശകളിലേക്ക് പോകുന്ന രണ്ടു വഞ്ചി കളില്‍ ആണ്    നമ്മള്‍..  ചിലപ്പോള്‍ രണ്ടും തമ്മില്‍ ഒരികലും കൂട്ടിമുട്ടിയെന്നും വരില്ല.. എന്നിട്ടും  നമ്മള്‍....ഒന്നാണെന്ന് ഞാന്‍ മോഹിച്ചു.. നീയെന്റെതു മാത്രമാണെന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു.. 

സ്നേഹം ഒരു പുഴയാനെന്നും അതെന്നും ഒഴുകിയെങ്കില്‍ മാത്രമേ നില നില്‍ക്കുകയും ഉള്ളുവെന്ന്  ആരാണ് പറഞ്ഞത്.. അങ്ങിനെയെങ്ങില്‍ ഞാന്‍ നിന്നെ സ്നേഹിക്കുമായിരുന്നോ.. നീയെന്നെയും.. 

തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാനെന്നും പറഞ്ഞു എന്റെ ഒരു സ്നേഹിതന്‍ നടകാറുണ്ട്.. അത് കാണുമ്പോള്‍ എനിക്ക് ചിരിയാ  വരാറ്.. തിരിച്ചു കിട്ടിയാല്‍ മാത്രമേ  സ്നേഹിക്കാന്‍ പറ്റുകയുള്ളോ ... അല്ല ... എനിക്ക് നിന്നെ സ്നേഹിക്കാന്‍ ഒന്നും വേണ്ട.. കാരണം നീയെന്നും എന്നില്‍ സ്നേഹമായിരുന്നു.. വെറുമൊരു പുല്‍ നാബായ എന്നെ കാണാന്‍ നിനക്ക് കഴിഞ്ഞെന്നു വരില്ല.. അതില്‍ ഞാന്‍ നിന്നെ കുററം  പറയില്ല.. പക്ഷെ ... എനിക്ക് ജീവിക്കാന്‍, ആരോ ഒരാള്‍ എന്നെയും കാത്തു.. എനിക്ക് സ്നേഹിക്കാന്‍ മാത്രമായി നില്പുണ്ട്.. അത് നീയാണ് ..

എന്റെ മുന്നില്‍ എന്നും നീയുണ്ടാവണമെന്നില്ല എനിക്ക് നിന്നെ സ്നേഹിക്കാന്‍.  നിന്റെ സ്നേഹം എന്നും എന്നിലേക്ക്‌ ഒഴുകണം എന്നുമില്ല ..രൂപങ്ങളില്ലാതെ ഞാന്‍ സ്നേഹിക്കാന്‍ പഠിച്ചിരിക്കുന്നു....മാനധന്ടങ്ങള്‍ ഇല്ലാതെയും..  സ്നേഹത്തിന്റെ കാര്യത്തില്‍ അന്നും ഇന്നും ഞാന്‍ സ്വാര്‍ത്ഥ ആണ്.. പക്ഷെ  നിനക്ക് ഞാന്‍ സ്വാതന്ത്ര്യം   തന്നിരിക്കുന്നു ... നിന്റെ സ്നേഹമിലെങ്കില്‍ ഞാന്‍ ഉണ്ടാവുമായിരുന്നോ .. നിന്നെ സ്നേഹിക്കുനതുകൊണ്ട് ഞാന്‍ പ്രകാശിക്കുന്നു അല്ലെങ്ങില്‍ ഞാന്‍ എന്നേ  കെട്ടു പോയാനേ.. അതുകൊണ്ട് മാത്രം.. 

എന്റെ സ്നേഹം അത് നിന്നിലേക്ക്‌ എന്നും ഒഴുകികൊണ്ടേ ഇരിക്കുകയാണ്.. നീയെന്നെ കാണാതെ പോയാലും, അറിയാതെ പോയാലും.. ഞാന്‍ പെയ്തുകൊണ്ടേ ഇരികുകയാണ് മഴ പോലെ.. ഒരികല്‍ ഈ സ്നേഹ മഴ നിലൈക്കുമായിരിക്കും.. അത് വരെ ഞാന്‍ നിന്നെ സ്നേഹിച്ചുകൊണ്ടേ ഇരിക്കും..ജീവിതാവസാനം വരെ  എനിക്ക് വേണ്ടി മാത്രമായി ആരോ ഒരാള്‍   കാത്തു നില്പുണ്ട്.. എന്റെ സ്നേഹവും കാത്തു.. ഇല്ലേ....അത് നീ അല്ലെ ... നീ എന്നെയും കാത്തു നില്കുകയല്ലേ ....?

Wednesday, June 6, 2012

"പ്രണയം"


കഴിഞ്ഞ ദിവസം ഞാന്‍ വീണ്ടും പ്രണയം എന്ന ഫിലിം കണ്ടു. ഇപ്പോള്‍  നാലോ അഞ്ചോ തവണയായി ഞാന്‍ ആ ഫിലിം കാണുന്നത്..എല്ലാ സിനിമകളോടും എനിക്കങ്ങനെ ഇഷ്ടം തോന്നാറില്ല.. എല്ലായ്പോഴും ഫിലിം  കാണാറുമില്ല ..എന്നാല്‍ ഈ ഫിലിം എന്തോ എന്നെ ആകര്ഷിച്ചുകൊണ്ടിരുന്നു.   എറണാകുളത് പോകുമ്പോള്‍ ജങ്ങ്ഷനില്‍ പ്രണയത്തിന്റെ വലിയ  ഫ്ലെക്സ്  വച്ചിടുണ്ടായിരുന്നു.. അതിലെ ആ സീന്‍ കാണുമ്പോഴെല്ലാം ഞാന്‍ ആ ഫിലിം നെ പറ്റി ചിന്തിക്കും.

ഫിലിം കണ്ടുകൊണ്ടിരികുമ്പോള്‍.. അതൊരു സിനിമയാണ് എന്ന് പോലും ഒര്കാതെ അതിലെ നായികയായ ഗ്രസിന്റെ മാനസിക സംഘര്‍ഷത്തിന്റെ തലത്തിലൂടെ എന്റെ മനസ് സഞ്ചരിച്ചു കൊണ്ടിരുന്നു. ആ മാനസിക സംഘര്‍ഷം...പതിയെ എന്റെ മനസിലെക്കും പടര്‍ന്നു .. 

ചിലപോഴെല്ലാം അങ്ങിനെ ആണ് ഞാന്‍..... ജീവിതവുമായി അത് കണക്ട് ചെയ്യും.. സ്നേഹിച്ചു വിവാഹം ചെയ്യുകയും ഒടുവില്‍ വേര്‍പിരിയുകയും ചെയ്ത ഭര്‍ത്താവു ഒരു വശത്ത്.. ഇപ്പോള്‍ ജീവന് തുല്യം സ്നേഹിക്കുന്ന തളര്‍ന്നുപോയ ഭര്‍ത്താവും.. അവളുടെ മാനസിക വേദന ഞാന്‍ ചിന്തിച്ചു ചിന്തിച്ചു കാട് കയറി.. ഒടുവില്‍ ഗ്രസിന്റെ മരണം സംഭവിച്ചപ്പോള്‍ അതാണ് വേണ്ടിയിരുന്നത് എന്ന് ആശ്വസിക്കുകയും ചെയ്തു....അത് തന്നെ ആണ്..സംഭവികേണ്ടത് .

ഫിലിം കഴിഞ്ഞിട്ടും ഞാന്‍ അതിന്റെ പറ്റി തന്നെ ചിന്തിച്ചുകൊണ്ടേ ഇരുന്നു.. ഒടുവില്‍ എന്റെ ചിന്തകള്‍ മുഴുവന്‍ ചെന്നെത്തിയത് നിന്നിലാണ്.. അല്ലെങ്കിലും അതെന്നും അങ്ങിനെ തന്നെ ആണ്.. എന്ത് ചിന്തിച്ചാലും ഒടുവില്‍ എത്തുക നിന്റെ  അരികില്‍ ....

ഞാനും മരിച്ചുപോയാല്‍... നീ എന്തായിരിക്കും വിചാരികുക.. എങ്ങിനെ ആവും നിന്റെ മനസിന്റെ വിചാരങ്ങള്‍.... കുറച്ചു നാള്‍ കഴിഞ്ഞാല്‍ നീ എന്റെ ഓര്‍മകളില്‍ നിന്ന് മോചിതനാവും ..പിന്നെ ജീവിതം പഴയപോലെ .. വര്‍ഷത്തില്‍ ഒരിക്കല്‍ എത്തുന്ന മരണ ദിനത്തില്‍  അല്ലെങ്ങില്‍ ആരുടെയെങ്ങിലും ഒര്മാപെടുതലുകളില്‍ മാത്രമായി ഞാന്‍ മാറും.. ഞാനോ .....ഒരു അല്മാവായി...നിന്റെ വരവും കാത്തിരിക്കും.. പക്ഷെ അല്മാക്കള്‍ക്ക് രൂപംമോ ,വികാരങ്ങളോ ഇല്ലല്ലോ .. അപ്പൊ പിന്നെ എങ്ങനെയാ നീ എന്നെ വീണ്ടും സ്നേഹിക്കുക .ഞാന്‍ അവിടെ കാത്തിരികുമ്പോള്‍ നീ വേറെ ആരുടെയെങ്ങിലും ആയി മാറിയട്ടുണ്ടാവും.. നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ലോകത്ത് നടക്കുനതു അതാണ്‌. എല്ലായ്പോഴും മരിച്ചവരെ ഓര്‍ത്തിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല.. 

പക്ഷെ ചിന്തകള്‍ അത്രക്ക് എത്തുമ്പോഴേക്കും എനിക്ക് കുശുമ്പും, സങ്കടവും വരും.. നീ മറ്റൊരളുടെതാവുന്നത് എനിക്ക് സഹിക്കാന്‍ ആവില്ല.. നിനക്ക് ഒരുപക്ഷെ ഞാന്‍ ഇല്ലാതെയും ജീവിക്കാന്‍ പറ്റും.. പക്ഷെ എനിക്ക് നീയില്ലാതെ പറ്റില്ല.. നിന്റെ ഓര്‍മ്മകള്‍ ഇല്ലാതെ.. നിന്നെ പറ്റി ചിന്തികാതെ ഒരു നിമിഷംപോലും ..മരിച്ചു കഴിഞ്ഞാല്‍ പിന്നെ അതൊന്നും പറ്റില്ലല്ലോ.. അപ്പോള്‍ പിന്നെ ഞാന്‍ മരണത്തെ  പറ്റി ചിന്തികാതെ ..ജീവിതത്തെ പറ്റി തന്നെ ചിന്തിക്കാന്‍ തുടങ്ങും..

നിന്നെ വട്ടമിട്ടു പറക്കുന്ന ഒരു പരുന്തുപോലെ എന്റെ ചിന്തകള്‍ മുഴുവന്‍...നിന്നോടോത്തു ..
ഒരു വേള .. അങിനെ സംഭവിച്ചാല്‍.. നീയെന്നെ മറക്കുമോ ? എന്നെപോലെ വേറെ ഒരാളെ നിനക്ക് സ്നേഹിക്കാന്‍ കഴിയുമോ ? ഞാന്‍ സ്നേഹിക്കുന്നപോലെ അവര്‍ക്ക് നിന്നെ സ്നേഹിക്കാന്‍ ആവുമോ ...ഇല്ല മറ്റാര്‍ക്കും ഈ സ്നേഹം തരാന്‍ കഴിയില്ല. ...അത്രമേല്‍ ഞാന്‍ നിന്നെ സ്നേഹികുന്നുണ്ട്

ഞാന്‍ നിനക്ക് എന്താണ് വെന്ന് എനികരിയില്ല.. പക്ഷെ.. നീ എനിക്ക് ജീവിതമാണ് .
നിന്റെ സ്നേഹമില്ലെങ്കില്‍  ഞാന്‍ മരിച്ചതിനു തുല്യമാണ്..
ഞാന്‍ നിന്റെ എന്തൊക്കെയോ ആണ് എന്ന വിശ്വാസമാണ് എന്നെ ജീവിപ്പികുന്നത് ..
എന്നില്‍ ജീവന്‍ തുടിക്കുനതും നീ കാരണമാണ് ...
നിന്റെ സ്നേഹത്തിന്റെ തൂവല്‍ എന്നെ പൊതിഞ്ഞു പിടിചിരികുകയാണ്..
നിന്റെ കരുതലിന്റെ ഊഷ്മളത എന്നെ പുലരിയിലേക്ക് കൈ പിടിച്ചു നടത്തുകയാണ്
ഞാനും നീയും എന്നും ...ഇതുപോലെ.. .

Tuesday, May 29, 2012

ഉറക്കം
















എനിക്കൊന്നു      ഉറങ്ങണം  
എല്ലാം    മറന്നു 
വേദനയുടെ   ഭാരമെല്ലാം 
ഇറക്കി  വെച്ച് 
ശ്വാസത്തിന്റെ  താളം 
തെറ്റാതെ 
ഉണരാന്‍ 
മറന്നുള്ള 
ഉറക്കം  ..


എന്റെ  കണ്ണുകള്‍
 നിദ്രഭാരത്താല്‍ 
തൂങ്ങി  തുടങ്ങി
കാലുകള്‍
കുഴയുന്നു 
എന്നും  താങ്ങാന്‍ 
കൂടെ  നിന്ന
ഹൃത്തിന്‍  ഞരമ്പുകള്‍
പിഞ്ഞി  തുടങ്ങിയിരിക്കുന്നു
എല്ലാം  മറന്നു
ഇനി  എനിക്കൊന്നു ഉറങ്ങണം


പ്രഭാതവും
പ്രദോഷവും   അറിയാതെ
ചിരിയും  ചതിയും അറിയാതെ
കണ്ണീരും  ,സ്വപ്നങ്ങളും
താരാട്ടാതെ .


പകലിന്റെ   ചൂടും
ഇരുളിന്റെ  നൊമ്പരവും
മഴയുടെ  കുളിരും 
എല്കാതെ  എനിക്കുറങ്ങണം .


നീയെന്നെ  ഉണര്‍ത്താന്‍ 
ശ്രേമിക്കരുത്
എന്റെ  കാലുകള്‍ 
ഓട്ടം  അവസാനിപ്പിചിരികുന്നു
ഇനി  ഞാന്‍  വിശ്രമിക്കട്ടെ
ഉണരാത്ത  ഉറക്കത്തിലെങ്കിലും .

Wednesday, May 23, 2012

സഞ്ചാരി


















നിലാവിന്റെ പുഞ്ചിരി 
രാത്രിയുടെ ദുഖം 
പൊഴിഞ്ഞു പോയ 
പൂവിന്റെ ശോണിമ 
ആഴിയുടെ താണ്ടവം  
 അകലുന്ന ദേഹങ്ങളുടെ 
അമര്‍ത്തിയ കാലൊച്ചകള്‍ 
വികാരങ്ങളുടെ ആശ്ലെഷിപ്പ്...
അടക്കിയ കരച്ചില്‍ ..
ഉറയുന്ന കണ്ണുനീര്‍ ... 
വീണ്ടും വരും 
അര്‍ക്കന്‍ ...
പകലിന്റെ 
സ്വപ്നങ്ങളും കൊണ്ട് 
അതുവരെ...
ഈ ചാരുബഞ്ചില്‍ 
പതിവ് കാഴ്ച്ചകളുമായി 
എനിക്ക് മയങ്ങാം ...

Thursday, May 17, 2012

നീ എന്റെ തണല്‍


  

പുറത്തു ആകാശം കരിമ്പടം പുതച്ചു നില്‍ക്കുകയാണ്.. 
കുറച്ചു നേരമായി തണുത്ത കാറ്റ് വീശുന്നുമുണ്ട്‌..
പെയ്യാന്‍ വിങ്ങി നില്‍കുന്ന കാര്‍മേഘങ്ങള്‍ പടര്‍ന്നു പന്തലിച്ചു... ഞാന്‍ പുറത്തേക്ക് തന്നെ നോക്കി നില്കുകയായിരുന്നു.. 
പുറത്തെ മാവിന്‍ കൊമ്പില്‍ ഒരു മൈന വന്നിരുന്നു.. 
എന്നെ പോലെ അവളും ഒറ്റയ്ക്ക് ...ആരെയോ പ്രതീക്ഷിചെന്നവണ്ണം ..ആകാശത്തേക്ക്  മിഴികള്‍ ഉന്നി 
മഴ ചിണുങ്ങി പെയ്യാന്‍ തുടങ്ങി...
എന്നെയും അവളെയും തമ്മില്‍ 
വേര്‍തിരിക്കുനത് ഒരു കബിഅഴി മാത്രം..
മഴയുടെ കുളിരില്‍ ഇലകള്‍  കുമ്പി നില്കുന്നു 
പുവുകള്‍  കണ്‍ ചിമ്മി തുറക്കുന്നപോലെ   എന്നെ നോക്കി..
ആമ്പല്‍ വിരിഞ്ഞു നിന്നിരുന്ന  കുളത്തിലേക്ക്‌ മഴ തുള്ളികള്‍ 
പെയ്തു വീഴുന്നത് നോക്കി നില്‍ക്കെ... വീശിയടിച്ച 
ഒരു വികൃതി  കാറ്റ് ...എന്റെ ഡ്രസ്സ്‌ നനച്ചു..

കള്ളി ....അവളെന്നെ കെട്ടിപിടിക്കാന്‍ വന്നതാ..

നീ കൂടെ എന്റെ അടുത്ത് ....ഉണ്ടായിരുനെങ്ങില്‍  
നിന്റെ കൈത്തണ്ടയില്‍ കൈകള്‍ കോര്‍ത്തു ...
നിന്റെ നെഞ്ചോടു ചേര്‍ന്ന് നിന്ന് നമ്മള്‍ക്ക് 
മഴ നനയായിരുന്നു..
എങ്കിലും 
നിന്റെ സാമിപ്യം ഈ മഴയിലൂടെ ഞാന്‍ അറിയുന്നു 
ദൂരെയാണ് നിന്റെ ബാഹ്യ ശരീരമെങ്ങിലും 
എന്റെ തൊട്ടടുത്തുണ്ട് നി...

വര്ഷം എത്ര പിന്നിട്ടു.. ..
എത്ര പേര്‍ മാറി മാറി വന്നു...
എനിട്ടും എന്തെ നമ്മള്‍ മാത്രം...
എനിക്ക് നിന്നെ നല്കാന്‍ കാലം കാത്തു നിന്നതാവനം 
അല്ലെങ്ങില്‍ എനിക്ക് നിന്നെ കിട്ടുമായിരുന്നോ ..


ഒരേ പാതയില്‍ ഒഴുകാതെ...
ഒരേ ദിശയില്‍ പെയ്യാതെ 
എങ്ങിനെയോ ഒന്ന് ചേര്‍ന്ന് പോയവര്‍ ....


ദൈവം കൂട്ടി ചേര്‍ത്ത് വച്ചവര്‍ ...
അതല്ലേ നമ്മള്‍ .....


നീയില്ലാത്ത കാലത്തേ കുറിച്ച് എനികോര്‍ക്കാന്‍ വയ്യ...
എന്റെ ജന്മം തീരുവോളം  നീയെന്റെ കൂടെ വേണം..


നിന്റെ സ്നേഹകടലില്‍ എന്റെ സങ്കടങ്ങള്‍  എനിക്ക്   അലിയിച്ചു കളയണം ..
എന്റെ നെഞ്ചിന്റെ വിങ്ങലുകള്‍ നിന്റെ നെഞ്ചോടു ചേര്‍ത്ത് ...
ആ നെഞ്ഞിടിപിന്റെ താരാട്ടില്‍ മറന്നു കളയണം ..
എന്റെ കണ്ണുനീരിന്റെ ഉപ്പുരസം നിന്റെ ചുണ്ടുകള്‍ ചേര്‍ത്ത് 
മായിച്ചു കളയണം  ...


മഴ ചാരലില്‍ നനഞ്ഞ  കവിളുകള്‍ ചേര്‍ത്ത് വെച്ച്
ചൂട് പകരണം ....
എന്റെ പ്രണയം മുഴുവന്‍ നിന്നില്‍ നിറച്ചു വെക്കണം...

നീ എനിക്ക് ആശ്വസമാകുമ്പോള്‍ ..ഞാന്‍ നിനക്ക് തണല്‍ മരമാകാം ...
ഞാന്‍ നിന്റെ സ്നേഹവും, ആശ്വാസവും ആകുമ്പോള്‍   നീ  എന്റെ തണല്‍ ആയിടെണം..

നീ  എനിക്കും  ഞാന്‍ നിനക്കുമായി സ്നേഹം പകുത്തു നല്‍കി..
സ്നേഹത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍  എഴുതി തീര്‍ക്കണം ...
നീയെന്നിലും ഞാന്‍ നിന്നിലും കുളിര്‍മഴയായി പെയ്യുകയാണ് .. 
ഒരിക്കലും തീര്‍ന്നു പോകാത്ത മഴ .....



Saturday, April 28, 2012

ഒരു മഴക്കാലതിന്റെ ഓര്‍മ്മക്ക്


  രണ്ടു ദിവസമായി മഴ തകര്‍ത്തു പെയ്യുന്ന്നുണ്ട്... കഴിഞ്ഞ ദിവസം രാത്രിയില്‍ കാറ്റിന്റെ താണ്ടവം ശെരിക്കും അറിഞ്ഞു.. മതിലരുകില്‍ നിന്ന ആഞ്ഞിലിയുടെ മുകളിലെ കൊമ്പ് നല്ല ശക്തിയില്‍ നിലം പതിച്ചു...കൂടെ കറന്റ്‌ ലൈനുകളും..അതുകൊണ്ട് മെഴുകുതിരി മാത്രമായിരുന്നു അന്നത്തെ വെളിച്ചതിനാസ്രയം .ഉറങ്ങി കിടക്കുന്ന മോന്‍ ഒന്നും അറിയുനില്ല.. അവന്റെ ഉറക്കം തടസപെടുതതിരിക്കാന്‍ അവനരുകിലയായ് ഞാന്‍ തലയണ എടുത്തുവെച്ചു.. ഏട്ടനോടൊപ്പം പുറത്തിറങ്ങി..
അന്ന് രാത്രി  പറമ്പ് മുഴുവന്‍ ടോര്‍ച്ചും തെളിച്ചുകൊണ്ടുള്ള നടത്തമായിരുന്നു.. ചെറിയ മഴയും കൊണ്ട്.. അടുത്ത വീടുകളിലും എല്ലായിടത്തും കാറ്റില്‍ വീണു പോയ മരങ്ങളുടെ കണകെടുത്തു ..അടുത്ത വീട്ടില്‍ എത്തിയപോഴാനു  കണ്ടത്.. സ്ടീഫെന്‍ ചേട്ടന്റെ മുറ്റം മുഴവന്‍ മാങ്ങാ .... പൂകള്‍ വിടര്തിയിട്ടപോലെ.. ഓ... ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു... അപ്പോഴാണ്‌ ഓര്‍ത്തത്‌... അമ്മായിയുടെ പറമ്പില്‍ ചപ്പികുടിയന്‍ മാങ്ങാ വീണു കിടപുണ്ടാവുമല്ലോ എന്ന് .. പിന്നെ ഓട്ടം അങ്ങോട്ടായി.. അവിടെ ചെന്നപ്പോ.. ആന്റി ഒരു ബക്കെറ്റ് മുഴുവന്‍ മാങ്ങാ പെറുക്കി പോകുകയാണ്.. അതില്‍ നിന്ന് ഞാനും എടുത്തു കുറച്ചു.

ഇന്നലെയും അതുപോലെ തന്നെ വൈകീട്ട് അയപോഴേ മഴ തുടങ്ങി.. ക്യാമ്പസ്‌ ലെ  മുവാണ്ടന്‍ മാവിലെ മാങ്ങാ നോക്കി കുട്ടികള്‍ നില്പുണ്ട്.. കൂട്ടത്തില്‍ ഒരെണ്ണം കിട്ടിയാല്‍ എനിക്കും .. എന്ന് ഞാന്‍ നേരത്തെ പറഞ്ഞു വെച്ചിരുന്നു സെക്യൂരിറ്റി ചേട്ടനോട്..  

 പണ്ടും ഇങനെ ആയിരുന്നു.. ഞങ്ങളുടെ കുട്ടികാലത്ത്.. മഴയും കാറ്റും വന്നാല്‍ എല്ലാരും കൂടെ മേരികുട്ടി ചേച്ചിയുടെ വീടിലെക്കോടും.. അവിടെ വലിയ ഞാവല്‍ മരമുണ്ട്.കാറ്റ് വീശുമ്പോള്‍ ഞാവല്‍ പഴങ്ങള്‍ പൊഴിയാന്‍ തുടങ്ങും.. ഓരോ കാറ്റ് വീശുമ്പോഴും മരത്തിന്റെ മുകളിലേക്കും നോക്കി ഒരു നില്പുണ്ട്.. ഞാന്‍ , ഷീല ചേച്ചി, രോഷിനി, മിത്, രാജി, അങിനെ കുറെ പേര്‍.. ഇന്നത്തെ പോലെ മതിലുകള്‍ കെട്ടി വേര്‍ തിരിചിട്ടുണ്ടയിരുനില്ല വീടുകള്‍ തമ്മില്‍...കുറച്ചു വേലി വളച്ചുകെട്ടി അതിരുകള്‍ നിച്ചയിച്ചിരുന്നു.. മയിലഞ്ചിയും, പേര് മറന്നുപോയ .. ഒരു ചെടിയും.. അതായിരുന്നു വേലി കരുകില്‍ നട്ടിരുന്ന ചെടികള്‍. എന്നിരുനാലും അതെല്ലാം ഒളിച്ചുകളി കളികുമ്പോള്‍ നുണ്ട് കയറി പൊളിഞ്ഞു കിടക്കും.. അതിനുള്ളിലോടെയായിരുന്നു ഞങ്ങളുടെ ഓട്ടം...വളര്‍ന്നപ്പോള്‍ ആ ഓട്ടം നിന്നു. എന്നിരുന്നാലും കാറ്റു വീശുമ്പോള്‍ പോഴിഞ്ഞിരുന്ന ഞാവല്‍ പഴങ്ങള്‍ വീട്ടില്‍ എത്തിയിരുന്നു.. പിന്നെ വിനു ചേച്ചിയുടെ കല്യാണം വന്നപോ ആ ഞാവല്‍ അവര്‍ വെട്ടി..അതോടെ ഞാവല്‍ പഴം തീറ്റ നിന്നു.. 
പക്ഷെ ഞങ്ങളുടെ കോളേജില്‍ ബൂക്സ്റൊരിന്റെ അടുത്ത് അതുപോലെ തന്നെ വലിയൊരു ഞാവല്‍ നിന്നിരുന്നു.. (ഇന്നത്‌ അവിടെ ഉണ്ടോ എന്ന് അറിയില്ല കേട്ടോ ) അവിടെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു ജീവന്റെ വിശേഷങ്ങള്‍ കേട്ട് ഇരികുമ്പോള്‍ ഇതുപോലെ കാറ്റു വീശും.. ജീവനോ സലിം ചേട്ടനോ ഞാവല്‍ പെറുക്കി കൊണ്ട് വന്നു തരും. മാല്യങ്കര മുതല്‍ മൂത്തകുന്നം വരെ അതും തിന്നുകൊണ്ട്‌ നടക്കും.. എത്ര മഴ പെയ്താലും, കാറ്റു വന്നാലും, ഇടി വെട്ടിയാലും.. കോളേജില്‍ ലേക്കുള്ള യാത്ര നടത്തമായിരുന്നു.. ആ യാത്രയില്‍ എന്തെല്ലാം സ്വപങ്ങള്‍ കണ്ടു.. എന്തെല്ലാം കഥകള്‍ പറഞ്ഞു.. ആരെയൊക്കെ കളിയാക്കി..ഒരുകുടയില്‍ യാത്ര ചെയുന പ്രണയ കുരുവികളെ നോക്കി.. അവരെ കമന്റ്‌ അടിച്ചു.. അമ്പതു പൈസയുടെ  പാരിസ്സിന്റെ മിട്ടായി നുണഞ്ഞു .. ഞങ്ങള്‍ നാലുപേര്‍., കൂടെ ജീവന്‍.. അവന്‍ ഇന്ന് എവിടെ ആയിരിക്കും.. അവനു ഗീതുവിനെ കല്യണം കഴിച്ചു കൊടുത്തു കാണുമോ, അറിയില്ല... ഇന്നും ഒര്കുമ്പോള്‍... വീണ്ടും ആ കാലത്തേക്ക് തിരിച്ചുപോകാന്‍ തോന്നും.. പക്ഷെ..ഇന്ന് തിരിച്ചു നടന്നാല്‍ അതുപോലെ യൊന്നും ആവില്ല .. എല്ലാവരും മാറിയിരിക്കുന്നു.. തിരക് പിടിച്ച ജീവിതത്തില്‍ എന്തൊകെയോ നേടാനുള്ള ഓട്ടത്തിലാണ് എല്ലാരും.. എങ്കിലും വെല്ലപോഴും എത്തുന്ന മെസ്സജുകളില്‍ സ്നേഹം മുഴുവന്‍ നിറക്കുന്നു.. 

ഈ വേനല്‍ മഴ ...ഒരു മഴകാലത്തെ ഓര്‍മ്മിപ്പിക്കുന്നു ,മറഞ്ഞു പോയ  പല ഓര്‍മകളെയും ഉണര്‍ത്തുന്നു.. തിമര്‍ത്തുപെയ്യുന്ന മഴയില്‍ കളിവെള്ളം ഉണ്ടാക്കി  , അരമതിലില്‍ ഇരുന്നു മഴത്തുള്ളികള്‍ തട്ടികളിച്ച ബാല്യവും... വീട്ടില്‍ ആരും കാണാതെ തീകത്തിച്ചു കളിച്ചപ്പോ.. തീപെട്ടി കൊള്ളി കൊണ്ട് പൊള്ളല്‍ ഏറ്റതും, ആ പാട് ഇപ്പോഴും മായാതെ കാലില്‍  തന്നെ ഉണ്ട്.. മഴ പെയ്യുമ്പോള്‍ കുട്ടികള്‍ എല്ലാരും കൂടെ ഇര്ക്കിലി കളിക്കുനത്, കുവ കുവ കളിക്കുന്നത്.. സിനിമ പേര് പറഞ്ഞു കളിക്കുന്നത് ...പിന്നെ എല്ലാരും കൂടെ പൊതച്ചു മൂടി കിടകുന്നത്.. അങിനെ ഒരുപാടു ഓര്‍മ്മകള്‍ മനസിലൂടെ കടന്നു പോകുന്നു.. ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല.. പക്ഷെ ..ഇതിനു ഉണ്ട്  ഒരു സുഖം ഓര്‍മയില്‍ സൂഷിച്ചുവേക്കാന്‍ പറ്റിയ മഴക്കാലം ..ദാ... മഴ ചാരുനുണ്ട് ...ഞാന്‍ പോയൊന്നു മഴ നനയട്ടെ....

 

 

Friday, April 13, 2012

വിഷു കണി


നാളെ  ഏപ്രില്‍ 14 .... വിഷു..മാലോകര്‍ മുഴുവന്‍  കണികൊന്നയും കണി വെള്ളരിയും ആധ്യഫലങ്ങളും നിറച്ചു വെച്ചിരിക്കുന്ന ഒട്ടുരുളിയില്‍ കണ്ണനെ കണി കണ്ടുണരുന്ന ദിനം .. വിഷു പക്ഷികള്‍ എവിടെയോ പാടുന്നുണ്ട് ... നാട് മുഴുവന്‍ സ്വര്‍ണ വര്നമാര്‍ന്ന പൂകുലകളാല്‍ നിറഞ്ഞു കഴിഞ്ഞു .. അന്നും ഇതേപോലെ ഒരു വിഷു തലേന്ന് .. അതായതു ഏപ്രില്‍ 13  നു തന്നെ ഞാന്‍ കണ്ണനെ കണി കണ്ടു.. അവനോടൊപ്പം കുറച്ചു നേരം.. ആ സ്നേഹ തണലില്‍   ... സ്നേഹവും.. ഭക്തിയും ഇടകലറന്ന ആ ദിനം എങനെ മറക്കും .. അറിയില്ല.. മറക്കാന്‍ കഴിയുന്നത്‌ എളുപ്പമായിരിക്കാംപലര്‍ക്കും. പക്ഷെ.. ചിലതെല്ലാം എത്ര മറക്കാന്‍ ശ്രേമിചാലും . മറക്കാനാകാതെ.. . പിന്നെയും കാലങ്ങള്‍ നീങ്ങിയപ്പോള്‍... കണ്ണനെ കണി കാണാതെ ഓരോ വര്‍ഷവും കടന്നു പോയിട്ടും.. ആ  കണികാണല്‍  മറക്കാന്‍  കഴിയാത്തതും ആ ദിനത്തിന്റെ പ്രത്യേകത തന്നെ ആവണം.. മഴ കൂടി അന്ന് ഉണ്ടാവണമെന്ന് അല്മാര്തമായി ആഗ്രഹിച്ചു.. പക്ഷെ... ഒന്നുച്ചുണ്ടായ സമയത്ത് ഒരികലും  മഴ തുള്ളി തൂവി പോയില്ല.. പക്ഷെ ... അന്ന് വൈകിട്ട്...അവള്‍ നന്നായി പെയ്തു പോയി... അവളുടെ കുളിരാര്‍ന്ന  കരങ്ങളുടെ തലോടല്‍ ഏറ്റു   ...ഇളം  തിണ്ണയില്‍ ... ഞാനും ... ഇന്നെന്നില്‍ മഴ പെയ്യുനില്ല.. ചുറ്റും സ്നേഹത്തിന്റെ തലോടലില്ല.. എനിട്ടും... എന്റെ കണ്ണനെ കണി കാണുന്നു ഞാന്‍ ..
         ----------------------
ഇന്ന് അപ്പച്ചന്റെ  ഒന്നാം  ചരമവാര്‍ഷികം .. കഴിഞ്ഞ  വര്ഷം   ഇതേ  പോലെ  വിഷുവിന്റെ  അന്ന് ... ഒരികളും പ്രതീഷികാത്ത    സമയത്ത്.. അപ്പോഴാണ്‌   അപ്പച്ചന്‍   മരിച്ചത് ..സാദാരണ പോലെ ഒരു അസുഖം അതിനപ്പുരതെക്ക് ഒന്നുമില്ലായിരുന്നു.. ഈസ്റെര്‍ അടുത്തപ്പോള്‍ ഉണ്ടായ ഒരു ഷുഗര്‍ കൂടുതല്‍ അത്രെയേ ഞങ്ങള്‍ വിചാരിച്ചുള്ളൂ... കുഴപ്പോന്നുമില്ല എന്ന് ഡോക്ടര്‍ പറഞ്ഞ രാത്രി.. നാളെ വിഷു ആണ്.. രാത്രിയില്‍ ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടനിട്ടും എനിക്ക് ഉറങ്ങാന്‍ കഴിയുനില്ല.. ആകെ ഒരു വിഷമം..പത്രണ്ട് മണി ആയികാനും.. അപ്പച്ചനു ഒരു ശ്വാസം മുട്ടല്‍.. പത്തു വര്‍ഷത്തിനിടയില്‍ ഇത് വരെ ഇങ്ങനെ ഒരു അസുഖം അപ്പച്ചന് ഞാന്‍ കണ്ടിട്ടില്ല.. ചെറിയ മേല്‍ നൊമ്പരവും.. പനിയുമല്ലാതെ.. പിന്നെ ഉള്ളത് പ്രഷര്‍ ഉം ഷുഗര്‍ മാണ്.. ഞാന്‍ ഏട്ടനെ വിളിച്ചു.. നേഴസ്  മാരോട് വിവരം പറയാന്‍.. അവര്‍  ഓടി വന്നു .ഓക്സിജന്‍  സിലിന്ടെര്‍ ഫിറ്റ് ചെയ്തു .... ഇന്‍ജെക്ഷന്‍  മാറി മാറി കൊടുത്തു.. പക്ഷെ .. ശ്വാസം മുട്ടല്‍ കുറയുന്നില്ല.. ചെറിയ ഒരു കുറവ് തോന്നിയപ്പോള്‍ ഞങ്ങള്‍ വാതിലടച്ചു കിടന്നു.. അപ്പോള്‍ പുറത്തെവിടെയോ.. ഒരു പാട്ട്.. കണി കാണും നേരം.. കമല നെത്രന്റെ... അടുത്ത് തന്നെ ഒരു അമ്പലമുണ്ട് അവിടെ നിന്നാവും എന്നാണ് ഞാന്‍ ആദ്യം ഓര്‍ത്തത്‌.. പക്ഷെ.. റൂമിന്റെ അടുത്ത് നിന്നായി ആ സൌണ്ടിന്റെ പിന്നത്തെ കേള്‍ക്കല്‍.. ഞാന്‍ റൂമിന്റെ വാതില്‍ തുറന്നു.. എന്റെ മുന്നില്‍.. കണ്ണന്റെ രൂപം.. ഹോസ്പിടല്‍ അധികൃതര്‍ ഒരിക്കിയ കണിയാണ്.. അപ്പോഴും അപ്പച്ചന്റെ വലിവ് തുടരുകയാണ്.. നേരം പര പര വെളുക്കുന്നെ ഉള്ളു  . .ഡ്യുട്ടി   ഡോക്ടര്‍ വന്നു നോക്കി. എയ്സുവിലേക്ക് മാറ്റണമെന്ന് പറഞ്ഞു ... സമയം 11 .. മണി അപ്പച്ചന്‍ മരിച്ചു ...ഒരികലും പ്രതീഷിക്കാത്ത  മരണം.. 

വിഷു ഒരേസമയം സന്തോഷവും ദുഖവും കൊണ്ട് വന്നു തന്നു എനിക്ക് .. എങ്കിലും ഈ  കണികൊന്നകള്‍...  നീയെനിക്ക് എത്രമാത്രം പ്രിയപെട്ടനതാണെന്ന് നിനകരിയാമോ.. എല്ലാര്ക്കും വിഷു ആശംസകള്‍..  

Wednesday, April 4, 2012

മൌനം


















മൌനം
നീയെത്ര വാചാലയാണ് 
നിന്റെ കണ്ണുകളില്‍ 
മറഞ്ഞിരിക്കുന്ന
വാക്കുകളുടെ തിളക്കം 
നിന്റെ മുഖത്ത് 
മിന്നി മറയുന്ന 
വിചാരങ്ങളുടെ 
ഭാവഭേദങ്ങള്‍ 


നിന്റെ നോട്ടത്തിലും 
ഭാവത്തിലും 
ആയിരം കഥകള്‍ 
പറഞ്ഞു നീ..
വാക്കുകളെക്കാള്‍ 
ശക്തമായ 
ഭാവങ്ങളുടെ 
തിരയിളക്കത്തില്‍ 
നിന്റെ മനസറിഞ്ഞു ഞാന്‍ ....

അതെ മൌനമേ
നീയെത്ര വാചാലയാണ് . 
    

Sunday, April 1, 2012

നീയെന്നും എന്റെ സ്വന്തം




ഓര്‍മകളിലെ സുഗന്ധകൂട്ടാണ് നീ ..എന്നില്‍ നിന്നും നിന്നിലെക്കെതുന്ന  
പ്രണയത്തിന്റെ നീര്‍ത്തുള്ളി പോലെ .

മഴമേഘങ്ങള്‍ വാനില്‍ നിറയുമ്പോള്‍ 
ആനന്ദതാല്‍  പീലി  നിവര്‍ത്തും മയിലുപോല്‍
എന്റെ ഹൃത്തടവും .
അങ്ങകലെ നിന്‍ 
നിഴല്‍ വെട്ടം കണ്ടാല്‍...
പിടയുന്നു മനം ..
വിടരുന്നു മുഖകമലം  .

ഇന്ന് എന്റെ എല്ലാം നീയാണ് .. നീയില്ലയെങ്ങില്‍ ഞാന്‍ എന്താകുമായിരുന്നു . എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും, നിന്നിലാണ് ഞാന്‍ പടുതിയര്തിയട്ടുള്ളത്.. എന്നായിരുന്നു നീ എന്നിലേക്ക്‌ വന്നത്.. കൈ എത്തും ദൂരെ ഇരുന്നിട്ടും,  എന്റെ സ്നേഹം മുഴുവന്‍ നിന്നെലേക്ക്   ഒഴുകിയത് നീ അറിഞ്ഞിരുന്നിലെന്നോ   ? നിന്റെ മുഖം എന്റെ മനസിനെ ആലോസരപെടുതുമ്പോള്‍, ആ സ്നേഹം എന്റെ ഉള്ളില്‍ പിടൈയ്ക്കുമ്പോള്‍   അത് പുറത്തു തുളുംബാതിരിക്കാന്‍ ഞാന്‍ എത്ര പാട് പെട്ടന്നൊ .. എങ്കിലും ഇന്ന് നീ എന്റെതാണ് .. എന്റെ മാത്രം സ്വന്തം. നിന്നില്‍ അലിഞ്ഞു ചേരുമ്പോള്‍ ,നിന്റെ സ്നേഹത്തില്‍ ആളി പടരുമ്പോള്‍ ഞാന്‍ സ്വയം മറന്നു പോകുന്നു. നീ എന്റെ ഹൃദയത്തില്‍ നിന്ന് എവിടേക്ക് പോകുവാനാണ് ..അവിടെയല്ലാതെ വേറെ എവിടെയാണ് നിന്കായ് ഞാന്‍ സ്ഥലമോരുക്കുക.എന്നും നിനകിരിക്കാന്‍ പറ്റിയ ഇടം അത് തന്നെയാണ്.. ആരും കാണാതെ നീ അവിടെ മറഞ്ഞിരുന്നു കൊള്ളുക.. എന്റെ സ്നേഹം കൊണ്ട് നിനക്ക് ഞാന്‍ അവിടെ തണലോരുക്കാം..   

ഓ    എന്റെ ആശ്വാസമേ ..എവിടെയാണ് നീ മറഞ്ഞിരിക്കുന്നത് .. എപ്പോഴാണ് നീ നിന്റെ മുഖപടം മാറ്റി വന്നെത്തുക ,എന്റെ സ്നേഹം മുഴുവന്‍ നിനക്ക് നല്കിയട്ടും ..എന്തെ നീ അറിയുന്നില്ല .. ...വേദനയാല്‍  നീറുന്ന നെഞ്ചകം നീ കാണുന്നില്ലേ 

മൊഴികള്‍ പിഞ്ഞിയ 
മിഴികള്‍ നനഞ്ഞ 
മഴപോല്‍ പ്രണയിനിയാം 
എന്നിലെക്കലിയാന്‍
അണയുക പ്രിയനേ 

എത്ര ദൂരം  അകലെയാണ് നീയെങ്ങിലും .. എന്നും എന്റെ ചാരെ നിന്റെ നെഞ്ഞിടിപുണ്ട്.. എപ്പോഴോ നീ നല്‍കിയ സ്നേഹത്തിന്റെ തൂവല്‍ സ്വപര്‍ശം  ഉണ്ട്  .. ഒരു ഉള്‍കുളിരോടെ നിന്റെ ഓര്‍മകളില്‍ അലിഞ്ഞില്ലതാകുമ്പോള്‍ നിന്റെ മുഖം എന്റെ കണ്‍ മുന്‍പില്‍, തൊടാന്‍ കഴിയുന്ന അകലത്തില്‍.. കേള്‍ക്കാന്‍ കഴിയുന്ന അകലത്തില്‍ നിന്റെ സ്വരം.. ഒന്നും എനിക്ക് നഷ്ടമായിട്ടില്ല എല്ലാം എന്റെ കൂടെ ഉണ്ട്.. എന്നോടൊപ്പം ഉറങ്ങാന്‍,ഉണരാന്‍, ഓരോ യാത്രയിലും എന്നോടൊപ്പം കഥകള്‍ പറയാന്‍ , കുഞ്ഞു തമാശകള്‍ പറഞ്ഞു  എന്നെ  ചിരിപ്പിക്കാന്‍ , എന്നോടൊപ്പം കാലത്തിന്റെ നെറുകയില്‍ ചവട്ടി നടക്കാന്‍ ..നിന്റെ ഓര്‍മ്മകള്‍ എന്നും എനിക്ക് സ്വന്തം.. 

നീ എനിക്ക് വേണ്ടിയാണ് ജനിച്ചത്‌.. എനിക്ക് സ്നേഹം നല്കാന്‍ , എന്റെ കരുത്തും, ആശ്വാസവും , എല്ലാം നീയാണ്.. നീയിലെങ്ങില്‍ ഞാന്‍ വെറുമൊരു കരിന്തിരി മാത്രമായേനെ ..നക്ഷത്ര ഗണങ്ങളും , ഗ്രഹങ്ങളും ഒരുമിച്ചു ചേര്‍ന്ന ആ  സുന്ദര ദിനത്തില്‍ നീ പിറന്നു വീണതും എനിക്ക് വേണ്ടിയായിരുനിരിക്കണം .അല്ലായിരുനെങ്കില്‍ ദൈവം എന്നെ നിന്നിലേക്ക്‌ അടുപ്പികുമായിരുന്നോ ..


നിന്റെ ഈ  ജന്മദിനത്തില്‍ ഞാന്‍ എന്താണ് നിനക്ക് നല്‍കുക .. എന്റെ സ്നേഹമല്ലാതെ .. ഈ നിലാവെളിച്ചവും, സുന്ദരവും , മൂകവുമായ സന്ധ്യയും എന്റെ പ്രണയത്തെ നിനക്ക് നല്കാന്‍ കാത്തു നില്‍ക്കുകയാണ് ... 


ഓ എന്റെ പ്രണയമേ ..
വരിക നീ എനിലേക്ക് ..
നമ്മള്കൊന്നായി ലയിച്ചീ 
വാന വീഥിയില്‍ 
നക്ഷത്ര പൊട്ടുകളായി
അലിഞ്ഞു ചേരാം ..


Saturday, March 24, 2012

ഒരു ഡയറി കുറിപ്പ്



"തിരയൊടുങ്ങാത്ത കടലുപോലെയാണ് മനസ്. ഒരു തിരവന്നു തീരത്തെ അഴുക്കും , വേദനയും തുടച്ചുമാറ്റി കടലിന്റെ ഉള്ളറ യിലേക്ക്   കൊണ്ടുപോകുന്നു .. പിന്നെ വരുന്ന വലിയ തിര വലിച്ചു കൊണ്ടുപോയതെല്ലാം രണ്ടുമടങ്ങായി വീണ്ടും തീരത്തേക്ക്  തള്ളുന്നു. തല തല്ലി കരഞ്ഞും, ആര്‍ത്തലച്ചു ചിരിച്ചും തിരകളങ്ങിനെ വന്നും പോയും കൊണ്ടിരിക്കുന്നു .. സന്തോഷവും, സമാധാനവും ഒരു നിമിഷം കൊണ്ട് തല്ലികെടുത്തി വേദനയുടെ അശാന്തമായ   തീരത്തേക്ക് മനസ് മടങ്ങുന്നു. വര്‍ണ്ണ പ്രഭ ചൊരിഞ്ഞ മനസു  ദീപം കെട്ട തിരിനാളം പോലെ ... പക്ഷെ അത് ആരെയോ പ്രതീഷികുന്നുട്,  എവിടെയോ ആശ്വാസത്തിന്റെ തണല്‍ കണ്ടെത്താനുള്ള ശ്രമം .. ഒരു തലോടല്‍ പോലെ നീയെന്നെ വന്നു ചേര്‍ത്തണചെങ്കില്‍ ... .... എന്റെ യുള്ളിലെ തിരകളെല്ലാം നിന്റെ സ്നേഹം കൊണ്ട് ശന്തമാക്കിയെങ്കില്‍ .. എന്നാണിനി നീ വരിക.. "

മനസിന്റെ വേദനയെല്ലാം ഡയറി താളുകളിലേക്ക് പകര്‍ത്തി .. പെയ്തു വീണ കണ്ണീര്‍ തുള്ളിയെ തുടച്ചു .. അവള്‍ ജനലലരുകിലേക്ക് ചെന്നു..പുറത്തു നല്ല മഴയുണ്ട്.. ജനലിന്റെ അഴികളില്‍ മുഖം ചേര്‍ത്ത് നിന്നപോള്‍ മഴപാറലേറ്റ് മുഖം നനഞ്ഞു .. എവിടെയോ കടലിന്റെ ഇരുമ്പല്‍ ... മനസിന്റെ ഇരുംബലിനും അതെ ഈണം.. പുറത്തെ മഴ കാണാന്‍ തോന്നിയില്ല .. ജനല്‍ അടച്ചു ..അവള്‍ കിടക്കയില്‍ വന്നിരുന്നു , പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി. അരണ്ട വെളിച്ചത്തില്‍ മുത്തുകള്‍ പോലെ അവളുടെ കണ്പീലികളില്‍ മിഴിനീര്‍ തിളങ്ങി നിന്നു.

"നിന്റെ വരവും കാത്താണ് ഞാനിരുന്നത് . വരുമ്പോള്‍ നിന്നോട് പങ്കുവൈക്കാന്‍ സന്തോഷങ്ങളും ദുഖങ്ങളും  കൂട്ടിവെച്ചു ഞാന്‍ കത്ത് നിന്നു. പ്രതീഷിച്ചപോലെ നീ വന്നു .. പക്ഷെ നിന്നോട് എന്തൊകെയോ പറയാന്‍ വെമ്പി നിന്ന എന്റെ ചുണ്ടുകള്‍ ഒരു ചുംബനം കൊണ്ട് നീ കെട്ടിയിട്ടു. . അവിടെയെന്റെ ചുണ്ടുകള്‍ നിശ്ചലമായി . നിന്നോട് പറയാന്‍ വെച്ച ദുഖങ്ങളെല്ലാം ഞാന്‍ എന്റെ ഹൃദയത്തില്‍ അടച്ചു വെച്ചു. നഗ്നത നഗ്നതയെ കോര്‍ത്ത്‌ വലിച്ചപോളുണ്ടായ വേദനയും ഞാന്‍ അറിഞ്ഞില്ല..... അതിനേകാള്‍ അപ്പുറം നെഞ്ജിന്കൂട്ടിനുള്ളിലെ അടക്കി പിടിച്ച തേങ്ങലിന്റെ വേദനയിലായിരുന്നു   ഞാന്‍ .  നിന്റെ കണ്ണുകളിലേക്കു ഞാന്‍ നോക്കാതിരുന്നത് എന്റെ കണ്ണുകള്‍ നിന്റെ കണ്ണുകളെ നോക്കി പെയ്തുപോയാലോ എന്ന് ഭയനിട്ടാണ്.. കുറച്ചു ദിവസത്തെ സന്തോഷങ്ങള്‍ക്ക്‌ വേണ്ടി വരുന്ന നിനക്ക് എന്റെ വേദനയുടെ ഭാരം സമ്മാനിക്കുക.. നിന്റെ സന്തോഷത്തെ മുഴുവന്‍ ഇല്ലാതാക്കലാണ്   .. അതെനിക്ക് കാണാന്‍ വയ്യ.. ..ദിവസങ്ങള്‍ പെട്ടന്ന് ഓടി അകന്നു.. നിനക്ക് തിരിച്ചുപോകാനുള്ള സമയം വന്നു.. അപ്പോഴും നിന്നോട് പറയാന്‍ വെച്ച ദുഃഖങ്ങള്‍ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. പക്ഷെ എനിക്ക് പ്രതീക്ഷയുണ്ട് .. നീയിനിയും വരും.. നിന്റെ അടുത്ത വരവും പ്രതീക്ഷിച്ചു ..ഞാന്‍ ഇനിയും നിന്നോട് പറയാന്‍ ദുഖങ്ങളും, സന്തോഷങ്ങളും കൂട്ടിവെക്കാം. .. "
 
പേന മടക്കി ...അവള്‍ പുറത്തെ ഇരുട്ടിലേക്ക് നടന്നു.. അപ്പോള്‍ കടലില്‍ മഴ പെയ്യുണ്ടായിരുന്നു..



Saturday, March 10, 2012

ഒടിഞ്ഞ ചിറകുകള്‍




കൂടിന്റെ പുറത്തേക്കു നോക്കി ആ കുഞ്ഞിതത്ത  ചിലച്ചുകൊണ്ടേ ഇരിക്കയായിരുന്നു. അത് കേട്ട്,  മരങ്ങള്‍ കിടയില്‍ എവിടെ നിന്നോ കുറെ പച്ച തതതകളുടെ ചിലൈക്കല്‍  കേട്ടു..പിന്നെ അവ  പറന്നു വന്നു പ്ലാവിന്റെയും, തൈതെങ്ങിന്റെയും ചില്ലകളില്‍ ഇരുന്നു.. ചുറ്റം ഒന്ന് നോക്കിയശേഷം അതില്‍ ഒരു തത്ത പറന്നു വന്നു കൂടിന്റെ മുകളിലേക്ക്  ചിലച്ചു കൊണ്ടേ ഇരുന്ന കുഞ്ഞിതത്തയുടെ മുഖം ഒന്ന് തിളങ്ങിയോ .. എന്തോ പറയാനെന്നവണ്ണം അത് കൂടിന്റെ കമ്പികളില്‍ ചുണ്ടുകൊണ്ട് ഉരസി.. പറന്നു വന്നത് അതിന്റെ അമ്മ തത്ത ആയിരുനിരിക്കണം.. കമ്പികള്‍ കിടയിലൂടെ ചുണ്ട് പിളര്‍ന്നു നില്‍കുന്ന കുഞ്ഞി തത്തയുടെ വായിലേക്ക് അത് കൊക്കുകള്‍ വിടര്‍ത്തി.. അമ്മയുടെ ചുണ്ടുകള്‍ കിടയില്‍ നിന്ന് ആഹാരം വാങ്ങി കഴിക്കുന്ന കുഞ്ഞിതത്തയെ ഞാന്‍ കുറെ നേരം നോക്കി നിന്നു... പുറത്തു ആരോ വന്നപ്പോ...ആ അമ്മ തത്ത കൂടിന്റെ മുകളില്‍ നിന്ന് പറന്നു പോയി...കാറ്റില്‍ ആടി ഉലയുന്ന തെങ്ങോലയില്‍ പോയിരുന്നു ചുറ്റും വീക്ഷിച്ചു.. അമ്മ പോയ സങ്കടതാല്‍ ആ കുഞ്ഞി തത്ത വീണ്ടും കരച്ചില്‍ തുടങ്ങി.. അതിന്റെ കരച്ചില്‍ കേള്‍കുമ്പോള്‍.. തിരിച്ചു അമ്മയുടെ ചിലൈക്കല്‍.. ഞാന്‍ ഇവിടെ ഉണ്ട് ... അവര്‍ പോയിട്ട് വരാം മകനെ അല്ലെങ്കില്‍ മകളെ എന്ന് പറയുന്നതാവണം.. .പലവട്ടം..ആ കൂടിന്റെ മുകളിലേക്ക് തത്തകള്‍ വന്നും പോയും ഇരുന്നു.. 

"ആ കുഞ്ഞിതത്തയെ  പറത്തി  വിട്ടേക്ക് അപ്പച്ചാ ..".ഞാന്‍  അപ്പച്ചനോട് പറഞ്ഞു.. അതിന്റെ കരച്ചില്‍ എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. ആ തള്ളകിളി കൂടിന്റെ മുകളിലൂടെ വട്ടമിട്ടു പറക്കുനതും കൊക്കുരുമി അവര്‍ സംസരിക്കുനതും കണ്ടപ്പോള്‍.. എനിക്ക് സങ്കടം തോന്നി.. ഞാനപ്പോള്‍ പണ്ടെങ്ങോ പഠിച്ച കവിതയുടെ വരികള്‍ ഓര്‍ത്തു.. കാഞ്ചന കൂട്ടില്‍ ആണെങ്കിലും ബന്ധനം ബന്ധനം തന്നെ ആണെല്ലോ എന്ന്.. ആ അമ്മതത്തൈക്ക് തന്റെ കുഞ്ഞിനെ ഉപെഷിക്കാനും കഴിയില്ലല്ലോ.. അതുകൊണ്ടാണല്ലോ അത് ഇപ്പോഴും കൂടിന്റെ സമീപത്തു തന്നെ ചുറ്റി പറക്കുന്നത് ..അവരുടെ വേദന എന്തായിരുക്കും.. അതോര്‍ത്തപ്പോള്‍ എനിക്കാ കൂട് തുറന്നു വിടാന്‍ തോന്നി പക്ഷെ ചിറകു മുറിഞ്ഞ കുഞ്ഞി തത്തയെ പറത്തി വിട്ടാലും അതിനു പറന്നു പോകാന്‍ കഴിയില്ല.. 

കഴിഞ്ഞ ദിവസം കാക്കകള്‍ എന്തിനെയോ കൊതി വലിക്കുനത് കണ്ടിട്ട് മക്കള്‍ പോയി നോക്കിയപ്പോള്‍ കണ്ടതാണ് ഈ കുഞ്ഞിതത്തയെ ..അപ്പച്ചന്‍ അതിന്റെ എടുത്തു കൊണ്ട്പോന്ന കാരണം ആ കുഞ്ഞിതത്തൈക്ക് സ്വന്തം ജീവന്‍ തിരിച്ചുകിട്ടി.. അല്ലെങ്കില്‍ ആ കാക്കകള്‍ അതിനെ  കൊത്തി കൊല്ലുമായിരുന്നു. അപ്പച്ചന്‍ അതിനെ ഒരു കൂട് വാങ്ങി അതിന്റെ അകത്താക്കി.. ഞാന്‍ അതിന്റെ മുറിഞ്ഞ ചിറകില്‍ മഞ്ഞള്‍പൊടി ഇട്ടുകൊടുത്തു. പാലും പഴവും കൂട്ടില്‍  വെച്ച് കൊടുത്തിട്ടും അതെന്നും രാവിലെയും വൈകീടുമെല്ലാം അതിന്റെ അമ്മയെ അനേഷിച്ചു ചിലച്ചുകൊണ്ടേ ഇരുന്നു.. പുറത്തേക് തന്നെ കണ്ണുകള്‍ അയച്ചു അത് ആരെയൊക്കെയോ തേടി കൊണ്ടിരുന്നു.. ഇദൈക്കിടെ തത്തകള്‍ വന്നും പോയും ആ കൂടിന്റെ മുകളില്‍ കുഞ്ഞിതത്തയെ ആസ്വസിപിച്ചു ...

ജോലിക്ക് പോകുന്ന വഴിയില്‍ എന്നും കാണുന്ന ഒരു കാഴ്ചയുണ്ട്.. ചിറകുകള്‍ ഒടിഞ്ഞ ഒരു മാലാഖയെ കയറ്റി കൊണ്ടുപോകുന്ന ഒരു ഓട്ടോ .. അതിന്റെ ഉള്ളിലെ മാലാഖക്ക്  താങ്ങായി അമ്മ ഉണ്ടാവും എന്നും.. സ്കൂള്‍ മുറ്റതെതുന്ന   ഓട്ടോയില്‍ നിന്നു കോരിയെടുത്തു കസേരയിലേക്ക് ആ അമ്മ മാലാഖ കുഞ്ഞിനെ ഇരുത്തും.. ആ കാഴ്ചകള്‍ രാവിലെ എന്റെ മനസിനെ അമ്മയുടെ കരുതല്‍, സ്നേഹം , തലോടല്‍ , മക്കള്‍ക്ക്‌ വേണ്ടിയുള്ള സമര്‍പ്പണം അതെല്ലാം ഓര്‍മ്മിപ്പിക്കും. അമ്മയുടെ കരങ്ങല്കുള്ളില്‍ എല്ലാം ഏല്പിച്ചു മനസുരക്കാത്ത ശരീരവുമായി ആ കുഞ്ഞു മാലാഖ ലോകത്തെ നോക്കി ചിരിച്ചുകൊണ്ടേ ഇരുന്നു.. അമ്മയിലൂടെ അവള്‍ എല്ലാം അറിയുന്നു കാണുന്നു.

പ്രായത്തിന്റെ വളര്‍ച്ചയില്ലാത്ത മനസുമായി മറ്റൊരു കുഞ്ഞു അനിയത്തിയുടെ കൈ പിടിച്ചു.. ലോകത്തിലേക്ക്‌..അവള്‍ ലോകത്ത് കാണുന്നത് മുഴുവന്‍ അനിയത്തിയിലൂടെയാണ്. ... അവര്‍ക്ക് മുന്നില്‍ ഒന്നും കൊട്ടിയടക്ക പെട്ടിട്ടില്ല.. കൂടുകള്‍ പണിയപെട്ടിട്ടില്ല..സുന്ദരമായാ   പ്രബന്ച്ചതിന്റെ   മായാ കാഴ്ചകളില്‍ വീണു പോകാതിരിക്കാന്‍ അവര്‍ക്ക് താങ്ങായി അമ്മയുണ്ട്‌, അനിയതിയുണ്ട്.. എന്റെ മനസ് അവിടെയൊക്കെ ശാന്തമാണ് ...
എവിടെയാണ് അമ്മെ ....?


പക്ഷെ പറന്നു പോകാന്‍ കഴിയാതെ കൂട്ടില്‍ അടക്കപെട്ട ആ കുഞ്ഞിതത്തയുടെ പുറത്തേക്കു നോക്കിയുള്ള കരച്ചില്‍ എന്നെ അസ്വസ്ഥമാക്കി കൊണ്ടേ ഇരിക്കുന്നു...

Saturday, March 3, 2012

എന്ത് പേരിടണം എന്ന് അറിയാത്ത ഒന്ന്

ഓര്‍മ്മകള്‍ ക്ക് ചിലപ്പോ വല്ലാത്ത ചൂടാണ്.. എത്ര അകറ്റി നിര്‍ത്തിയാലും ഓടി എത്തി കൊണ്ടിരിക്കും..
വേദനിപ്പിക്കാന്‍  വേണ്ടി  എന്തിനാ നിങ്ങളിങ്ങനെ വരുന്നേ എന്ന് ചോദിച്ചാല്‍ അവര്‍ പറയും.. അല്ലെങ്ങില്‍ നീ എന്നെ മറന്നു പോകില്ലേ.. വേദന ഉണ്ടെങ്ങിലും നിനകെന്നോട് ഇഷ്ടമല്ലേ.. അതെ ഇഷ്ടമാണ്.. വേദനയുള്ള, ഉള്ളം നീറുന്ന ഓര്‍മ്മകള്‍ .. അത്ര അകറ്റി നിര്‍ത്താന്‍ നോക്കിയാലും.. അകന്നു പോകാതെ.. പലപ്പോഴും മനസിനെ കാര്‍ന്നു തിന്നുന്ന ഓര്‍മ്മകള്‍ ..


ഒരികല്‍ ഓടി ഇറങ്ങിയ കരിങ്കല്‍ പടവുകള്‍ വീണ്ടും കയറുവാന്‍ കഴിയാതെ നിവര്‍ന്നു കിടക്കുന്നു.. തീര്‍ന്നുപോയ ഓറഞ്ച് മിട്ടായുടെ മധുരം നാവില്‍ കിനിഞ്ഞു വരുമ്പോള്‍... കൈകുള്ളില്‍ അമര്‍ന്നുപോയ കുഞ്ഞുപൂവിന്റെ തേങ്ങല്‍.. എത്ര എഴുതിയട്ടും മതി വരാതെ കീറിയെറിഞ്ഞ പുസ്തക താളുകള്‍.. ചുറ്റം പൂക്കളം തീര്‍ത്തിരിക്കുന്നു. ..പകുത്തെടുത്ത  ഫൈവ്സ്റ്റാര്‍ ന്റെ കവര്‍ പുസ്തകത്തിനുള്ളില്‍ ശുഭ നിദ്രയില്‍ ..കാവിലെ ഉത്സവ രാത്രിയില്‍ പൊട്ടിപോയ വളപൊട്ട്  പുസ്തകങ്ങള്‍ അടക്കി വെച്ച പെട്ടികുള്ളിലെ കുഞ്ഞു ഭരണിയില്‍ ..


എവിടെയോ ചിലത് മറയുകയാണ്.. ഒഴുകി തീര്‍ക്കാന്‍ ധ്രിതിയുള്ള പോലെ ...എങ്കിലും  ഒന്ന് എത്തി നോക്കിട്ടു പോകും .ഒരു നിലാവെളിച്ചം പോലെ ... നിനക്ക് വേദനിച്ചോ? ഇല്ല നിനക്ക് വേദനിക്കില്ല..കാരണം നീ ഒരേസമയം വേദനയും സന്തോഷവുമാണ്...






Friday, February 17, 2012

പ്രണയത്തിന്റെ പവിത്രത




 സന്തോഷവും പരിഭവങ്ങളും , ചുവപ്പും, റോസും, പിങ്കും  അങ്ങിനെ പല നിറങ്ങളും നിറഞ്ഞ റോസാ പൂകള്‍ നല്‍കിയും, മെസ്സേജ്കള്‍ അയച്ചും ഒരു പ്രണയ ദിനം കൂടി കടന്നുപോയി.. പ്രണയ ദിനത്തിലെ പോസ്റ്റുകള്‍ ഫേസ് ബുക്കിലും, ഓര്‍ക്കുട്ടിലും വായിച്ചു പോകുമ്പോള്‍.. പവിത്രവും പാവനവുമായ പ്രണയങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ എന്റെ സുഹുര്തിനെ ഓര്‍ത്തുപോയി.. പ്രണയിക്കാന്‍ വേണ്ടി പ്രണയിച്ച പ്രണയത്തില്‍ നിന്ന് വ്യതസ്തമായി ചിന്തിച്ച ഒരുവള്‍ ..

ജീവിതത്തില്‍ ചിലരെ പരിച്ചയപെടുന്നത് വളരെ ആകസ്മികം ആയിട്ടാണ് അതും ഒരുപോലെ ഉള്ള ഇഷ്ടങ്ങളും , ഭാവനകളും ഉള്ളവര്‍. .അതുപോലെ ആണ് അവള്‍ അവനെ പരിച്ചയപെടുന്നത്, ചില ഇഷ്ടങ്ങള്‍ അവരെ തമ്മില്‍ അടുപിച്ചു.  സൌഹൃദ ബന്ധത്തില്‍ നിന്നും അത് പ്രണയത്തിലേക്ക് വഴി മാറി.. അതുവരെ കിട്ടാത്ത പ്രണയത്തിന്റെ സുന്ദരമായ ദിനങ്ങളിലൂടെ അവര്‍ സഞ്ചരിച്ചുകൊണ്ടേ ഇരുന്നു. പവിത്രമായ പ്രണയം അതായിരുന്നു അവരുടെതെന്ന് അവന്‍ പറഞ്ഞു. മരിച്ചാലും മറക്കാന്‍ കഴിയാത്ത ബന്ധത്തിന്റെ പുണ്യമായി മനസുകളുടെ മാത്രം കൂടി ചെരലായി പ്രണയം പറന്നു കൊണ്ടിരുന്നു. പ്രണയക്കുന്നവര്‍ക്ക് സ്വാര്‍ത്ഥത കൂടുതല്‍ ആവുമല്ലോ...പരിഭവങ്ങളും, പിണക്കങ്ങളും, ഇണക്കങ്ങളും .എല്ലാം അതിന്റെ ഇടയില്‍ കടന്നു വന്നു. കാലം കടന്നു പോകുമ്പോള്‍.. പിണക്കങ്ങള്‍ കൂടുതലായി....അതിന്റെ ഇടയില്‍ അവള്‍ അറിഞ്ഞു തന്റെ പ്രിയപെട്ടവന്‍ വേറെ അരുടെതായി മാറികൊണ്ടിരിക്കുന്നു. അവന്റെ പ്രണയ സന്ദേശങ്ങള്‍ ...മറ്റൊരാളിലേക്ക് പോകുന്നത് കണ്ടിട്ടും ഒന്നും മിണ്ടാതെ അവള്‍ അവനില്‍ നിന്ന് അകന്നു മാറി.... പ്രണയത്തിന്റെ പവിത്രതയാണോ അത്? ..ചിലപ്പോള്‍ ആയിരിക്കാം അല്ലെ.... പിന്നെയും അവന്റെ പ്രണയം മാറി കൊണ്ടേ ഇരുന്നു... പുതിയോരളിലേക്ക്. ചിലപ്പോ അവള്‍ ഒഴിഞ്ഞുമാരിയതുകൊണ്ടാവണം.. എങ്കിലും അതും അധികം നാള്‍ നീണ്ടില്ല.... ഒരു ദിവസം എന്റെ സുഹൃത്ത്‌ എന്റെ അടുത്തേക്ക് വന്നു..അന്ന് ആധ്മായി അവളുടെ മുഖത്ത് ദേഷ്യമോ, സങ്ങടമോ എന്താണെന്നു ഇപ്പോഴും എനിക്ക് മനസിലാകുനില്ല അത് കാണാന്‍ കഴിഞ്ഞു.. അവളെന്നോട് പറഞ്ഞു .. എന്നെ പറ്റി അവന്‍ പുതിയ കൂട്ടുകാരിയോട് പറഞ്ഞത് നിനക്ക് കേള്കെണ്ടേ..

 "ഞാനും അവളും തമ്മില്‍ സുഹൃത്തുക്കള്‍ ആയിരുന്നു. പിന്നെ അവളുടെ ചിന്തകളും, സംസാരങ്ങളും മാറി.. അതുകൊണ്ട് ഞാനിപ്പോ അവളുമായി സംസാരിക്കാറില്ല"..

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു ഇതെന്നോട് പറയുമ്പോള്‍.. എനിക്കും അറിയാം.. അവര്‍ തമ്മില്‍ ഉള്ള ബനധം   .. അവളുടെ പ്രണയത്തിന്റെ അര്‍ത്ഥങ്ങളും.. ചില  വാക്കുകള്‍കപ്പുറം  വാക്കുകള്‍ പിശുക്കുന്ന, അവനു വേണ്ടി പ്രാര്‍ത്ഥനകളും, സ്നേഹവും മാത്രം നല്‍കുന്ന അവളെ പറ്റി അവള്‍ അല്മാര്തമായി സ്നേഹിച്ച അവന്‍ പുതിയ കൂട്ടുകാരിയോട് പറഞ്ഞവാക്കുകള്‍ ... .ഒരു നിമിഷം ഞാന്‍ ആലോചിച്ചുപോയി.. ഇതാണോ പ്രണയം  ? സുന്ദരവും , വേദനജനകവും, പവിത്രവുമായാ   പ്രണയം ..അവളോട്‌ എന്ത് പറയണമെന്ന് എനികരിയില്ലയിരുന്നു. എങ്കിലും ഞാന്‍ പറഞ്ഞു ചില പ്രണയങ്ങള്‍ ഇങ്ങനെയും ആണ്...പ്രണയിക്കാന്‍ വേണ്ടി മാത്രം പ്രണയിക്കുന്നവര്‍ .

ഈ വലെന്‍ടിനെസ് ദിനത്തില്‍  വീണ്ടും പവിത്രവും പാവനവുമായ പ്രണയത്തിന്റെ ടോപിക്കുകള്‍ (ചിലതെല്ലാം പവിത്രം തന്നെ ആയിരിക്കാം അല്ലെന്നു പറയുന്നില്ല) കണ്ടപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരിയെയും അവള്‍ സ്നേഹിച്ച, പ്രണയത്തിന്റെ മറ്റൊരു  മുഖം കാണിച്ച അവനെയും ഓര്‍ത്തുപോയി...പ്രണയം ഇങനെ ആയിട്ടും  എല്ലാരും പ്രണയിക്കുന്നു....

Tuesday, February 7, 2012

അവന്‍













പ്രണയത്തിന്റെ 
കാണാകയങ്ങളിലേക്ക് 
എന്നെ കൂട്ടികൊണ്ട് 
പോയതവനാണ്
അവനു വേണ്ടിയാണ് 
ഞാന്‍ അണിഞോരുങ്ങിയതും
പൊട്ടുകുത്തിയതും 
കുപ്പിവളകള്‍ അണിഞ്ഞതും


അവനു വേണ്ടിയാണു 
ചിരിക്കാന്‍ പഠിച്ചത്
അവന്റെ തേങ്ങലുകള്‍ 
കാതോര്‍ക്കാന്‍ 
മനസ്സ് ചേര്‍ത്തതും 
അവന്റെ സന്തോഷങ്ങള്‍ 
പകര്‍ത്താന്‍ മുഖം 
വിടര്‍ത്തിയതും 
എല്ലാം എന്നെതന്നെ 
മറന്നു കൊണ്ടായിരുന്നു 

അവനു വേണ്ടിയാണ് 
ജീവിതത്തെ സ്നേഹിച്ചത് 
മരണത്തെ മറന്നതും 

അവനു വേണ്ടി മാത്രമാണ് 
രാവുകള്‍ പകലുകള്‍ ആവാന്‍    
കാത്തിരുന്നതും ...

എന്നില്‍ നിറഞ്ഞത്‌ മുഴുവന്‍ 
അവനാണ് ...
അവനു വേണ്ടിയാണ് 
എല്ലാം സമര്‍പിച്ചത്

മറ്റാരെക്കാളും മപ്പുറം
അവനെ സ്നേഹികുന്നത്,
അവനെ അറിയുന്നത് ,
അവനെ തലോടുന്നത്

ഞാന്‍ ആണെന്നും അവനറിയാം
എങ്കിലും ഞാനിന്നും
അവനു അന്യയാണ്



Friday, January 13, 2012

മഴനീര്‍ത്തുള്ളി















ഇല തുമ്പില്‍
പറ്റിച്ചേര്‍ന്നു
കിടക്കുമ്പോഴാണ്
 മഴനീര്‍ത്തുള്ളിക്ക്
സംശയങ്ങള്‍
ഉണ്ടായതു ..

പൂക്കളെ തഴുകി
ഉമ്മവെച്ചു
പിരിയുമ്പോള്‍
കാറ്റ് പൂവിന്റെ
ചെവിയില്‍ മന്ത്രിച്ചത്
എന്താവും...
നീ സുന്ദരിയാന്നെന്നോ  ?
 

തീരത്തെ
ആലിംഗനം  ചെയ്തു
മടങ്ങുന്ന തിരയും
ആവര്‍ത്തിച്ചത്
എനിക്ക് നിന്നെ
പിരിയുവാനാവുന്നിലെന്നോ?

മിന്നി മിന്നി തിളങ്ങുന്ന
മിന്നാമിനുങ്ങുകള്‍    
ഇരുട്ടിനോട്‌ പറഞ്ഞത്
ഞാന്‍ നിന്നെ സ്നേഹികുന്നുവെന്നോ ?

നക്ഷത്ര കുഞ്ഞുങ്ങള്‍
ആകാശതിനോടും
ചന്ദ്രന്‍
ഭൂമിയോടും
പറഞ്ഞത്
എനിക്ക് നിന്നില്‍ നിന്നും
അടര്‍ന്നു മാറാന്‍ കഴിയിലെന്നോ ?

ഇല തുമ്പില്‍ നിന്ന്
ഇറ്റു വീണെന്‍
ചുണ്ടുകളില്‍  പതിച്ച
 മഴനീര്‍ത്തുള്ളിയോടു
ഞാന്‍ പറഞ്ഞു
എനിക്ക് നിന്നോട്
ഒടുങ്ങാത്ത പ്രണയമാണ് ...

Thursday, January 5, 2012

പ്രണയം

പ്രണയം  ഒരു ചാറ്റല്‍ മഴയാണ് .. മെല്ലെ തഴുകി  തലോടി അരുമയായ് ലാളിച്ചു , കൊതിപ്പിച്ചു  മെല്ലെ പടരുന്ന കുളിര്‍ മഴ പോലെ.. പ്രണയം,  സംഗീതമാണ് ... മനസിന്‍റെ തന്ത്രികള്‍ മീട്ടുന്ന മൗന സംഗീതം ..സ്വരങ്ങളും, ആരവങ്ങളും ഇല്ലാതെ പ്രണയിക്കുന്നവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന സംഗീതം.. പ്രണയം അഗ്നിയാണ് .. മനസിനെ ജ്വലിപ്പിച്ചു ...പ്രണയ തീയില്‍ ഉരുക്കി ...മിനുക്കിയെടുത്തു ..സ്വര്‍ണം പോല്‍ തിളക്കമുള്ളതാക്കുന്ന അഗ്നി...

പ്രണയത്തിന്റെ ഓരോ ദിനവും പുതുമഴയാണ് .. എത്ര പെയ്താലും മതിയാവാതെ ...എത്ര നനഞ്ഞാലും നനയുവാന്‍ കൊതിപ്പിക്കുന്ന പുതു മഴ...

പ്രിയപെട്ടവന്റെ നെഞ്ചില്‍ ചേര്‍ന്ന് നില്‍കുമ്പോള്‍ കിട്ടുന്ന സുരക്ഷിതത്തിന്റെ മതില്‍കെട്ട് ... ആശ്വാസത്തിന്റെ ഹൃദയമിടിപ്പ്‌ ..അവന്‍റെ ചുണ്ടുകള്‍ കവിളുകളെ ഉരസി കടന്നുപോകുമ്പോള്‍  വാത്സല്യത്തിന്റെ  ആഴകടല്‍ ...അവന്റെ കണ്ണുകളില്‍   എന്നെ കാണുമ്പോള്‍ ... സ്നേഹത്തിന്റെ കയ്യൊപ്പ്..

പ്രണയം ഒഴുകുകയാണ് ..ഒരു സുന്ദര കാവ്യം പോലേ.. മനസ്സില്‍....